ഇത് ഡിങ്കന്റെ പെങ്ങൾ ഡിങ്കത്തി.. രഞ്ജിനി ഹരിദാസിനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ..
കോഴിക്കോട്: ഇടക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ പ്രിയ ഇരയായിരുന്നു അവതാരകയായ രഞ്ജിനി ഹരിദാസ്. എന്നാല്‍ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും ഷീല കണ്ണന്താനവുമൊക്കെ ഇറങ്ങിയതോടെ രഞ്ജിനിയ്ക്ക് ട്രോളന്മാര് ഇടവേള നല്കി. എന്നാല്‍ ട്രോളുകളിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ് രഞ്ജിനി. ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയുടെ പേരില്‍ താരത്തിന് പൊങ്കാലയാണ്.

റോബോട്ട് വേഷമാണ് വില്ലൻ
രഞ്ജിനി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ കണ്ടാല്‍ ട്രോളിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഒരു പെണ്‍റോബോട്ടിനെ പോലുള്ള വേഷമാണ് ചിത്രത്തില്‍ രഞ്ജിനി ധരിച്ചിരിക്കുന്നത്.

പടച്ചട്ട വേഷം
കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിന്റെ മുകള്‍ ഭാഗത്ത് സ്വര്‍ണ നിറത്തിലുള്ള പടച്ചട്ടയാണ്. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സില്‍ അവതരിപ്പിക്കുന്ന പരിപാടിയ്ക്ക് വേണ്ടിയുള്ളതായിരുന്നു വേഷം.

പേജ് പൊങ്കാലക്കലം
ഇത് കണ്ട് സോഷ്യല്‍ മീഡിയക്കാരും ട്രോളന്മാരും അടങ്ങിയിരിക്കുമോ. തുടങ്ങി പൊങ്കാല. ഫോട്ടോയ്ക്ക് കീഴിലുള്ള കമന്റ് സെക്ഷന്‍ പൊങ്കാല കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

ഡിങ്കന്റെ അനിയത്തി ഡിങ്കത്തി
ഡിങ്കനെ മാത്രമല്ലേ കണ്ടിട്ടുള്ളൂ.. അവര്‍ക്കൊരു അനിയത്തി കൂടിയുണ്ട്- ഡിങ്കത്തി എന്നാണ് ഒരാളുടെ കമന്റ്. തീര്‍ന്നില്ല ഈ വേഷത്തില്‍ നേരെ ചന്ദ്രനിലേക്ക് വിട്ടോളൂ എന്ന് പറയുന്ന വിരുതന്മാരും ഉണ്ട്.

പട്ടി കടിക്കാതിരിക്കാനാണോ
പട്ടി കടിക്കാതിരിക്കാനാണോ ഈ വേഷം എന്നാണൊരാളുടെ ചോദ്യം. തെരുവ് പട്ടികളോടുള്ള സ്നേഹത്തിന്റെ പേരില്‍ പുലിവാല് പിടിച്ച ആളു കൂടിയാണ് രഞ്ജിനി. അതിനും കിട്ടിയിട്ടുണ്ട് കണക്കിന് ട്രോളും പൊങ്കാലയും.

നല്ല ബോറായിട്ടുണ്ടേ
ആരെങ്കിലും ചോദിച്ചാല്‍ ചന്ദ്രനീന്ന് വന്ന ബന്ധുവാണ് എന്ന് പറഞ്ഞാല്‍ മതിയെന്ന് ഒരാള്‍ കളിയാക്കുന്നു. നല്ല ബോറായിട്ടുണ്ടെന്നും ദുരന്തം എന്ന് പറയുന്നവരും കുറവല്ല.

സൂപ്പർ വുമണെന്നും
ശക്തിമാനെന്നും സൂപ്പര്‍ വുമണെന്നും കളിയാക്കുന്നവരുമുണ്ട് കൂട്ടത്തില്‍. ലുക്ക് അടിപൊളി ആയിട്ടുണ്ടെന്ന് അഭിനന്ദിക്കുന്നുമുണ്ട് ചിലര്‍. കമന്റുകള്‍ കൂടാതെ ട്രോളന്മാരും പണി തുടങ്ങിക്കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications