പാവം റിമി ടോമി... ഈ ട്രോളുകള്‍ രണ്ടാല്‍ ഇനി ക്യാമറ പോലും കാണില്ല!!!
റിമി ടോമി ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അഭിനയിക്കാന്‍ ഭര്‍ത്താവ് സമ്മതിയ്ക്കില്ലെന്നതാണ് അതിന് ന്യായം പറഞ്ഞത്.
റിമി ടോമിയായിട്ടല്ലാതെ വെറും മൂന്ന് സിനിമകളില്‍ മാത്രമാണ് റിമി അഭിനയിച്ചിട്ടുള്ളത്. മുഴുനീള വേഷം ചെയ്തത് ഒന്നില്‍ മാത്രം- തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍.
റിയാലിറ്റി ഷോകളിലും ലൈവ് ഷോകളിലും ടിവി പരിപാടികളിലും ആളുകളെ കൈയ്യിലെത്ത റിമിയ്ക്ക് പക്ഷേ ഒറ്റ സിനിമ തന്നെ അത്യാവശ്യം 'പണി' വാങ്ങിക്കൊടുത്തു. ഇനി റിമി ടോമി അഭിനയിക്കില്ലെന്ന് പറയുമ്പോള്‍, സോഷ്യല്‍ മീഡിയയുടെ പരിഹാസം കൂടി കാണണം.

മരിച്ചാലും മറക്കില്ല
എല്ലാവരും നന്ദി പറയുന്നത് റിമി ടോമിയുടെ ഭര്‍ത്താവിനോടാണ്!!! ഭര്‍ത്താവാണല്ലോ അഭിനയം നിര്‍ത്തിച്ചത്.

കടപ്പെട്ടിരിയ്ക്കുന്നു
റിമിയുടെ ഭര്‍ത്താവിനോട് മലയാള സിനിമ കടപ്പെട്ടിരിയ്ക്കുന്നു എന്നാണ് ചിലരുടെ കണ്ടെത്തല്‍.

ചിലപ്പോള്‍ അങ്ങനേപം ആകാം
ഒരു പക്ഷേ റിമി ടോമി തന്നെ താന്‍ അഭിനയിച്ച സിനിമ കണ്ടിട്ടുണ്ടാകും!!!!

വെറുപ്പിക്കല്‍ കുറഞ്ഞോ?
ആകെ മൂന്ന് സിനിമകളില്‍ മാത്രമേ റമി അഭിനയിച്ചിട്ടുള്ളൂ. അപ്പോള്‍ പിന്നെ അഭിനയിച്ചു വെറുപ്പിച്ചു എന്നൊക്കെ പറയുന്നത് ശരിയാണോ?

അല്ലേല്‍ അവാര്‍ഡ്!!!
ഭര്‍ത്താവ് പറഞ്ഞതുകൊണ്ട് അഭിനയം നിര്‍ത്തി. അല്ലേല്‍ ഒരു ദേശീയ അവാര്‍ഡ് ഒക്കെ കിട്ടിയേനെ!!!

ഭാഗ്യം
റിമി ഇനി അഭിനയിക്കില്ല എന്ന് കേട്ടപ്പോള്‍ സംവിധായകര്‍പോലും സന്തോഷിച്ചിട്ടുണ്ടത്രെ!

എന്നെയിങ്ങനെ ട്രോളല്ലേ
മറ്റ് പല നടിമാരും അഭിനയം നിര്‍ത്തിയപ്പോള്‍ കരയുകയും വിഷമം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് സോഷ്യല്‍ മീഡിയ എന്നാല്‍ താന്‍ അഭിനയം നിര്‍ത്തിയപ്പോള്‍ മാത്രം എന്താണിത്ര കളിയാക്കല്‍ എന്നായിരിയ്ക്കും റിമി ടോമി ചോദിയ്ക്കുക.

സിനിമയില്ലെങ്കിലെന്താ...
സിനിമയില്‍ അഭിനയിച്ചില്ലെങ്കിലെന്താ... ഞാന്‍ റിയാലിറ്റി ഷോയില്‍ ഉണ്ടല്ലോ എന്നായിരിയ്ക്കും റിമി പറയുക!!!

കഷ്ടപ്പെട്ട് കാണും
എന്തായാലും അഭിനയം നിര്‍ത്തിയ്ക്കാന്‍ റിമി ടോമിയുടെ ഭര്‍ത്താവ് ഇത്തിരി കഷ്ടപ്പെട്ടുകാണും എന്നാണ് ട്രോളര്‍മാരുടെ വിശ്വാസം.

അഭിനയിച്ചെന്നോ...
അല്ലെങ്കില്‍ തന്നെ റിമി ടോമി എപ്പോഴാണ് അഭിനയിച്ചിട്ടുള്ളതെന്നാണ് ചിലരുടെ സംശയം.

നന്ദിയുണ്ട് ചേട്ടാ
റിമി ടോമിയെ അഭിനയത്തില്‍ നിന്ന് പിന്തിരിപ്പിച്ചതില്‍ ഭര്‍ത്താവിനോട് അതിയായ നന്ദിയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

റിയാലിറ്റി ഷോ കൂടി
സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിയ്ക്കില്ലെന്ന് ഭര്‍ത്താവ്. അങ്ങനെയെങ്കില്‍ റിയാലിറ്റി ഷോയിലെ അവതരണം കൂടി അവസാനിപ്പിയ്ക്കാന്‍ പറ്റുമോ എന്നാണ് ഭര്‍ത്താവിനോടുള്ള ചോദ്യം.

ആ മാലാഖ
കര്‍ത്താവേ... മേഘങ്ങള്‍ക്കിടയില്‍ കണ്ട ആ മാലാഖ റിമി ടോമിയുടെ ഭര്‍ത്താവായിരുന്നോ എന്നാണ്!!!

പാട്ട് നിര്‍ത്തില്ല
അഭിനയം നിര്‍ത്താന്‍ മാത്രമേ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളൂ... പാട്ട് നിര്‍ത്താന്‍ പറഞ്ഞിട്ടില്ലത്രെ!

സന്തോഷമായി
ഒറ്റ സിനിമകൊണ്ട് ജനങ്ങള്‍ റിമി ടോമിയെ അത്രയ്ക്കങ്ങ് വെറുത്തോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

റോള്‍ ഇല്ല
ഭര്‍ത്താവ് പറഞ്ഞതുകൊണ്ടൊന്നും അല്ല, റോള്‍ കിട്ടാത്തതുകൊണ്ടാണ് റിമി ടോമി ഇനി അഭിനയിക്കാനില്ലെന്ന് പറഞ്ഞതത്രെ.

പറഞ്ഞാല്‍ പോര
അഭിനയിക്കില്ലെന്ന് വെറുതേ പറഞ്ഞാല്‍ മാത്രം പോര. അഭിനയം നിര്‍ത്തിക്കാണിയ്ക്കണം എന്ന്!!!

എവിടായിരുന്നു
റിമിയുടെ ഭര്‍ത്താവിനോടാണ് ചോദ്യം... എവിടെയായിരുന്നു ഇത്രയും നാള്‍

അനുസരിയ്ക്കുമോ
സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിയ്ക്കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പക്ഷേ ഭര്‍ത്താവ് പറഞ്ഞാല്‍ റിമി കേള്‍ക്കുമോ എന്നാണ് ചോദ്യം.

അന്തസ്സുണ്ട്
പാവം മുകേഷ്. ആ 'അന്തസ്സ്' ഡയലോഗും ഇവിടെ റിമി ടോളില്‍ കടന്നുവന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications