വല്ലാത്ത ചതിയായിപ്പോയി 'മുരലാളീ'... ബിജെപിയുടെ സമരത്തിന്റെ അടിവേര് വെട്ടിയ വി മുരളീധരന് ട്രോളുകള്‍
ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ എത്തുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും രാജ്യസഭ എംപിയും ആയ വി മുരളീധരന്‍ പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി സ്ത്രീകള്‍ക്ക് പോലീസ് സുരക്ഷ നല്‍കുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിഎന്‍എന്‍ ന്യൂസ് 18 ചര്‍ച്ചയില്‍ ആയിരുന്നു വി മുരളീധരന്റെ വിശദീകരണം. രണ്ട് സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ബിജെപി പിന്തുണയോട് ഹര്‍ത്താല്‍ നടന്ന ദിവസം തന്നെ ആയിരുന്നു ഇതും!
എന്തായാലും ഒടുക്കം വി മുരളീധരന്‍ പ്രതികരണവും ആയി എത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ, ട്രോളന്‍മാര്‍ക്ക് വല്ല നോട്ടവും ഉണ്ടോ...

ഒരു ഒലക്ക കിട്ടുമോ
വി മുരളീധരന്റെ പ്രതികരണം കണ്ടതോടെ സംഘികള്‍ ഒന്നടങ്കം വിറളി പിടിച്ച് ഓടുകയാണത്രെ... ഒരു ഒലക്കയെങ്കിലും കിട്ടിയിരുന്നേല്‍ തീര്‍ത്തേനെ!

അതും മദ്യമോ...
സാധാരണ എന്തെങ്കിലും വിവാദ പരാമര്‍ശം നടത്തിയാല്‍ സംഘബന്ധുക്കള്‍ പിന്നീട് പറയുന്ന ഒരു വിശദീകരണം... അത് തന്നെ, മദ്യലഹരി! ഇനി വി മുരളീധരനും അങ്ങനെ എങ്ങാനും പറയുമോ എന്നാണ്!

വിഷമം കാണും
വി മുരളീധരന്റെ പ്രതികരണം കണ്ടാല്‍ ഏത് സംഘപുത്രനും വിഷമം കാണും. ഹര്‍ത്താലിനാണെങ്കില്‍ അറഞ്ചം പുറഞ്ചം അടിയും കിട്ടി ഇരിക്കുകയാണല്ലോ!

ഒരുനാള്‍ പുറത്ത് വരും
സത്യം ഒരു നാള്‍ പുറത്ത് വരും എന്നത് തന്നെ ആണത്രെ വി മുരളീധരന്റെ പ്രതികരണത്തിലൂടെ വെളിവാക്കപ്പെടുന്നത്. ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ടെന്ന്!

മുരലാളീ...
പണ്ട് രമണന്‍ മുതലാളീ എന്നാണ് വിളിച്ചതെങ്കില്‍ ഇന്ന് സംഘപുത്രന്‍മാന്‍ മുരലാളീ എന്നാണത്രെ വിളിക്കുന്നത്. ബാക്കി എന്തായാലും പറയുന്നില്ല!

ബുദ്ധിയുള്ളവരെ പോലെ
സത്യത്തില്‍ വി മുരളീധരന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല. പക്ഷേ, ഒരുമാതിരി ബുദ്ധിയുള്ളവരെ പോലെ സംസാരിക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്ന്!

എല്ലാവരും കേള്‍ക്കുന്നുണ്ടല്ലോ അല്ലേ...
വിശ്വാസ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്താണല്ലോ ബിജെപി സമരത്തിനിറങ്ങിയിരിക്കുന്നത്. എന്തായാലും എല്ലാ വിശ്വാസികളും ഇതൊക്കെ കാണുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോഴാണ്....

സഹിക്കില്ല
ഹര്‍ത്താല്‍ ദിവസം പോലീസിന്റെ അടി കിട്ടിയത് പോട്ടെ, കമ്മികളുടെ കൈയ്യില്‍ നിന്നും നാട്ടുകാരുടെ കൈയ്യില്‍ നിന്നും പോലും കുറേ വാങ്ങിവച്ചിട്ടുണ്ട്. അവര്‍ ഇതെങ്ങനെ സഹിക്കും!

ലേശം ഉളുപ്പ്
വി മുരളീധരന്റെ പ്രതികരണം കണ്ടാല്‍ പൊതുജനം അറിയാതെ ചോദിച്ച് പോകും... ലേശം ഉളുപ്പുണ്ടെങ്കില്‍ എന്ന്! ഇതിന്റെ പേരില്‍ എന്തൊക്കെ കാണിച്ചുകൂട്ടിയതാണ്

എവിടെയെങ്കിലും
മഹേഷിന്റെ പ്രതികാരത്തില്‍ മെമ്പര്‍ താഹിര്‍ പറഞ്ഞ ഡയലോഗ് ആണത്രെ ഇപ്പോള്‍ പല സംഘബന്ധുക്കളും പറയുന്നത്. നല്ല വിഷമം കാണും!

നന്ദി പറയും
എന്തായാലും സംഘബന്ധുക്കളുടെ കായിക മികവ് തെളിയിക്കപ്പെട്ടുകഴിഞ്ഞു. എടപ്പാളും പാലക്കാടും ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന പ്രകടനം അല്ലേ കാഴ്ചവച്ചത്. അതിന്റെ പേരില്‍ എങ്കിലും നന്ദി പറയാം!

ഇത്തിരി നേരത്തേ
ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ലെന്നാണ് പാര്‍ട്ടി നിലപാട് എങ്കില്‍ അതിത്തിരി നേരത്തെ പറയേണ്ടിയിരുന്നു. അങ്ങനെ ആണെങ്കില്‍ ഈ ഓടിനടന്ന് അടിവാങ്ങുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.

വല്ലാത്ത കഷ്ടപ്പാടാണ്
വി മുരളീധരന്റേത് വല്ലാത്ത ഒരു കഷ്ടപ്പാടാണ്. സുപ്രീം കോടതി വിധിയെ അംഗീകരിക്കുകയും വേണം, ജീവന്‍ കൊടുത്തും ആചാരം സംരക്ഷിക്കുകയും വേണം.

ഗ്യാരണ്ടി കഴിഞ്ഞു
ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് പറഞ്ഞത്. പക്ഷേ, ആര്‍ക്കെങ്കിലും അങ്ങനെ പോകണം എന്ന് തോന്നിയാല്‍ എല്ലാം കഴിഞ്ഞു!

എല്ലാം ആക്ടിവിസ്റ്റുകളാന്നേ....
ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാം... പക്ഷേ, അതല്ലല്ലോ പ്രശ്‌നം. കേരളത്തിലുള്ള സ്ത്രീകള്‍ മുഴുവന്‍ ആക്ടിവിസ്റ്റുകളല്ലേ, പിന്നെ ഇത്തിരി കുലസ്ത്രീകളും!

രണ്ട് തോണിയില്‍
ഇതിപ്പോള്‍ തെലുങ്ക് പടത്തിലെ അല്ലു അര്‍ജ്ജുനെ പോലെ ആണ് കാര്യങ്ങള്‍. ആചാര സംരക്ഷണത്തിന് വേണ്ടി കേരളത്തില്‍ പടപൊരുതും... ദേശീയ ചാനലില്‍ എത്തിയാല്‍ പിന്നെ സുപ്രീം കോടതിയുടെ സ്വന്തം ആളാകും!


Click it and Unblock the Notifications
