മമ്മൂട്ടിയുടെ 64ആം പിറന്നാള്‍ സോഷ്യല്‍ മീഡിയയ്ക്ക് ഇങ്ങനെ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് അറുപത്തിനാല് വയസ്സോ... കാഴ്ചയിലും പ്രകടനത്തിലും ഏത് ന്യൂജനറേഷന്‍ നായകന്റെയും ഒപ്പം നില്‍ക്കാന്‍ പാങ്ങുള്ള മമ്മൂട്ടിക്ക് ഇത്രയും വയസായി എന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. അത്രയ്ക്കും കാര്യമായാണ് അദ്ദേഹം തന്റെ ലുക്ക് കാത്തുസൂക്ഷിക്കുന്നത്.

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രാവിലെ തന്നെ മോഹന്‍ലാലും ഫഹദ് ഫാസിലും മകന്‍ ദുല്‍ഖര്‍ സല്‍മാനും അടക്കമുളള സിനിമാക്കാരെല്ലാം ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. പിന്നാലെ ആരാധകരും സ്‌നേഹ പ്രകടനവുമായി എത്തി. സ്‌നേഹപ്രകടനങ്ങള്‍ മാത്രമല്ല, മമ്മൂട്ടിയുടെ വയസിനെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ഉണ്ടായി. ചില സാമ്പിളുകള്‍ കാണൂ..

ഹാപ്പി ബര്‍ത്ത് ഡേ മമ്മുക്ക

ഹാപ്പി ബര്‍ത്ത് ഡേ മമ്മുക്ക

മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ക്ക് മമ്മുക്കയാണ്. മമ്മുക്കാ എന്ന് വിളിച്ചാണ് അവര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേരുന്നത്. 1951 സെപ്തംബര്‍ ഏഴിനാണ് പി ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം

മോഹന്‍ലാല്‍ ഇങ്ങനെ പറയുമോ

മോഹന്‍ലാല്‍ ഇങ്ങനെ പറയുമോ

നാളെ ഒരു വയസ് കൂടി കുറയാന്‍ പോകുന്ന ഇക്കയ്ക്ക് ജന്മദിനാശംസകള്‍ - മോഹന്‍ലാലിന്റെ ഫോട്ടോ വെച്ചാണ് ട്രോള്‍. വയസ് കൂടിയാലും മമ്മൂട്ടിക്ക് അത്ര പ്രായം തോന്നില്ല എന്നാണ് വസ്തുത.

സമ്മതിച്ചാള് കൂട്ടരേ

സമ്മതിച്ചാള് കൂട്ടരേ

കളിയാക്കുന്നവരോട് മമ്മൂട്ടിയുടെ ആരാധകര്‍ക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളൊക്കെ ഈ പ്രായത്തില്‍ ഇങ്ങനായിരിക്കും

അമ്മാവനോ ഞാനോ

അമ്മാവനോ ഞാനോ

അറുപത്തിനാല് ആയി എന്ന് കരുതി മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കേണ്ട കാര്യമൊന്നുമില്ല. ഇത് തന്നെ കാരണം

ശരിക്കും എത്ര വയസാണ്

ശരിക്കും എത്ര വയസാണ്

1951 സെപ്തംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക് ശരിക്കും ഇപ്പോള്‍ എത്ര വയസാണ്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു ചിത്രം.

ഇത് മമ്മൂട്ടിയാണോ

ഇത് മമ്മൂട്ടിയാണോ

മമ്മൂട്ടിയുടെ വയസ് തര്‍ക്കവിഷയമായിരുന്ന കാലത്ത് സോഷ്യല്‍ മീഡിയയില്‍ കാണപ്പെട്ടിരുന്ന ഒരു ഫോട്ടോ

ലുക്കിലാണ് കാര്യം

ലുക്കിലാണ് കാര്യം

പിറന്നാള്‍ അല്ലെങ്കിലും മമ്മൂട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കുറവല്ല, ഇതാ ഒരു ഉദാഹരണം

പഴശ്ശിരാജ

പഴശ്ശിരാജ

മമ്മൂട്ടിയുടെ പഴശ്ശിരാജ എന്ന ചിത്രം വെച്ചൊരു ട്രോള്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+