Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പൂ മാത്രം ചോദിച്ച സുരേന്ദ്രന് ഒരു പൂക്കാലം കൊടുത്ത് ട്രോളൻമാർ!!! എവിടെ പരിപാടി അവതരിപ്പിച്ചാലും

കെ സുരേന്ദ്രന്‍ എന്നും ട്രോളന്‍മാരുടെ ഇഷ്ടപ്പെട്ട ആളാണ്. ട്രോളാനുള്ള വക പലപ്പോഴായി ഉണ്ടാക്കിക്കൊടുക്കുന്ന ആളും ആണ് സുരേന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ട്രോളന്‍മാര്‍ വഴി സുരേന്ദ്രന് ഒരു എട്ടിന്റെ പണി കിട്ടി. അതിന് പിന്നെ തിരിച്ച് കിട്ടിയത് പതിനാറിന്റെ പണിയായിരുന്നു എന്ന് മാത്രം!

മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് പോലീസ് ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്നൊരു വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പ്രചരിച്ച വാര്‍ത്ത തന്നെ ആയിരുന്നു അത്. എന്നാല്‍ അത് കണ്ട് ചില ട്രോളന്‍മാര്‍ വീണ്ടും ട്രോളുകളുമായി ഇറങ്ങി.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അടിക്കാന്‍ ഒരു വടി കിട്ടിയാല്‍ പിന്നെ കെ സുരേന്ദ്രന്‍ വെറുതേയിരിക്കുമോ? മുഖ്യമന്ത്രിയുടേയും കലിംഗ ശശിയുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ഒരു ട്രോള്‍ ഉണ്ടാക്കി- ട്രോളും ട്രോളും ട്രോളും എന്ന് പറഞ്ഞ് ഒരു പോസ്റ്റ് അങ്ങ് ഇട്ടു. പിന്നെ കണ്ടത് സുരേന്ദ്രന് കിട്ടിയ പൊങ്കാലകള്‍ ആയിരുന്നു എന്ന് മാത്രം!!!

സുരേന്ദ്രന്റെ സൂത്രം

സുരേന്ദ്രന്റെ സൂത്രം

എംപിമാരുടെ ഫേസ്ബുക്ക് പേജിന് ചുരങ്ങിയത് മൂന്ന് ലക്ഷം ലൈക്ക് എങ്കിലും ഉണ്ടാക്കണം എന്നാണല്ലോ മോദിജിയുടെ നിര്‍ദ്ദേശം. ഒരു എംപി പോലും അല്ലാത്ത കെ സുരേന്ദ്രന് എങ്ങനെ ആണ് ഇത്രയധികം ലൈക്കുകള്‍ കിട്ടിയത് എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

ആ കണക്കൊന്ന് പറഞ്ഞേ...

ആ കണക്കൊന്ന് പറഞ്ഞേ...

എന്ത് പോസ്റ്റ് ഇട്ടാലും അത് പൊട്ടിപ്പോവുക എന്നത് ഭയങ്കര കഷ്ടമാണ്. മുമ്പ് മുദ്ര ലോണിന്റെ കണക്ക് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. ആ കണക്ക് ഇപ്പോഴും ഗണിത ശാസ്ത്രജ്ഞന്‍മാര്‍ക്ക് പോലും മനസ്സിലായിട്ടില്ലത്രെ!

ഇനി അങ്ങനെയെങ്ങാനും

ഇനി അങ്ങനെയെങ്ങാനും

മുഖ്യമന്ത്രിയെ ട്രോളരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന വ്യാജ വാര്‍ത്തയുണ്ടാക്കിയതിന്റെ ക്രെഡിറ്റ് എന്തായാലും സുരേന്ദ്രന് കൊടുക്കേണ്ടതില്ല... അത് ട്രോളന്‍മാരുടെ സ്വന്തമാണ്. ഇനി ആ പോസ്റ്റ് തേഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയെ ട്രോളണം എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ഒരു പോസ്റ്റ് കൂടി സുരേന്ദ്രന്‍ ഇട്ടാല്‍ ഗംഭീരം ആകും!

ഒരു കൊല്ലം ആയോ...

ഒരു കൊല്ലം ആയോ...

പഴയ വാര്‍ത്ത ആണോ എന്ന് ഒന്ന് പരിശോധിക്കുകയും ചെയ്യേണ്ടതായിരുന്നു സുരേന്ദ്രന്‍... തന്നെ അറഞ്ചം പുറഞ്ചം ട്രോളുന്ന് ട്രോളന്‍മാരെ ഇങ്ങനെ കണ്ണടച്ച് വിശ്വസിക്കാന്‍ പാടുണ്ടായിരുന്നോ... അതോ ശാഖയില്‍ നിന്ന് പുറപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞോ ആവോ!

കണ്ണന്താനം പറഞ്ഞത്

കണ്ണന്താനം പറഞ്ഞത്

പണിയെടുക്കാതെ മദ്യപിക്കാനും ട്രോള്‍ ഉണ്ടാക്കാനും ആണ് കേരളത്തിലുള്ളവര്‍ക്ക് താത്പര്യം എന്നായിരുന്നല്ലോ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. ഇനി അതെങ്ങാനും കെ സുരേന്ദ്രനെ ഉദ്ദേശിച്ച് പറഞ്ഞതാണോ എന്നാണ് ചിലര്‍ക്ക് സംശയം!

ചെറിയൊരു പ്രശ്‌നം!

ചെറിയൊരു പ്രശ്‌നം!

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ ഒരു അവസരം ആണെന്ന് കരുതി. എല്ലാവരും കൊണ്ടുപിടിച്ച് പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, ചെറിയൊരു പ്രശ്‌നം മാത്രം... വാര്‍ത്ത ഒരു കൊല്ലം പഴയതായിരുന്നു!

കഥയല്ല, നോവല്‍ ആണ്...

കഥയല്ല, നോവല്‍ ആണ്...

അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തനെ ഓര്‍മയില്ലേ... ദുരന്തന്റേത് ഒരു കഥയാണെങ്കില്‍ എന്താണ് കെ സുരേന്ദ്രന്റെ അവസ്ഥ... അതൊരു നോവല്‍ ആക്കാനുള്ള വകുപ്പുണ്ടത്രെ!

ബിലാലിന്റെ കുറ്റം

ബിലാലിന്റെ കുറ്റം

സത്യത്തില്‍ ഈ വിഷയത്തില്‍ കെ സുരേന്ദ്രന്‍ കുറ്റക്കാരന്‍ അല്ലത്രെ. സുരേന്ദ്രന്റെ വീട്ടില്‍ പത്രം ഇടുന്നത് ബിഗ് ബിയിലെ ബിലാലിക്കയാണ്. അങ്ങേര് കഴിഞ്ഞ വര്‍ഷത്തെ പത്രവും ആയിട്ടാണ് എത്തിയത്. പാവം സുരേന്ദ്രന്‍!

ആര് പറഞ്ഞിട്ടാ....

ആര് പറഞ്ഞിട്ടാ....

ട്രോള്‍ ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസം രാവിലെ മുതലേ വ്യാജ വാര്‍ത്തയുടെ പേരില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഘപരിവാര്‍ അനുകൂലികള്‍ അത് വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത് കെ സുരേന്ദ്രന്റെ പോസ്റ്റിന് ശേ്ഷം ആണെന്ന് മാത്രം... ഇനി എന്ത് പറഞ്ഞിട്ട് എന്താണ് കാര്യം!

വേറെ പണിയില്ലേ...

വേറെ പണിയില്ലേ...

എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. പിണറായി വിജയന്റെ ഫാസിസത്തിനെതിരെ ആഞ്ഞടിച്ച് മൈലേജ് ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചതായിരുന്നു. പക്ഷേ, പിടിച്ചത് ആ പഴയ വ്യാജ വാര്‍ത്തയില്‍ ആയല്ലോ എന്നാലോചിക്കുമ്പോള്‍ ആണ്...

ഇനിയിപ്പോ ഇങ്ങനേം...

ഇനിയിപ്പോ ഇങ്ങനേം...

ഇക്കണക്കിന് കെ സുരേന്ദ്രനില്‍ നിന്ന് ഇങ്ങനെ ചിലതും കൂടി പ്രതീക്ഷിക്കേണ്ടി വരും. ഫേസ്ബുക്ക് മെമ്മറിയൊക്കെ ഇപ്പോള്‍ സംഭവിക്കുന്ന കാര്യമാണെന്ന് വിചാരിച്ച് പോസ്റ്റ് ഇടാന്‍ തുടങ്ങിയാല്‍ മോദിജിയുടെ വിജയം ഒക്കെ സുരേന്ദ്രന്‍ വീണ്ടും ആഘോഷിക്കാന്‍ ഇടയുണ്ട്!

എവിടെ പരിപാടി അവതരിപ്പിച്ചാലും

എവിടെ പരിപാടി അവതരിപ്പിച്ചാലും

കല്യാണരാമനിലെ ദിലീപിന്റെ അവസ്ഥയാണ് ക സുരേന്ദ്രന്റേത്... എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി. സഖാക്കളാണെങ്കില്‍ പഴയ പോലീസ് പത്രക്കുറിപ്പും പിടിച്ചാണ് ഇറങ്ങിയിരിക്കുന്നത്.

കാളപെറ്റെന്ന് കേട്ടാല്‍...

കാളപെറ്റെന്ന് കേട്ടാല്‍...

കാള പെറ്റു എന്ന് കേട്ടാല്‍ ഉടന്‍ കയറും എടുത്ത് ഇറങ്ങുന്നത് ആരാണ്? ഉത്തരം സിംപിള്‍ ആണത്രെ... പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ സുരേന്ദ്രന്‍ എന്ന്!

പ്രേം നസീര്‍ മരിച്ചത് അറിഞ്ഞോ...

പ്രേം നസീര്‍ മരിച്ചത് അറിഞ്ഞോ...

കെ സുരേന്ദ്രന്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിക്കും അറിയുന്നുണ്ടോ? പ്രേം നസീര്‍ മരിച്ച വിവരം എങ്കിലും അറിഞ്ഞിട്ടുണ്ടായാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഇനിയും പലതും കാണേണ്ടിവരും!

സോപ്പ് സ്ലോ!

സോപ്പ് സ്ലോ!

ഈ ഒരു കമന്റ് തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൊളിച്ച് നശിപ്പിച്ചത്. എന്താ സുരേന്ദ്രന്റെ സോപ്പ് അത്രയ്ക്ക് സ്ലോ ആണോ... ഇതൊന്നും അറിയുന്നില്ലേ ആവോ!

വല്ല വിധേനയും

വല്ല വിധേനയും

ഒരുപാട് ട്രോളുകള്‍ കിട്ടി കഷ്ടപ്പെട്ട് ഇരിക്കുമ്പോള്‍ ആയിരുന്നു വയല്‍ക്കിളികളുടെ സമരം കിട്ടിയത്. അത് വഴി ഇത്തിരി മൈലേജ് ഉണ്ടാക്കാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ആല്ലേ സുരേന്ദ്രന്‍ ഇങ്ങനെ ഒരു പോസ്റ്റും കൊണ്ടുവന്നത്!

പൊങ്കാല തന്നെ

പൊങ്കാല തന്നെ

വലിയ പ്രതീക്ഷയില്‍ പിണറായി വിജയനെ വിമര്‍ശിക്കാന്‍ ട്രോളും കൊണ്ട് ഇറങ്ങിയതാ... ഇതിപ്പോള്‍ ട്രോളിറക്കിയവന്‍ ട്രോളാല്‍ എന്ന് പറഞ്ഞത് പോലെ ആയിപ്പോയി. അത്രയ്ക്കും പൊങ്കാലയല്ലേ കിട്ടിക്കൊണ്ടിരിക്കുന്നത്!

ആരാണ് മുന്നില്‍

ആരാണ് മുന്നില്‍

സത്യത്തില്‍ കെ സുരേന്ദ്രന് ഇത്രയും വിവരക്കേടുണ്ടോ എന്നൊക്കെ ആണ് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത്. സുരേന്ദ്രന് മുന്നേ ഇറങ്ങുന്നത് വിവരക്കേട് ആണത്രെ!

ആര്‍ക്കും വിട്ടുകൊടുക്കില്ല

ആര്‍ക്കും വിട്ടുകൊടുക്കില്ല

ഇതിപ്പോള്‍ കെ സുരേന്ദ്രന് ഒരു വാശി ഉള്ളത് പോലെ ആണ്. ട്രോളുകയാണെങ്കില്‍ തന്നെ മാത്രം ട്രോളണം. വേറെ ആര്‍ക്കും ട്രോളുകള്‍ വിട്ടുകൊടുക്കില്ലെന്ന്!

അങ്ങനെ ആയിരുന്നല്ലേ...

അങ്ങനെ ആയിരുന്നല്ലേ...

ട്രോളും ട്രോളും ട്രോളും എന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍, ഇവിടെ ആരെങ്കിലും ട്രോളണ്ട എന്ന് പറഞ്ഞോ എന്നായിരുന്നു മറുചോദ്യം. തനിക്കെതുരെയുള്ള ട്രോളുകള്‍ നിരോധിക്കും വരെ ട്രോളും എന്നാണത്രെ സുരേന്ദ്രന്‍ ഉദ്ദേശിച്ചത്.

ഫോട്ടോ കമന്റ് ഇല്ല!

ഫോട്ടോ കമന്റ് ഇല്ല!

പോസ്റ്റ് ചീറ്റിയപ്പോള്‍ സഖാക്കള് എല്ലാം വെട്ടുകിളിക്കൂട്ടം പോലെ ആണ് സുരേന്ദ്രന്റെ ഫേസ്ബുക്കില്‍ എത്തിയത്. അതുകൊണ്ട് കെ സുരേന്ദ്രന്‍ ഒരു കാര്യം അങ്ങ ബ്ലോക്ക് ചെയ്തു... ഫോട്ടോ കമന്റ്‌സ്- അങ്ങനെ ആണല്ലോ സഖാക്കളുടെ ഫോട്ടോഷോപ്പ് ഫോട്ടോ കമന്റുകള്‍!

ഈസ്റ്ററും വിഷുവും

ഈസ്റ്ററും വിഷുവും

എല്ലാ വര്‍ഷവും ഈസ്റ്ററും വിഷവും ഒക്കെ ഉണ്ട്. ഈ വര്‍ഷം വരുമ്പോഴും എല്ലാവര്‍ക്കും സന്തോഷം ആണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി സുരേന്ദ്രന്‍ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ആണ് എല്ലാവര്‍ക്കും കുഴപ്പം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+