ബിജെപിയുടെ വഴിയേ സിപിഎമ്മും; മിസ്‌കോള്‍ വിപ്ലവത്തെ ട്രോളി സോഷ്യല്‍ മീഡിയ!
ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന റെക്കോര്‍ഡ് ബി ജെ പി സ്വന്തമാക്കിയത് മിസ്ഡ് കോള്‍ ക്യാംപെയിനിലൂടെയാണ്. പാര്‍ട്ടി അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിക്കാനായിരുന്നു പാര്‍ട്ടിയുടെ ആഹ്വാനം. മിസ്ഡ് കോള്‍ ക്യാംപെയ്ന്‍ വലിയ വിവാദമായി. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷം ശരിക്കും ബി ജെ പിയെ കളിയാക്കി. പാര്‍ട്ടിയുടെ ഇമേജും ഇടിഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ ബി ജെ പിയുടെ വഴിയിലൂടെ സി പി എമ്മും മിസ്ഡ് കോള്‍ ക്യംപെയ്ന്‍ നടത്തുകയാണ്. ഒരു നമ്പരിലേക്ക് മിസ്ഡ് കോള്‍ അടിക്കുക. ഉടനേ മറ്റൊരു നമ്പറില്‍ നിന്നും കോള്‍ വരും. സി പി എം നേതാവ് പിണറായി വിജയന്റെ വോട്ടഭ്യര്‍ഥനയാണ് മറുപടികോളില്‍ കിട്ടുക. പണ്ട് ബി ജെ പി മിസ്ഡ് കോള്‍ അടിപ്പിച്ചപ്പോള്‍ കളിയാക്കിയവര്‍ മിസ്ഡ്‌കോള്‍ ക്യാംപെയ്ന്‍ നടത്തിയാല്‍ സോഷ്യല്‍ മീഡിയ വെറുതെ വിടുമോ. ഇറങ്ങി ട്രോളുകള്‍ ഇഷ്ടം പോലെ. കാണൂ...

നാണം ഇല്ലല്ലോ കൊച്ചനേ
നീയൊക്കെയല്ലേ ഇതും പറഞ്ഞ് പണ്ട് ബി ജെ പിക്കാരെ കളിയാക്കിയത്. നാണം ഇല്ലല്ലോ കൊച്ചനേ

ഉപദേശം ചോദിച്ചത്
ഈ മിസ് കോള്‍ അടിക്കുന്ന പരിപാടി എങ്ങനാ ഗുണമുള്ളതാണോ - ബി ജെ പിയോട് ഉപദേശം ചോദിക്കുന്ന സി പി എം

അക്രമരഹിത കേരളത്തിന്
അതാണ് ഏറ്റവും വലിയ കോമഡി. അക്രമരഹിത കേരളത്തിന് വേണ്ടിയാണ് പിണറായിയുടെ സന്ദേശം

ബി ജെ പി ഓഫീസ്
ബി ജെ പി ഓഫീസിലേക്ക് മിസ് കോള്‍ കണ്ട് തിരിച്ചുവിളിച്ചപ്പോള്‍ സി പി എമ്മിന് വോട്ട് ചെയ്യാന്‍ പറയുന്നു. ഇതെന്ത് കഥ

കോണ്‍ഗ്രസുകാര്‍ എന്തായാലും ഇല്ല
ബാലന്‍സ് പോലും അടിച്ചുമാറ്റും എന്ന് പേടിച്ചിട്ടാണോ എന്തോ കോണ്‍ഗ്രസുകാര്‍ ഈ പരിപാടിക്ക് ഇല്ല


Click it and Unblock the Notifications
