സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
കുമ്മനം രക്ഷപ്പെട്ടു, ചാണ്ടിക്കും കൂട്ടര്‍ക്കും ട്രോളോട് ട്രോള്‍ | Oneindia Malayalam

കുറച്ച് ദിവസങ്ങളായി ജനരക്ഷായാത്ര ആയിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. കുമ്മനം രാജശേഖരനും അമിത് ഷായും യോഗി ആദിത്യനാഥ് വരെ ട്രോള്‍ പൊങ്കാല ഏറ്റുവാങ്ങി.

സരിതയുടെ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് അഴിഞ്ഞുലയും; ഉമ്മന്‍ ചാണ്ടിയും ആര്യാടനും പിന്നെ ആ തങ്ങളും?

എന്നാല്‍ ഇപ്പോള്‍ സോളാര്‍ കേസ് വന്നപ്പോള്‍ സ്ഥിതി ആകെ മാറി. അഴിമതിക്കേസ് മാത്രമല്ലല്ലോ, സരിതയുടെ ബലാത്സംഗ ആരോപണങ്ങളും കേസ് എടുത്ത് അന്വേഷിക്കാന്‍ പോകുന്നത്.

സോളാറില്‍ പീഡിപ്പിക്കപ്പെട്ടത് സരിത മാത്രമല്ല? വേറേയും സ്ത്രീകള്‍? സരിത പറഞ്ഞുതുടങ്ങിയത് എന്ത്

ഇത്രയൊക്കെ കിട്ടിയാല്‍ പിന്നെ പൊങ്കാലക്കലം തുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടല്ലോ... ഉമ്മന്‍ ആന്റ് ടീമിന് കലക്കന്‍ പൊങ്കാല തന്നെയാണ് തുടങ്ങിയിരിക്കുന്നത്.

ചെറുതായൊന്ന്

ചെറുതായൊന്ന്

ജനരക്ഷായാത്ര അങ്ങനെ നടക്കുകയാണല്ലോ... അപ്പോള്‍ ചെറുതായി കുമ്മനം ആന്റ് ടീംസ് ഉമ്മന്‍ ചാണ്ടി ആന്റ് ടീമിനെ രക്ഷിക്കുകയായിരുന്നോ!

ഒരാള്‍ അല്ല!!!

ഒരാള്‍ അല്ല!!!

ഇനിയിപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ മാത്രം രക്ഷിച്ചാലോ... അപ്പോള്‍ തിരുവഞ്ചൂര്‍ പെടുംസ തിരുവഞ്ചൂരിനെ ഒഴിവാക്കിയാല്‍ ആര്യാടന്‍... അപ്പോള്‍ എല്ലാവരും ഉണ്ടല്ലേ!

ആരാ നിയമിച്ചത്

ആരാ നിയമിച്ചത്

സോളാര്‍ കമ്മീഷനെ നിയമിച്ചത് ആരാ? റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ആരാ? എന്നാലും രാഷ്ട്രീയ പ്രേരിതം തന്നെ അല്ലേ

ഇപ്പോഴല്ലേ പിടികിട്ടിയത്

ഇപ്പോഴല്ലേ പിടികിട്ടിയത്

എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നത്, എന്തുകൊണ്ടാണ് കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതിരുന്നത്... ഇപ്പോള്‍ പിടികിട്ടിയില്ലേ!

ജനരക്ഷായാത്രയുടെ ഫലം

ജനരക്ഷായാത്രയുടെ ഫലം

ജനരക്ഷായാത്രക്ക് ഫലം ഒന്നും ഇല്ലെന്ന് പറയരുത്. ഇപ്പോള്‍ കണ്ടില്ലേ, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കുടുങ്ങി!

ആരെങ്കിലും ബാക്കിയുണ്ടോ

ആരെങ്കിലും ബാക്കിയുണ്ടോ

സരിതയുടെ ലിസ്റ്റില്‍ പേരില്ലാത്ത ഏതെങ്കിലും നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടോ എന്നാണത്രെ ചില പ്രമുഖ പാര്‍ട്ടി അണികള്‍ ചിന്തിക്കുന്നത്.

വായിച്ച് ക്ഷീണിച്ചു

വായിച്ച് ക്ഷീണിച്ചു

സോളാറില്‍ യുഡിഎഫ് നേതാക്കളുടെ ലിസ്റ്റ് വായിച്ച് വാര്‍ത്ത വായിക്കുന്നവരൊക്കെ ക്ഷീണിച്ച് പോയെന്ന് തോന്നുന്നു.

ഒത്തില്ല... ഒത്തില്ല

ഒത്തില്ല... ഒത്തില്ല

കേരളത്തിനെതിരെ ബിജെപി നടത്തുന്ന പ്രചരണങ്ങള്‍ പിണറായിക്കൊപ്പം നിന്ന് എതിര്‍ത്ത് നോക്കിയതാണ് ഉമ്മന്‍ ചാണ്ടി. പക്ഷേ ഒത്തില്ല!

ധ്യാനം കൂടാന്‍

ധ്യാനം കൂടാന്‍

സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ്സുകാരെല്ലാം ഇനി ഒരാഴ്ച ധ്യാനം കൂടാന്‍ പോകുന്നതായിരിക്കും നല്ലത്. ഒരാഴ്ച കഴിഞ്ഞെങ്കിലും തിരിച്ചുവന്നാല്‍ മതിയായിരുന്നു.

ഒരു കൊടി കൂടി മതി

ഒരു കൊടി കൂടി മതി

ഇതിപ്പോള്‍ ഒരു ജാഥയ്ക്കുള്ള ആളുകളുണ്ടല്ലോ കേസില്‍ പെട്ടത് മാത്രം. ഇനി ഒരു കൊടു കൂടി വാങ്ങിക്കൊടുത്താല്‍ മതി!

അങ്ങനെയൊന്നും ചെയ്യില്ലെന്നേ

അങ്ങനെയൊന്നും ചെയ്യില്ലെന്നേ

ചാണ്ടിച്ചന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് പറഞ്ഞതായിരുന്നു തിരുവഞ്ചൂര്‍. ഇപ്പോഴിതാ അങ്ങേര്‍ക്കും പണിയായി!

വിരല്‍ ചൂണ്ടിയത്

വിരല്‍ ചൂണ്ടിയത്

അന്ന് ഈ യുവാക്കളെല്ലാം വിരല്‍ ചൂണ്ടിയത് എന്തിനായിരുന്നു എന്ന് മനസ്സിലായോ... എല്ലാവര്‍ക്കും നേരെ ചൂണ്ടിയിട്ടുണ്ട്!

അത് നടക്കുമോ!

അത് നടക്കുമോ!

ഉമ്മന്‍ ചാണ്ടി കുടുങ്ങിയ സ്ഥിതിക്ക് അടുത്ത മുഖ്യമന്ത്രിയാകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ചെന്നിത്തല. പക്ഷേ കുമ്മനടി നടന്നാല്‍ എന്ത് ചെയ്യും!

എല്ലാ വിക്കറ്റും

എല്ലാ വിക്കറ്റും

കണ്ടോ കണ്ടോ... എല്ലാം വിക്കറ്റും വീണു. ശരിക്കും ഓള്‍ ഔട്ട് ആയതുപോലെ ആയി!

കരയുകയോ....

കരയുകയോ....

ഉമ്മന്‍ ചാണ്ടി അങ്ങനെയൊന്നും കരയില്ല. അത് മനസ്സാക്ഷിയുടെ കോടതിയുടെ മുന്നില്‍ മാത്രം. ഇതിപ്പോള്‍ മാനസിക പിരിമുറുക്കം വരുമ്പോള്‍ കണ്ണുകള്‍ ജലാശയങ്ങളാവുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയല്ലേ!

 ഞാന്‍ മാത്രമല്ല

ഞാന്‍ മാത്രമല്ല

ഇതിപ്പോള്‍ ഏതാണ്ട് ശരിയായി വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, ആര്യാടനും തിരുവഞ്ചൂരും തൊട്ട് ഹൈബി ഈഡന്‍ വരെ ഉണ്ടല്ലോ!

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

സത്യത്തില്‍ ഇതുകൊണ് രക്ഷപ്പെട്ടത് കുമ്മനം രാജശേഖരന്‍ ആണ്. ട്രോളുകള്‍ക്ക് നിലവാരം പോര എന്ന് പറഞ്ഞതിന് പോലും ട്രോളിക്കൊണ്ടിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ആശ്വാസം തോന്നുന്നുണ്ടാകും.

ഇപ്പോ വരും

ഇപ്പോ വരും

സോളാര്‍ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും എന്ന മറുപടി എപ്പഴേ വന്നു. അതൊക്കെ റെഡി മെയ്ഡ് അല്ലേ!

ഉള്ളിലുള്ളത്!!!

ഉള്ളിലുള്ളത്!!!

സോളാറില്‍ കോണ്‍ഗ്രസ്സിനുള്ളിലെ കളികള്‍ ഒക്കെ നേരത്തേ പുറത്ത് വന്നതായിരുന്നു. പക്ഷേ പുറത്ത് ഇങ്ങനെയല്ലേ പറയാന്‍ പറ്റൂ!

ബോര്‍ഡ് മാറ്റിയാല്‍ പോരെ

ബോര്‍ഡ് മാറ്റിയാല്‍ പോരെ

സോളാറില്‍ സകല കോണ്‍ഗ്രസ് നേതാക്കളേയും അകത്തിടാം എന്ന് വച്ചാല്‍ തന്നെ ജയിലില്‍ സ്ഥലം ഉണ്ടാകുമോ. അപ്പോള്‍ പിന്നെ കെപിസിസി ആസ്ഥാനത്തിന്റെ ബോര്‍ഡ് മാറ്റി, ജയില്‍ എന്നാക്കിയാലോ!

മന:സാക്ഷി കോടതി

മന:സാക്ഷി കോടതി

ഈ വിദ്യ ഇനി ആരും ഉമ്മന്‍ ചാണ്ടിയ്ക്ക് ഉപദേശിച്ച് കൊടുക്കേണ്ടി വരില്ല. മന:സാക്ഷിയുടെ കോടതി ആണല്ലോ അദ്ദേഹത്തിന് പണ്ടേ പഥ്യം

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

ബാംഗ്ലൂര്‍ കോടതിയുടെ വിധി വന്നപ്പോള്‍ എന്തൊക്കെ ആയിരുന്നു. തെളിവില്ല, അഗ്നിശുദ്ധി... ഇപ്പോള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പവനായി ശവമായി!

ഇങ്ങനെയൊക്കെ ചെയ്യാമോ

ഇങ്ങനെയൊക്കെ ചെയ്യാമോ

സത്യം ജയിച്ചു എന്നൊക്കെ ആയിരുന്നു കഴിഞ്ഞ തവണത്തെ മുദ്രാവാക്യം. ഇപ്പോള്‍ ഇത്തിരി മാറിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാമോ, നാണമില്ലേ ഇങ്ങനെ ചെയ്യാന്‍, ഉമ്മന്‍ ചാണ്ടി പാവാടാ.... ചെറിയ വ്യത്യാസങ്ങള്‍ മാത്രം

ചറപറാ വിക്കറ്റുകള്‍

ചറപറാ വിക്കറ്റുകള്‍

ബലരാമന്റെ വിക്കറ്റ് എണ്ണല്‍- ഒരു താത്വിക അവലോകം. ആദ്യം ഒന്ന്, പിന്നെ രണ്ട് മൂന്ന്, അതും കഴിഞ്ഞ് ചറപറാ വിക്കറ്റുകള്‍!

എന്തായിരുന്നു

എന്തായിരുന്നു

ബാംഗ്ലൂര്‍ കോടതിയിലെ വിധി വന്നപ്പോള്‍ എന്തൊരു ആവേശം ആയിരുന്നു. ഇനിയിപ്പോള്‍ വിജിലന്‍സിന് മുന്നില്‍ ഇങ്ങനെ ഇരിക്കാം.

കുഞ്ഞാപ്പ പെട്ടില്ല

കുഞ്ഞാപ്പ പെട്ടില്ല

ഏത് സ്ത്രീ പീഡന കേസ് വന്നാലും അതില്‍ കുഞ്ഞാലിക്കുട്ടിയെ കൊണ്ടുചെന്നിട്ടില്ലെങ്കില്‍ ആളുകള്‍ക്ക് ഒരു സമാധാനം ഉണ്ടാവില്ല എന്ന് തോന്നുന്നു!

മറക്കാന്‍ പറ്റുമോ

മറക്കാന്‍ പറ്റുമോ

വേങ്ങര തിരഞ്ഞെടുപ്പിന്റെ സമയത്ത് സോളാര്‍ കൊണ്ടുവന്നു എന്നല്ലേ പരാതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോലും ടിപി ചന്ദ്രശേഖരന്‍ വധം കുത്തിപ്പൊക്കിയിരുന്നത് ഓര്‍മയുണ്ടോ ആവോ!

എല്ലാവരും പ്രയത്‌നിച്ചാല്‍!

എല്ലാവരും പ്രയത്‌നിച്ചാല്‍!

ശരിയാണ്.. ഇക്കണക്കിന് എല്ലാവരും കൂടി ഒന്ന് നന്നായി പ്രയത്‌നിച്ചാല്‍ ഒരു മുന്നണി തന്നെ ജയിലില്‍ ഉണ്ടാക്കാം!

സഹായിച്ചത് നന്നായി

സഹായിച്ചത് നന്നായി

അന്ന് തിരുവഞ്ചൂര്‍ തന്നെ സഹായിച്ചത് നന്നായി എന്നാണത്രെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്. അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോയേനെ എന്ന്!

ലേശം ഉളുപ്പ്!!!

ലേശം ഉളുപ്പ്!!!

ഒരു അന്വേഷണവും ഭയപ്പെടുന്നില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. അതിനിപ്പോ എന്തിനാണ് ഉളുപ്പ് എന്നാണ് മനസ്സിലാവാത്തത്!

English summary
Solar Commission Report: Social Media mocks Oommen Chandy and team with trolls
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്