Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത ഇപ്പോൾ അഭിസാരിക, തട്ടിപ്പുകാരി... അടപടലം കുടുങ്ങിയപ്പോൾ സ്ലട്ട് ഷെയിമുമായി 'കൊങ്ങികൾ'

സോഷ്യല്‍ മീഡിയയില്‍ പിടിച്ചു നില്‍ക്കാന്‍ ആകാത്ത സ്ഥിതിയില്‍ ആണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും എല്ലാം. സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടി ഉടിത്തീ പോലെയാണ് വന്ന് വീണത്.

ഒരുകാലത്ത് സരിതയെ സംരക്ഷിക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തവര്‍ തന്നെ ഇപ്പോള്‍ സരിതയ്‌ക്കെതിരെ വാളെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് എന്നതാണ് സത്യം. പണ്ട് സരിതയുടെ ചില മൊഴികള്‍ സിപിഎമ്മിനെതിരെ ഉപയോഗിച്ചവര്‍ ഇന്ന് സരിതയെ കുറിച്ച് പറയുന്നത് പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ്.

സരിത നായര്‍ ഇപ്പോള്‍ അവര്‍ക്ക് അഭിസാരികയാണ്. പച്ചത്തെറികളാണ് സരിതയെ കുറിച്ച് പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന് തുണയായി ചില പഴയ വാര്‍ത്തകളും പൊക്കി നടക്കുന്നുണ്ട് അവര്‍.

സരിതയുടെ കഥ

സരിതയുടെ കഥ

എന്തൊക്കെ പറഞ്ഞാലും സരിതയുട ചരിത്രം അത്ര ശുദ്ധമല്ലെന്നാണ് എല്ലാവരും ഒറ്റക്കെട്ടായി പറയുന്നത്. സരിത എന്ന പേര് പോലും പൊങ്ങിവരുന്നത് ഏറെ കാലത്തിന് ശേഷം ആയിരുന്നു.

നന്ദിനി, ലക്ഷ്മി നായര്‍

നന്ദിനി, ലക്ഷ്മി നായര്‍

നന്ദിനി നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളില്‍ സരിത മുമ്പ് തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടകള്‍. അങ്ങനെ പിടിക്കപ്പെട്ടിട്ടും ഉണ്ട്. ഇത് സംബന്ധിച്ച് വാര്‍ത്തകളും വന്നിരുന്നു.

ക്രൈം റിപ്പോര്‍ട്ട്

ക്രൈം റിപ്പോര്‍ട്ട്

ക്രൈം വാരിക വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ പിടിവള്ളി. അതില്‍ രശ്മിക്കെതിരെ അതീവ ഗുരുതരമായ അരോപണങ്ങള്‍ ആണ് ഉള്ളത്.

വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ്

വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ്

സരിത നായരെ വ്യഭിചാര കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു എന്ന് വരെ ആ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇത്രയും മതിയല്ലോ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇപ്പോള്‍ മുഖം രക്ഷിക്കാന്‍.

അഭിസാരികയുടെ വാക്കുകള്‍

അഭിസാരികയുടെ വാക്കുകള്‍

അഭിസാരികയുടെ വാക്ക് വിശ്വസിച്ചാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ നടപടിക്ക് ശ്രമിക്കുന്നതാണ് എന്നാണ് ആക്ഷേപം. എന്നാല്‍ പഴയ ചരിത്രം മറ്റൊന്നാണെന്നത് മറക്കാന്‍ പറ്റുമോ?

പണ്ട് പറഞ്ഞത്

പണ്ട് പറഞ്ഞത്

എന്നാല്‍ സരിയ്ക്ക് ഒരുകാലത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്ന കാര്യവും നഗ്ന സത്യമാണ്. അതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ഉണ്ട്.

തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണം

തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണം

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി സരതിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം ഒരിക്കല്‍ പുറത്ത് വന്നിട്ടുണ്ട്. ഏറെ അടുപ്പമുള്ള ഒരാളോട് എന്ന മട്ടിലായിരുന്നു ആ സംസാരം. തെളിവുകള്‍ ഒളിപ്പിക്കാനുള്ള നിര്‍ദ്ദേശവും അതില്‍ നല്‍കിയിരുന്നു.

ഉമ്മന്‍ ചാണ്ടിയും ആര്യാടനും

ഉമ്മന്‍ ചാണ്ടിയും ആര്യാടനും

ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയെ നന്നായി അറിയാമായിരുന്നു എന്നതിന് ആര്യാടന്‍ മുഹമ്മദാണ് തെളിവ്. കോട്ടയത്തെ ചടങ്ങില്‍ വച്ച് ഇക്കാര്യം ആര്യാടന്‍ പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പറയാന്‍ പ്രമുഖ സിപിഎം നേതാവ് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി സരിത ഒരിക്കല്‍ പറഞ്ഞിരുന്നു. ഇത്രയും അസഭ്യവര്‍ഷങ്ങള്‍ക്കിടയിലും സരിത ആ പറഞ്ഞത് മാത്രം സത്യം എന്ന നിലപാടാണ് ചിലര്‍ക്ക്.

അതൊന്നും അല്ല വിഷയം

അതൊന്നും അല്ല വിഷയം

സരിതയുടെ ചരിത്രം എന്ത് എന്നതല്ല യഥാര്‍ത്ഥ വിഷയം. സരിത ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നതാണ്. പോലീസ് കേസ് എടുത്താല്‍ ഒരുപക്ഷേ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ അറസ്റ്റിലായേക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+