ഇത് നുമ്മ മലയാളീസിനെ പറ്റൂ...ചെണ്ടമേളം കണ്ട് കന്പംകയറി ഒടുവില്‍ സോനാക്ഷി സിന്‍ഹയും ചെണ്ടകൊട്ടി
ആലപ്പുഴ: കേരളത്തിന്റെ ഭംഗിയ കശ്മീരിനോട് താരതമ്യം ചെയ്തയാളാണ് ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. അതിനാലാകണം തന്റെ 70ാം പിറന്നാല്‍ അദ്ദേഹം വേമ്പനാട്ട് കായലിന്റെ മടിത്തട്ടില്‍ കേരളത്തനിമയോലുന്ന ഹൗസ് ബോട്ടില്‍ ശത്രുഘ്നന്‍ സിന്‍ഹ തന്റെ പിറന്നാള്‍ ആഘോഷിച്ചു, അതും കുടുംബ സമേതം.
ഭാര്യ പൂനം സിന്‍ഹ, മകളും ബോളിവുഡ് നടിയുമായ സോനാക്ഷി സിന്‍ഹ, മക്കളായ ലവ്, കുശ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വനിതകളുടെ ചെണ്ടമേളവും ഉണ്ടായിരുന്നു.
ചെണ്ടമേളത്തില്‍ കമ്പം തോന്നിയ സോനാക്ഷി ചെണ്ടകൊട്ടിയത് കൗതുകമായി. കോമളപുരത്തെ ബോട്ട് ടെര്‍മിനലില്‍ നിന്നുമാണ് നേതാവിനേയും കുടുംബത്തേയും ചെണ്ടകൊട്ടി സ്വീകരിച്ചത്. നടി ചെണ്ട കൊട്ടുന്നതിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രചരിയ്ക്കുകയാണ്.

ശിങ്കാരി മേളം
മുഹമ്മ ഗ്രാമജ്യോതി വനിത സംഘത്തിലെ 11 കലാകാരികളുടെ ശിങ്കാരി മേളം സോനാക്ഷി സിന്ഹിയ്ക്ക് നന്നേ ഇഷ്ടപ്പെട്ടു. പിന്നെ ഒട്ടും വൈകിയില്ല ചെണ്ടവാങ്ങി കൊട്ടാന്‍ തുടങ്ങി

ആവേശം
സോനാക്ഷിയും ചെണ്ടമേളത്തിനൊപ്പം ചേര്‍ന്നതോടെ കുടുംബം ഒന്നടങ്കം ആവേശത്തിലായി. ആവേശത്തിന് മാറ്റ് കൂട്ടാന്‍ കളരിപ്പയറ്റും

കേരള സ്റ്റൈല്‍ ഭക്ഷണം
ഹൗസ് ബോട്ട് യാത്രയ്ക്കടിയില് കേക്ക് മുറിച്ച് സിന്‍ഹ പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടു. പൊന്നിയരിച്ചോറ്, ചെമ്മീന്‍കറി, ആലപ്പുഴ മീന്‍കറി, വെജിറ്റബിള്‍ കുറുമ, കാളന്, സാമ്പാര്‍, കരിമീന്‍ ഫ്രൈ, പായസം തുടങ്ങിയ വിഭവങ്ങള്‍ നിരന്നു. ചപ്പാത്തി, ചിക്കന്‍ മഞ്ചൂരി, ചെട്ടിനാട് ചിക്കന്‍ കറി തുടങ്ങ 19 ഇനങ്ങളാണ് ഭക്ഷണത്തിനായി ഒരുക്കിയിരുന്നത്.

സഹായം
ടൂറിസത്തില്‍ ലോകശ്രദ്ധ നേടാന്‍ കേരളത്തിന് തന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു

ആഡംബര ബോട്ടില്‍
റെയിന്‍ബോ എലൈറ്റര് പ്ളസ് എന്ന ആഡംബര ഹൗസ് ബോട്ടിലായിരുന്നു കായല്‍ സഞ്ചാരം. ഏതാനും ദിവസം സോനാക്ഷിയും കുടുംബവും കേരളത്തിലുണ്ടാകും.
വീഡിയോ
സോനാക്ഷി ചെണ്ട കൊട്ടുന്നതിന്റെ വീഡിയോ
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications