Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയോടോ പെങ്ങളോടോ ചോദിക്ക്.... നടി സോനാക്ഷി സിന്‍ഹയ്ക്ക് പിന്തുണ കൂടുന്നു...

നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങളും ഇല്ലേ - അപമര്യാദയായി പെരുമാറുന്ന ആണുങ്ങളോട് മിക്കവരും ചോദിക്കുന്ന ചോദ്യമാണിത്. ചിലര്‍ പതുക്കെ, മറ്റ് ചിലര്‍ ഉറക്കെ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ബോളിവുഡ് താരസുന്ദരി സോനാക്ഷി സിന്‍ഹയാണ് ഏതാണ്ടിത് പോലെ ഒരു ചോദ്യം ചോദിച്ചത്. ബിക്കിനിയിട്ട് എപ്പോള്‍ അഭിനയിക്കും എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ ചുട്ട മറുപടി.

വരുണ്‍ ധവാന്‍ അടക്കമുള്ള താരങ്ങളും ട്വിറ്ററിലെ ആരാധകരും സോനാക്ഷി സിന്‍ഹയ്ക്ക് പിന്തുണയുമായി എത്തി. താരത്തെ ചോദ്യം ചെയ്തും ആളുകള്‍ രംഗത്ത് വന്നിരുന്നു. ബോളിവുഡ് നടിമാര്‍ തൊലിവെളുപ്പ് കാണിച്ച് പണമുണ്ടാക്കുന്നവരല്ലേ അധികം മര്യാദയൊന്നും തങ്ങളെ പഠിപ്പിക്കാന്‍ വരല്ലേ എന്നായിരുന്നു ഒരു യുവതിയുടെ വക മറുപടി. കൊണ്ടും കൊടുത്തും ഈ വിവാദമിങ്ങനെ നീണ്ടുപോകുകയാണ്.. കാണൂ..

എന്ന് കാണിക്കും ശരീരം

എന്ന് കാണിക്കും ശരീരം

സോനാക്ഷി സിന്‍ഹ എന്നാണ് നിങ്ങളുടെ ശരീരം ഞങ്ങളെ കാണിക്കുക. എന്നാണ് ബിക്കിനിയിട്ട് അഭിനയിക്കുക - ഇതായിരുന്നു ട്വിറ്ററിലെ ഇന്ററാക്ഷന്‍ പേജില്‍ ഒരു ആരാധകന്‍ സോനാക്ഷി സിന്‍ഹയോട് ചോദിച്ചത്.

ചുട്ട മറുപടിയും കിട്ടി

ചുട്ട മറുപടിയും കിട്ടി

വീട്ടില്‍ പോയി അമ്മയോടും പെങ്ങളോടും ഇതേ ചോദ്യം ചോദിക്കൂ എന്നായിരുന്നു സോനാക്ഷി സിന്‍ഹയുടെ മറുപടി. എന്നിട്ട് അവരെന്ത് പറഞ്ഞു എന്ന് തന്നോട് പറയണമെന്നും താരം ആവശ്യപ്പെട്ടു

നിങ്ങളത്ര പുണ്യവതിയാണോ

നിങ്ങളത്ര പുണ്യവതിയാണോ

ബോളിവുഡ് നടിമാര്‍ പണത്തിന് വേണ്ടി തൊലി വില്‍ക്കുന്നവരാണ് എന്നായിരുന്നു അദിതി എന്ന ഐ ഡിയുടെ കമന്റ്. ഞങ്ങളെ സദാചാരം പഠിപ്പിക്കേണ്ട എന്നും ഇവര്‍ സോനാക്ഷി സിന്‍ഹയോട് പറഞ്ഞു

വരുണ്‍ ധവാനും ചാടിവീണു

വരുണ്‍ ധവാനും ചാടിവീണു

ബോളിവുഡ് നടന്‍ വരുണ്‍ ധവാനും വിവാദത്തിലേക്ക് ചാടിവീണു. അധിക്ഷേപിക്കുന്ന വാക്കുകളുമായാണ് ധവാന്‍ അദിതിയെ നേരിട്ടത്. ഈ പ്രയോഗത്തില്‍ താരം പിന്നീട് മാപ്പ് പറയുകയും ചെയ്തു.

സോനാക്ഷി ഡിലീറ്റ് ചെയ്തു

സോനാക്ഷി ഡിലീറ്റ് ചെയ്തു

അതിര് വിട്ട കമന്റിന് അതിട്ടയാള്‍ മാപ്പ് പറഞ്ഞതോടെ സോനാക്ഷി സിന്‍ഹ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇക്കാര്യം മറ്റൊരു പോസ്റ്റിലൂടെ ആളുകളെ അറിയിക്കുകയും ചെയ്തു. പക്ഷേ വിവാദം ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടപ്പുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+