ഗാന്ധിജിയ്‌ക്കൊപ്പം ദണ്ഡിയാത്രയില്‍... ആംസ്‌ട്രോങ്ങിനൊപ്പം ചന്ദ്രനില്‍... മോദി ആരാ മോന്‍!!! വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെയേറെ ട്രോള്‍ ആക്രമണത്തിന് വിധേയനായിട്ടുള്ള ആളാണ്. അതുകൊണ്ടൊന്നും അദ്ദേഹം ഒട്ടും പിറകിലോട്ട് പോയിട്ടില്ല. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാമ്പയിനും ഫോട്ടോഷോപ്പിന്റെ പേരിലാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.

ഇപ്പോഴിതാ മോദി ഫാന്‍സിന്റെ ഫോട്ടോഷോപ്പിനെ കളിയാക്കിക്കൊണ്ട് ഒരു സ്പൂഫ് വീഡിയോ പുറത്തിറങ്ങിയിരിയ്ക്കുന്നു. മൊത്തത്തില്‍ മോദിയെ കളിയാക്കുന്നതാണ് വീഡിയോ. അച്ഛേ ദിന്‍ നല്‍കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മോദിജിയ്ക്ക് ആശംകള്‍ എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

ചരിത്രാതീതകാലത്ത് ഗുഹാചിത്രങ്ങളില്‍ മുതല്‍ ഗാന്ധിജിയുടെ ദണ്ഡിയാത്രയില്‍ വരെയുണ്ട് മോദി. അരേ ന്യൂ എജ് ഇന്‍ഫോടെയ്ന്‍മെന്റാണ് ഈ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.

ചരിത്രാതീതം

ചരിത്രാതീതം

സമയത്തിന്റെ തുടക്കം മുതലേ മോദിജി ഉണ്ട്!!! 2000 ബിസിയില്‍ ഗുഹാചിത്രം വരയ്ക്കുന്നത് കണ്ടില്ലേ!!!

അമേരിയ്ക്ക കണ്ടുപിടിച്ചപ്പോള്‍

അമേരിയ്ക്ക കണ്ടുപിടിച്ചപ്പോള്‍

കൊളംബസ് അമേരിയ്ക്ക കണ്ടുപിടിച്ചപ്പോഴും മോദി കൂടെയുണ്ടായിരുന്നു. ഇതാ ഫോട്ടോ തെളിവ്!!!

ഫോണ്‍ കണ്ടുപിടിച്ചപ്പോള്‍

ഫോണ്‍ കണ്ടുപിടിച്ചപ്പോള്‍

1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ കണ്ട് പിടിച്ച് അത് പരീക്ഷിയ്ക്കുമ്പോഴും മോദിജി അടുത്തുണ്ടായിരുന്നു കേട്ടോ!!!

ദണ്ഡിയാത്രയില്‍

ദണ്ഡിയാത്രയില്‍

ദണ്ഡി യാത്രയിലും മോദിജി ഉണ്ടായിരുന്നു. കണ്ടില്ലേ... ഗാന്ധിജിയ്‌ക്കൊപ്പം!!!

സമ്മര്‍ ഒളിംപിക്‌സ്

സമ്മര്‍ ഒളിംപിക്‌സ്

1968ലെ സമ്മര്‍ ഒളിംപിക്‌സില്‍ വരെ മോദിജി ഉണ്ടായിരുന്നത്രെ!!!

ഇവോ ജിമോ

ഇവോ ജിമോ

ഇവോ ജിമോ ദ്വീപ് പിടിച്ചടക്കി അമേരിക്കന്‍ മറൈനുകള്‍ പകാത ഉയര്‍ത്തുമ്പോള്‍ അതിന് സാക്ഷിയായും മോദിജി ഉണ്ടായിരുന്നത്രെ!!!

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നെഹ്‌റുജിയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്നത് ആരാ... ???? മോദിജി തന്നെ!!!!

എവറസ്റ്റിലും

എവറസ്റ്റിലും

ടെന്‍സിങും ഹിലാരിയും കൂടി എവറസ്റ്റ് കീഴടക്കിയപ്പോള്‍ മോദിയും അവരുടെ കൂടെ ഉണ്ടായിരുന്നത്രെ!!!

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

ഐ ഹാവ് എ ഡ്രീം എന്ന വിശ്വവിഖ്യാതമായ പ്രസംഗം മാര്‍ട്ടിന്‍ ലൂഥര്‍കിങ് നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കോട്ടില്‍ മോദിയുടെ ചിത്രം ഉണ്ടായിരുന്നത്രെ!!!

ബഹിരാകാശത്ത്

ബഹിരാകാശത്ത്

നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ അവിടെയതാ ഒരു തുണിയും വിരിച്ച് മോദി യോഗ ചെയ്യുന്നു!!!

ബീറ്റില്‍സ്

ബീറ്റില്‍സ്

ബീറ്റില്‍സിന്റെ സുപ്രസിദ്ധമായ അബ്ബേ റോഡ് എന്ന ആല്‍ബത്തിലും ഉണ്ട് മോദിജി!!!

 ലാദനെ കൊല്ലുമ്പോള്‍

ലാദനെ കൊല്ലുമ്പോള്‍

ബിന്‍ലാദനെ പാകിസ്താനിലെ അബോട്ടാബാദില്‍ വച്ച് അമേരിക്കന്‍ മറൈനുകള്‍ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ പ്രസിഡന്റ് ബരാക് ഒബാമയ്്‌ക്കൊപ്പം മോദിയും വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നത്രെ!!!

ചരിത്രം സൃഷ്ടിയ്ക്കുന്നു

ചരിത്രം സൃഷ്ടിയ്ക്കുന്നു... അന്നും ഇന്നും- എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിയ്ക്കുന്നത്. മേരേ ദേശ് ബദല്‍ രഹാഹെ എന്ന പേരില്‍ സര്‍ക്കാര് പുറത്തിറക്കിയ ഗാനം തന്നെയാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്ളത്. വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+