സീരിയലുകള്‍ സ്ത്രീകളെ തളര്‍ത്തുമെന്ന് ശ്രീനിവാസന്‍
മട്ടന്നൂര്‍: സീരിയലുകള്‍ക്കെതിരെ പല പ്രമുഖരും പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. സീരിയലുകള്‍ മലയാളി സ്ത്രീകളെ നശിപ്പിയ്ക്കുന്നുവെന്നും മദ്യത്തേക്കാള്‍ നിരോധനം അര്‍ഹിയ്ക്കുന്നത് സീരിയലുകളാണെന്ന് പോലും ചിലര്‍ പറഞ്ഞു.
ഇങ്ങനെയൊക്കെ പറഞ്ഞ് നടന്നിട്ടും സീരിയലുകളുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായോ... പണ്ട് നമ്മുടെ നാട്ടില്‍ നിര്‍മിയ്ക്കുന്നവ മാത്രമാണ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അന്യഭാഷകളില്‍ നിന്ന് മൊഴിമാറ്റം ചെയ്ത സീരിയലുകളും രംഗം കൈയ്യടക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ സിനിമ സംവിധായകനും നടനും തിരക്കഥാകൃത്തും ഒക്കെ ആയ ശ്രീനിവാസനും സീരിയലിനെതിരെ രംഗത്തെത്തിയിരിയ്ക്കുന്നു. സീരിയലുകള്‍ മാത്രം കാണുന്നത് മാനസികമായി തളര്‍ത്തും എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
സ്ത്രീകള്‍ പുരുഷനൊപ്പമെത്താന്‍ ചെയ്യേണ്ടത് വായനാശീലം വളര്‍ത്തുകയാണ് എന്നാണ് ശ്രീനിവാസന്റെ അഭിപ്രായം. വായിച്ചുവളരാനാണ് സ്ത്രീകള്‍ ശ്രമിയ്‌ക്കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
മട്ടന്നൂര്‍ സ്വീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷത്തിലാണ് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞത്. ജനാധിപത്യം എന്താണെന്നറിയാതെയാണ് പല സ്ത്രീകളും വോട്ട് ചെയ്യുന്നത് പോലും എന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പികെ ശ്രീമതിയുടെ മുന്നില്‍ വച്ചായിരുന്നു ഇതെല്ലാം പറഞ്ഞത്.


Click it and Unblock the Notifications
