ശ്രീശാന്തിന് മാതാ പിതാ 'പത്‌നി' ഗുരു ദൈവം
ഐപിഎല്‍ ഒത്തുകളി വിവാദമെല്ലാം മറന്ന് മലയാളി താരം ശ്രീശാന്ത് ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിലേക്ക് കടന്നിരിക്കുകയാണ്. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഝലക് ദിഖ് ലാജ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രീയുടെ രണ്ടാം വരവ്.
വിവാദങ്ങള്‍ക്കിടയില്‍ ശ്രീശാന്തിന്റെ വിവാഹവും കഴിഞ്ഞിരുന്നു. രാജസ്ഥാന്‍ രാജകുടുംബത്തിലെ അംഗം ഭുവനേശ്വരി കുമാരിയാണ് ശ്രീയുടെ ഭാര്യ. ഝലക് ദിഖ് ലാജയുടെ പ്രമോയ്ക്ക് വേണ്ടിയുള്ള ഒരു അഭിമുഖത്തില്‍ തളര്‍ന്നുപോവുമായിരുന്ന ഘട്ടങ്ങളില്‍ തനിക്ക് ആശ്വാസമായത് ഭാര്യയാണെന്ന് താരം പറഞ്ഞിരുന്നു.

ഭാര്യ തന്റെ ജീവിതത്തിന് നേരെയുള്ള കാഴ്ചപ്പാടും മാറ്റിയെന്ന് ശ്രീ പറഞ്ഞു. അത് ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'മാതാ പിതാ ഗുരു ദൈവം' എന്നാണ് നമ്മള്‍ പഠിച്ചത്. ശ്രീശാന്ത് അതില്‍ ചെറിയൊരു കൂട്ടിച്ചേര്‍ക്കല്‍ വരുത്തി മാതാ പിതാ 'പത്‌നി' ഗുരു ദൈവം.
'മൈ ലവ് ഫോര്‍ ലൈഫ്' എന്ന തലക്കെട്ടോടുകൂടിയാണ് ശ്രീയുടെ പോസ്റ്റ്. പോസ്റ്റിട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും പതിനൊന്നായിരത്തില്‍ കൂടുതല്‍ ലൈക്കുകലാണ് അതിന് കീഴെ വന്നത്. 131 പേര്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂം ഇതേ തലക്കെട്ടില്‍ സംഭവം ട്വീറ്റ് ചെയ്തിട്ടുണ്ട്.
<blockquote class="twitter-tweet blockquote" lang="en-gb"><p>My love for life..my strength .,matha pitha ,pathni, ,guru daivom <a href="http://t.co/UHyJA0tyqW">pic.twitter.com/UHyJA0tyqW</a></p>— Sreesanth (@sreesanth36) <a href="https://twitter.com/sreesanth36/statuses/480364833863262211">June 21, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>പക്ഷെ ഇതൊന്നും ചിലര്‍ക്ക് തീരെ പിടിച്ചിട്ടില്ല. ഫേസ്ബുക്കിലെ ശ്രീശാന്തിന്റെ പോസ്റ്റ് പുതിയ വിവാദത്തിന് വഴിയൊരുക്കുമെന്നാണ് കേള്‍ക്കുന്നത്. അത്രയ്ക്ക് അശ്ലീലം കലര്‍ന്ന കമന്റുകലാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.












Click it and Unblock the Notifications