വീണ്ടും ശ്രീശാന്ത്! ഇത്തവണ സണ്ണി ലിയോണിനൊപ്പം, സിബിഐ ഓഫീസര്‍... 'പട്ടാ' ബോളിവുഡ് കീഴടക്കിയാല്‍ തലവര മാറും
കൊച്ചി/മുംബൈ: മലയാളിയായ ശ്രീശാന്ത് ഏറെ കാലമായി വാര്‍ത്തകളിലെ ചൂടന്‍ സാന്നിധ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയതുമുതല്‍ ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഒരുപക്ഷേ, മറ്റൊരു മലയാളി താരത്തിനും ഇത്രയേറെ മാധ്യമ ശ്രദ്ധ നേടാന്‍ ആയിട്ടുണ്ടാവില്ല.
ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ശ്രീശാന്ത് പിന്നീട് ചില സിനിമകളിലും റിയാലിറ്റി ഷോകളിലും ഒക്കെ മുഖം കാണിച്ചിരുന്നു. എന്നാല്‍ ശ്രീശാന്തിന്റെ തലവര തന്നെ മാറിയേക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിശോധിക്കാം...
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

ബോളിവുഡ് നായകന്
ബോളിവുഡില്‍ നായക വേഷത്തില്‍ ശ്രീശാന്ത് എത്തുന്നു എന്ന വാര്‍ത്ത കുറച്ചുകാലമായി അന്തരീക്ഷത്തില്‍ ഉണ്ട്. ആര് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന 'പട്ടാ' എന്ന സിനിമയില്‍ ആണ് ശ്രീശാന്ത് നായകനായി എത്തുന്നത്. ഇത് ശ്രീശാന്തിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ്.

സിബിഐ ഓഫീസര്‍
ഒരു സിബിഐ ഓഫീസര്‍ ആയാണ് ശ്രീശാന്ത് 'പട്ടാ'യിലുടെ വെള്ളിത്തിരയില്‍ എത്തുക. സംഗീതത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ളതായിരിക്കും സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന ഴോണറില്‍ ആയിരിക്കും സിനിമ അവതരിപ്പിക്കപ്പെടുക.

സണ്ണി ലിയോണ്‍
സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുക സണ്ണി ലിയോണ്‍ ആണെന്നും വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. സംവിധായകനാണ് ആര് രാധാകൃഷ്ണന് തന്നെയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ 25 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ആര് രാധാകൃഷ്ണന്.

എന്തുകൊണ്ട് സണ്ണി ലിയോണ്‍
ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഉദ്യോഗസ്ഥന് നടത്തുന്ന അന്വേഷണം ഒടുവില്‍ എത്തുന്നത് ഒരു സ്ത്രീയില്‍ ആണ്. അവരാണ് സിനിമയിയെ പ്രധാന സ്ത്രീകഥാപാത്രം. അത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശക്തയായ ഒരു നടി വേണം എന്നാണ് സംവിധായകന്റെ പക്ഷം. അതിനുള്ള ഉത്തരം സണ്ണി ലിയോണ്‍ ആണെന്നും അദ്ദേഹം പറയുന്നുണ്ട്.

അഞ്ചാമത്തെ സിനിമ
ശ്രീശാന്തിന്റെ അഞ്ചാമത്തെ സിനിമ ആയിരിക്കും 'പട്ടാ'. 2017 ല്‍ പുറത്തിറങ്ങിയ അക്സര്‍-2 ആയിരുന്നു ആദ്യ സിനിമ. അതിന് ശേഷം 'ടീം-5' എന്ന മലയാളം സിനിമയിലാണ് ശ്രീശാന്ത് അഭിനയിച്ചത്. ശില്പ ഷെട്ടി നിര്‍മിച്ച കാബറെ ആണ് അവസാനമായി പുറത്തിറങ്ങിയ ഹിന്ദി സിനിമ. അതിന് ശഷം കന്നഡയില്‍ കെംപ ഗൗഡ -2 വില്‍ അഭിനയിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച വില്ലനുള്ള 17-ാമത് സന്തോഷം ഫിലിം അവാര്‍ഡും ശ്രീശാന്തിന് ലഭിച്ചു.

വിവാദ നായകന്
ഇന്ത്യന്‍ ടീമില്‍ ഉള്ള കാലം മുതലേ വിവാദ നായകനാണ് ശ്രീശാന്ത്. കളിക്കളത്തിലെ പെരുമാറ്റം ആയിരുന്നു ആദ്യത്തെ വിവാദങ്ങള്‍ക്ക് കാരണം. ഇതിന് പിറകെ ആയിരുന്നു ഐപിഎല്‍ കോഴ കേസ് വരുന്നത്. അതിന് ശേഷം ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഇതില്‍ ഇളവ് ലഭിച്ചതിന് ശേഷം 2020 ല്‍ ശ്രീശാന്ത് കേരളത്തിന് വേണ്ടി കളിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസില്‍
കളിക്കളത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ശ്രീശാന്തിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടേയിരുന്നു. 2008 ല്‍ ഏക് ഖിലാഡി, ഏക് ഹസീന എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തായിരുന്നു തുടക്കം. പിന്നീട് 2014 ല്‍ ഝലക് ദിഖ്ലാ ജായുടെ ഏഴാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തി. ഒടുവില്‍ 2018 ല്‍ ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണിലും ശ്രീശാന്ത് മത്സരാര്‍ത്ഥിയായി. അതില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു.
ഹോട്ട് ആന്‍ഡ് സെക്സി ലുക്കിന് ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications