മദ്യപിച്ച് നടൻ ശ്രീദേവിയുടെ മുറിയിൽ കയറിച്ചെന്നു.. സഞ്ജയ് ദത്തിനെ പിന്നീടെന്നും ഭയം!
മുംബൈ: ഇന്ത്യന്‍ സിനിമയിലെ സ്വപ്ന സുന്ദരി ശ്രീദേവി ഓര്‍മ്മയായി മറഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. സിനിമാസ്വാദകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടുള്ള ഒരു മരണം. ഫെബ്രുവരി 24ന് ദുബായില്‍ വെച്ചാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്.
അപ്രതീക്ഷിതമായി സംഭവിച്ച ആ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഊഹാപോഹങ്ങളും ഇനിയും നിലച്ചിട്ടില്ല. ശ്രീദേവിയുടെ വ്യക്തി ജീവിതം അടക്കം ഓഡിറ്റ് ചെയ്യപ്പെട്ടു. ശ്രീദേവിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം കൂടി മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അത് നടന് സഞ്ജയ് ദത്തുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

എന്നും വിവാദങ്ങളിൽ
നടനെന്നതിലുപരി വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരമാണ് സഞ്ജയ് ദത്ത്. മുംബൈ സ്ഫോടനക്കേസില്‍ അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട നടന്. സിനിമയില്‍ സജീവമാകുന്ന കാലത്ത് തന്നെ മദ്യത്തിനും ലഹരിക്കും അടിമയായിരുന്നു സഞ്ജയ് ദത്ത്.

സഞ്ജയ് ദത്തിനെ ഭയം
സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നുവത്രേ. എന്താണ് അതിന് കാരണമെന്ന് നടന് തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. 1980കളില്‍ ശ്രീദേവി ബോളിവുഡിലെ തിരക്കുള്ള നടിയായിരുന്നു. പറന്ന് നടന്ന് സിനിമകളില്‍ അഭിനയിക്കുന്ന കാലം. എന്ന് സഞ്ജയ് ദത്ത് തുടക്കക്കാരനാണ്.

കടുത്ത ആരാധകൻ
ശ്രീദേവിയുടെ കടുത്ത ആരാധകന് കൂടിയായ സഞ്ജയ് ദത്ത് ശ്രീദേവിയെ കാണാന്‍ സിനിമാ ലൊക്കേഷനുകളില്‍ പോയിരുന്നത് മദ്യപിച്ചിട്ടായിരുന്നു. പല തവണ ചെന്നിട്ടും ശ്രീദേവിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഒരു തവണ ഹിമ്മത്ത് വാലയുടെ ലൊക്കേഷനില്‍ സഞ്ജയ് ചെന്നു.

മദ്യപിച്ച് മേക്കപ്പ് മുറിയിൽ
സഞ്ജയ് ചെല്ലുമ്പോള്‍ ശ്രീദേവി മേക്കപ്പ് മുറിയിലായിരുന്നു. വാതിലിന് മുട്ടിയപ്പോള്‍ ശ്രീദേവി തന്നെ വന്ന് വാതില്‍ തുറന്നു. അവിടെ എന്താണ് നടന്നതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്ന് നടന് പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കാരണം മദ്യപിച്ച് തന്റെ ബോധം പോയിരുന്നു.

ഒട്ടും നല്ല കാര്യങ്ങളല്ല
എന്നാല്‍ ഒട്ടും നല്ല കാര്യങ്ങളല്ല അന്നവിടെ നടന്നതെന്നും നടന് പറയുകയുണ്ടായി. ശ്രീദേവി പേടിച്ച് വിറച്ചതും തന്നെ മുറിയില്‍ നിന്നും ഇറക്കി വിട്ട് വാതിലടച്ചതും സഞ്ജയ് ദത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. അതില്‍ പിന്നെ ശ്രീദേവിക്ക് നടനെ ഭയമായിരുന്നുവത്രേ.

ആകെ ഒരു ചിത്രം മാത്രം
സഞ്ജയ് ദത്തും പിന്നീട് സിനിമയില്‍ തിരക്കുള്ള നടനായി മാറിയെങ്കിലും ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചത്. സമീന്‍ എന്ന ചിത്രം കരാറൊപ്പിട്ടത് തന്നെ ഇരുവര്‍ക്കും ഒരുമിച്ച് സീനില്ല എന്ന് സംവിധായകന് ഉറപ്പ് നല്കിയ ശേഷം മാത്രമായിരുന്നുവത്രേ. എന്നാലാ ചിത്രം പുറത്തിറങ്ങിയില്ല.

മിണ്ടാതെ അഭിനയം
അമിതാബ് ബച്ചന് നായകനായ ശ്രീദേവിയുടെ ഹിറ്റ് ചിത്രം ഖുദാ ഹവയില്‍ നിന്നും സഞ്ജയ് ദത്ത് അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. മഹേഷ് ഭട്ടിന്റെ ഗുംരഹിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒരുമിച്ച് അഭിനയിച്ചത്. എന്നാല്‍ ശ്രീദേവി സഞ്ജയ് ദത്തിനോട് മിണ്ടാതെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

വീണ്ടും ഒരുമിക്കാൻ കാത്ത് നിൽക്കാതെ
മയക്ക് മരുന്ന് അടിച്ചിട്ടാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത് എന്ന ഭയം മൂലം മുഖത്ത് പോലും നോക്കില്ലായിരുന്നുവത്രേ. സംവിധായകന് കരണ്‍ ജോഹര്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരേയും ഒരുമിച്ച് വെള്ളിത്തിരയില്‍ വീണ്ടുമെത്തിക്കാനുള്ള പദ്ധതിയിലായിരുന്നു. എന്നാലതിന് കാത്ത് നില്‍ക്കാതെയാണ് ശ്രീദേവിയുടെ വിടവാങ്ങല്‍.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications