രശ്മി എന്ന വ്യക്തി ആരെയും വിമര്‍ശിച്ചിട്ടില്ല, 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍; മറുപടി

കൊച്ചി: നടിമാരായ സ്രിന്ദ, എസ്തര്‍ അനില്‍ എന്നിവരുടെ ഫോട്ടോഷൂട്ട് വിമര്‍ശിച്ച കൈരളി ടിവിയുടെ ലൗഡ് സ്പീക്കര്‍ എന്ന പരിപാടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടിമാരുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിക്കുന്ന കമന്റുകളാണ് പരിപാടിയില്‍ അവതരിപ്പിക്കുന്ന സ്‌നേഹ, രശ്മി, ആല്‍ബി എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായത്.

1

യുട്യൂബ് ചാനല്‍ തുടങ്ങുന്ന കാര്യത്തില്‍ മാത്രമല്ല,മറ്റ് ചില കാര്യത്തിലും നടിമാര്‍ ഭയങ്കര മത്സരത്തിലാണ്, എന്തിനാണന്നല്ലേ, ഫോട്ടോ ഷൂട്ട് നടത്തുന്ന കാര്യത്തില്‍. നടി സ്രിന്ദ, തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി അവരുടെ ഫോട്ടോ ഷൂട്ട് ഒന്ന് കാണണം. പിന്നെ നടി എസ്തര്‍, അത് പറയാതിരിക്കാന്‍ ആവില്ല, ആ കുട്ടി വളര്‍ന്നു എന്ന് കാണിക്കാനായി എന്തൊക്കെ പെടാപാടാണോ പെടുന്നത് എന്നായിരുന്നു അവതാരകരായ രശ്മിയുടേയും ആല്‍ബിയുടെയും കമന്റുകള്‍.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ഇതിനെതിരെ പ്രതികരിച്ച് സ്രിന്ദയും എസ്തറും രംഗത്തെത്തിയിരുന്നു. ചുട്ടമറുപടിയാണ് ഈ സംഭവത്തില്‍ താരങ്ങള്‍ നല്‍കിയത്. ഇത് 2021 ആണെന്നത് ഓര്‍മ്മിപ്പിക്കട്ടെ,ഇനിയും ഇത്തരത്തിലുള്ള വൃത്തിക്കേടുകള്‍ ആവര്‍ത്തിക്കരുത്. ടോക്‌സിക് സ്വഭാവങ്ങള്‍ മറക്കാനും പൊതബോധങ്ങളെ തിരുത്താനും സ്ത്രീ സ്വാതന്ത്യത്തിന് വേണ്ടി പോരാടാനും സ്വന്തം ശരീരത്തെ സ്‌നേഹിക്കാനും ഒക്കെ പഠിക്കാനുമൊക്കെ ശ്രമിക്കുന്ന ഈ ഈ കാലത്ത്, നമ്മള്‍ 20,000 ചുവട് പുറകിലേക്ക് പോകുകയാണെന്നാണ് ശ്രിന്ദ പറഞ്ഞത്.

3

സംഭവം വിവാദമായതോടെ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലൗഡ് സ്പീക്കര്‍ പരിപാടിയുടെ അവതാരകരില്‍ ഒരാളായ രശ്മി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് രശ്മിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

4

രശ്മി അനില്‍ എന്ന ഞാന്‍ ഒരിക്കലും ഒരു വ്യക്തിയേയും വിമര്‍ശിക്കുകയോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എന്റെ മകള്‍ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഞാനവള്‍ക്ക് നല്‍കിയിട്ടുണ്ട്.

5

കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്‌നേഹയും അവതരിപ്പിക്കുന്നത്. തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവര്‍ക്ക് ഒന്നും ആകാന്‍ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും.

6

ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങള്‍ അതില്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പുമൊക്കെയുള്ള ഈ കഥാപാത്രങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ.

7

അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും.എസ്തര്‍, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോ ഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകള്‍ താരങ്ങളുടെ പ്രോഫഷന്റെ ഭാഗമാണന്നും ആണ്.

8

പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്.വീഡിയോ പൂര്‍ണ്ണമായല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമര്‍ശിച്ചിട്ടില്ല,തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്.ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്- രശ്മി പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+