ഇത് കോമഡിയല്ല, കൂതറയാണ്... സിനിമയായാലും ടിവി ചാനലായാലും ദളിത് - സ്ത്രീ വിരുദ്ധത ഇവിടെ വേണ്ട സാറേ!!

സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ദളിത്‌/ ആദിവാസികള്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ നിരോധനത്തിന്‍റെ പരിധിയില്‍വരും എന്ന് കഴിഞ്ഞദിവസം ഡല്‍ഹി ഹൈകോടതിയുടെ വിധി വന്നിരുന്നല്ലോ. ഈ സാഹചര്യത്തിലാണ് എല്ലാത്തരം മീഡിയയിലും നടക്കുന്ന ദളിത്‌ ആദിവാസി വിരുദ്ധ വംശീയതയും ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ട് വരാന്‍ പറ്റുമായിരിക്കും എന്ന ആലോചനയോടെ ഫേസ്ബുക്കിൽ സ്റ്റോപ് മീഡിയ വയലൻസ് എന്ന കൂട്ടായ്മ തുടങ്ങിയിരിക്കുന്നത്.

ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയുമൊക്കെ തൊലി പൊളിക്കുന്ന/ പൊള്ളിക്കുന്ന ഊള തമാശകള്‍ വംശ/ജാതി വിവേചനത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ ഒരു കാലത്ത് നമുക്ക് കഴിയും. സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പരമാർശങ്ങളും തമാശകളും സിനിമയിലും ടി വി ചാനലുകളിലും വരുന്നത് അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് ഗ്രൂപ്പ്. അതിൽ ചിലത് കാണൂ, ഇനി ഇത്തരം രംഗങ്ങൾ കാണുമ്പോൾ ചിരിക്കണോ എന്ന് നിങ്ങളും സ്വയമൊന്ന് ആലോചിച്ച് നോക്കൂ...

ആക്ഷൻ ഹീറോ ബിജു

ആക്ഷൻ ഹീറോ ബിജു

സൂപ്പർഹിറ്റ് ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ ഏറെ കയ്യടി നേടിയ ഒരു സീൻ, ഇതിലടങ്ങിയിരിക്കുന്നത് കടുത്ത വംശീയതയാണ് എന്നതാണ് യാഥാർഥ്യം.

അമർ അക്ബർ അന്തോണി

അമർ അക്ബർ അന്തോണി

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഒരു ഡയലോഗ് കേൾക്കൂ. നാദിർഷ ഇത്തരം തമാശയുണ്ടാക്കുന്നത് ഇത് ആദ്യമായിട്ടല്ല.

 ഫ്ലവേഴ്സ് ചാനലിൽ

ഫ്ലവേഴ്സ് ചാനലിൽ

ടി വി ചാനലുകളിലെ വംശീയ പരാമർശങ്ങൾ കോമഡി എന്ന പേരിൽ ഒരു എഡിറ്റിങും കൂടാതെ ഇങ്ങനെ പരക്കുകയാണ്. ഫ്ലവേഴ്സ് ചാനലിലെ ഒരു രംഗം.

ട്വൻറി 20 യിൽ

ട്വൻറി 20 യിൽ

താരസംഘടനയായ അമ്മയുടെ ചിത്രം ട്വൻറി 20 യിൽ കേട്ട ഒരു വംശീയ പരാമർശം. ദേശീയ അവാർഡ് ജേതാവായ സലിംകുമാറിന്റെ വായിലാണ് ഈ ഡയലോഗ് തിരുകിയിരിക്കുന്നത്.

ഫ്രണ്ട്സ്

ഫ്രണ്ട്സ്

തൊണ്ണൂറുകളിൽ കാമ്പസിനെ ഇളക്കിമറിച്ച ചിത്രമാണ് ഫ്രണ്ട്സ്. തമാശയുടെ പൊതിയിൽ കാണുന്ന വംശീയത കണ്ടോ.

ആട് ഒരു ഭീകരജീവിയാണ്

ആട് ഒരു ഭീകരജീവിയാണ്

ന്യൂ ജനറേഷൻ സംവിധായകനായ മിഥുന്‍ മാനുവൽ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിൽ നിന്നും.

ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റിൽ

പ്രമുഖ ചാനലായ ഏഷ്യാനെറ്റിലെ കോമഡി അവാർഡ്സ് പരിപാടിയിൽ നിന്നും.

 വീണ്ടും ആക്ഷൻ ഹീറോ

വീണ്ടും ആക്ഷൻ ഹീറോ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മറ്റൊരു രംഗം.

ഏഷ്യാനെറ്റ് വീണ്ടും

ഏഷ്യാനെറ്റ് വീണ്ടും

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിൽ നിന്നും. ഇത് പോലെ പലപ്പോഴും കേൾക്കാം.

ഏഷ്യാനെറ്റ് തന്നെ

ഏഷ്യാനെറ്റ് തന്നെ

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലെ മറ്റൊരു ഭാഗം. ഈ ചാനലും പരിപാടിയും തന്നെ ഇത്തരത്തിലാണെന്ന അഭിപ്രായം പരക്കെ ഉണ്ട്.

മനോരമയും

മനോരമയും

മഴവിൽ മനോരമ ചാനലിലെ കോമ‍ഡി സർക്കസ് പരിപാടിയിൽ നിന്നും

 ഭയ്യാ ഭയ്യാ

ഭയ്യാ ഭയ്യാ

ജോണി ആന്റണി സംവിധാനം ചെയ്ത ഭയ്യ ഭയ്യാ എന്ന ചിത്രത്തിലെ ഒരു രംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+