കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഡാപ്പികള്‍ കരഞ്ഞിട്ട് കാര്യമില്ല... ''ഇക്കയല്ലാതെ ആരും തൊടണ്ടാന്ന്'' പറഞ്ഞത് സത്യം.. വീഡിയോ!

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയെ. ഭാര്യയും ഭര്‍ത്താവും കൂടി ബൈക്കില്‍ പോകുമ്പോള്‍ അപകടം പറ്റി പുഴയില്‍ വീണു. പുല്ലില്‍ പിടിച്ചു കിടന്ന ഭാര്യയെ രക്ഷിയ്ക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ചാവണേല്‍ ചത്തോട്ടെ, ഭര്‍ത്താവല്ലാതെ ഒരാളും തൊടണ്ട - മുങ്ങി ചാകാന്‍ നേരത്ത് യുവതി ഇങ്ങനെ പറഞ്ഞു. ഇതായിരുന്നു വാര്‍ത്ത.

മുങ്ങിച്ചാവാന്‍ കിടക്കുമ്പോള്‍ മറ്റാരും തൊടേണ്ട എന്ന പറഞ്ഞ യുവതിയെ സോഷ്യല്‍ മീഡിയ ഒരുപാട് ട്രോള്‍ ചെയ്തു. യുവതി മുസ്ലിമാണ് എന്ന സൂചന കൂടി വാര്‍ത്തകളില്‍ ഉണ്ടായത് കൊണ്ടാകണം, ചില യാഥാസ്ഥിതിക മുസ്ലിങ്ങളും സംഭവം ഏറ്റുപിടിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല, മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണമാണ് ഈ വാര്‍ത്ത എന്നൊക്കെയായി എസ് ഡി പി ഐ നേതാക്കള്‍ അടക്കമുള്ളവരുടെ വാദം. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിരുന്നു, ഇതാ തെളിവ്...

കൗതുകമായ വാര്‍ത്ത

കൗതുകമായ വാര്‍ത്ത

പുഴയില്‍ വീണ് മുങ്ങുകയായിരുന്ന സ്ത്രീ രക്ഷപെടുത്താനെത്തിയ ആളോട് ഭര്‍ത്താവ് രക്ഷിച്ചാല്‍ മതി എന്ന് പറഞ്ഞതാണ് കൗതുകമായത്. ശനിയാഴ്ച രാത്രി എട്ടരയോടെ തൊമ്മന്‍കുത്ത് വള്ളക്കടവ് പാലത്തിലാണ് യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് ഇടിച്ചത്.

 സംഭവമേ നടന്നിട്ടില്ല

സംഭവമേ നടന്നിട്ടില്ല

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയത് പഞ്ചാബില്‍ നടന്ന ഒരു സംഭവത്തിന്റെ ചിത്രമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ എസ് ഡി പി ഐ അനുഭാവികള്‍ അടക്കമുള്ളവര്‍ പറഞ്ഞത്.

 പ്രശ്‌നം ഇസ്ലാമായതാണോ

പ്രശ്‌നം ഇസ്ലാമായതാണോ

സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ മുസ്ലിമായത് കൊണ്ടാണോ അതോ അവര്‍ ഇക്ക എന്ന് വിളിച്ചത് കൊണ്ടാണോ ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായത് എന്ന് ആരെങ്കിലും ഇവരോട് ചോദിക്കേണ്ടിയിരിക്കുന്നു. മതമല്ല, വിഷയത്തിലെ കൗതുകമാണ് ആളുകള്‍ ആഘോഷിച്ചത് എന്നെങ്കിലും ഇവര്‍ക്ക് മനസിലാകേണ്ടതല്ലേ.

 ഇക്ക വന്ന ശേഷം രക്ഷിച്ചോളും

ഇക്ക വന്ന ശേഷം രക്ഷിച്ചോളും

പാലത്തിന്റെ ഒന്നര അടിയോളം മാത്രം ഉയരമുള്ള കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ ശേഷം പാലത്തിനടിയിലേക്ക് വീഴുകയായിരുന്നത്രെ. രക്ഷപെട്ടുത്താന്‍ വേണ്ടി ഓടിയെത്തിയ ആളോടാണ് അപകടത്തില്‍ പെട്ട സ്ത്രീ തൊടരുത് ഇക്ക വന്ന ശേഷം രക്ഷിച്ചോളും എന്ന് പറയുകയായിരുന്നത്രെ.

 രക്ഷിക്കാന്‍ ശ്രമിച്ചത് രാഹുല്‍

രക്ഷിക്കാന്‍ ശ്രമിച്ചത് രാഹുല്‍

ഭര്‍ത്താവ് പാലത്തിലേക്കും ഭാര്യ പുഴയിലേക്കും വീഴുകയായിരുന്നു. പടിഞ്ഞാറേ പാറക്കല്‍ രാഹുലാണ് അപകടം കണ്ട് ഓടിയെത്തിയത്. ഇയാളാണ് കഥയില്‍ പറയുന്ന പട്ടാളക്കാരന്‍. എന്നാല്‍ ഇങ്ങനെ ഒരു പട്ടാളക്കാരന്‍ ഇല്ല എന്ന് വരുത്തിത്തീര്‍ക്കാനാണ് സംഭവം നിഷേധിക്കുന്നവര്‍ ശ്രമിക്കുന്നത്.

രണ്ടും കല്‍പിച്ച് ഒരു നീക്കം

രണ്ടും കല്‍പിച്ച് ഒരു നീക്കം

ഒടുവില്‍ എന്തും വരട്ടെ എന്ന രീതിയില്‍ പട്ടാളക്കാരന്‍ ഇവരെ രക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്ത്, ഭര്‍ത്താവ് പുഴയില്‍ ഇറങ്ങാന്‍ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു. പിടുത്തം കിട്ടിയ പുല്ല് പൊട്ടിപോകുമെന്നു ഭാര്യ പറഞ്ഞപ്പോള്‍ അടുത്ത പുല്ലില്‍ പിടിക്കാനായിരുന്നത്രേ ഭര്‍ത്താവിന്റെ നിര്‍ദേശം.

ഇതൊക്കെ ട്രോളാതെ പിന്നെ

ഇതൊക്കെ ട്രോളാതെ പിന്നെ

ഭര്‍ത്താവല്ലാതെ മറ്റാരും തന്നെ തൊടാന്‍ പാടില്ലെന്ന് പറഞ്ഞ സ്ത്രീയെ ആളുകള്‍ ട്രോള്‍ ചെയ്യും അത് സാധാരണമാണ്. ആ സ്ത്രീയുടെ സ്വകാര്യതയ്ക്കും ഒരുപരിധിവരെ അവരുടെ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെങ്കിലും ഈ ട്രോളുകള്‍ ഷെയര്‍ ചെയ്യപ്പെടുക തന്നെ ചെയ്യും എന്നതാണ് സത്യം.

ഇതാ വീഡിയോ കാണൂ

സംഭവം കണ്ട ആള്‍ തന്നെ സാക്ഷി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതാ വീഡിയോ കാണൂ..

English summary
What is the truth behind the story of a woman who hesitated to accept help other than her husband while drowning in river.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X