സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് ഉപയോക്താക്കളുടെ ഗ്രഹണശക്തിയെ ബാധിക്കുമെന്ന് പഠനം

ബെയ്ജിംഗ്: സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കയറിയിറങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഫെയ്‌സ്ബുക്കും ട്വിറ്ററും വെയ്‌ബോയും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് വ്യക്തികളുടെ ഗ്രഹണ ശക്തിയെ ബാധിക്കുമെന്നാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള പഠനം സൂചിപ്പിക്കുന്നത്. പെക്കിംഗ്, കോര്‍ണിംഗ് എന്നീ സര്‍വ്വകലാശാലകള്‍ ചൈനയിലെ മൈക്രോബ്ലോഗിംഗ് വെബ്ബ് സൈറ്റായ വൈബോ ഉപയോക്താക്കള്‍ക്കിയയില്‍ ഒടുവില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ട്വിറ്ററിന് സമാനമാണ് വൈബോയുടെ പ്രവര്‍ത്തനം.

ഒരേ വിഷയത്തിലുള്ള വൈബോ പോസ്റ്റുകള്‍ നാല്‍പ്പതോളം വരുന്ന വിദ്യാര്‍ത്ഥികളോട് വായിക്കാന്‍ ആവശ്യപ്പെട്ട ശേഷം തുടര്‍ന്ന് വീണ്ടും പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഉപയോക്താക്കള്‍ വേണ്ട രീതിയില്‍ വായിക്കുന്നില്ലെന്നും അതുവഴി പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നതെന്നുമാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. മൈക്രോ ബ്ലോഗിംഗ് സൈറ്റുകള്‍ നമ്മളെ ബുദ്ധികുറഞ്ഞവരാക്കുന്നുണ്ടോ എന്ന തലക്കെട്ടിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ അതുപോലെ മനസ്സിലാക്കാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ഇത്തരക്കാര്‍ക്ക് കഴിയുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റുകള്‍ ശ്രദ്ധിച്ച് വായിക്കുന്നതിന് പകരമായി മൗസില്‍ വിരലോടിച്ച് വിവരങ്ങളിലൂടെ എളുപ്പത്തില്‍ കടന്നുപോകുകയാണെന്നും ഇത് വിഷയത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ലെന്നും ഇത് വ്യക്തികളുടെ ഗ്രഹണശേഷി കുറയ്ക്കുമെന്നുമാണ് പഠനത്തിന്റെ പ്രധാനകണ്ടെത്തല്‍.

fb-twitter

ഒരു ചെറിയ കാര്യം ചെയ്യുന്നതിന് വേണ്ടി ഏറെ സമയം സോഷ്യല്‍ മീഡിയക്ക് മുമ്പില്‍ ചെലവഴിക്കുന്നത് വളരെ മോശം കാര്യമാണെന്ന് ഗവേഷകനായ ജാരറ്റ് പറയുന്നു. എന്തെങ്കിലും ജോലികള്‍ ചെയ്യുന്നതിന് മുമ്പായി ഫെയ്‌സ്ബുക്കോ ട്വിറ്ററോ ഉപയോഗിക്കുന്നത് ചെയ്യുന്ന ജോലിയുടെ വ്യക്തതയെയും കൃത്യതയെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രണ്ട് കാര്യങ്ങള്‍ ഒരേ സമയം ചെയ്യുന്നത് രണ്ട് കാര്യങ്ങളുടേയും കൃത്യതയെ ബാധിക്കും.

എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ മോശമാണെന്ന് തെളിയിക്കുകയല്ല പഠനത്തിന്റെ ലക്ഷ്യം, മറിച്ച് സോഷ്യല്‍ മീഡിയകളുടെ അമിത ഉപയോഗം വ്യക്തികളിലുണ്ടാക്കുന്ന മാനസിക് വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക കൂടിയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+