ബിഗ് ബോസ് മലയാളം സീസൺ 4ൽ ആരൊക്കെ? സുബി സുരേഷുണ്ടോ? പ്രതികരണം ഇങ്ങനെ

കൊച്ചി: മലയാളം ടെലിവിഷനില്‍ വന്‍ ജനപ്രീതിയുളള റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. ഷോ ഇതുവരെ മൂന്ന് സീസണുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓരോ സീസണിലും പ്രേക്ഷകരുടെ എണ്ണം ഉയര്‍ത്തുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് മലയാളത്തിന് നാലാം സീസണും വരുന്നുണ്ട്. പരിപാടിയുടെ അവതാരകനായ മോഹന്‍ലാല്‍ സീസണ്‍ 4ന്റെ വരവ് പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ആരൊക്കെ ബിഗ് ബോസിലെത്തും എന്നുളള ചര്‍ച്ച ആരാധകര്‍ക്കിടയില്‍ സജീവമാണ്. അതിനിടെ നടിയും അവതാരകയുമായ സുബി സുരേഷ് ബിഗ് ബോസിലെത്തും എന്നും പ്രചാരണമുണ്ട്. വാര്‍ത്തയോട് സുബി സുരേഷ് തന്നെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

1

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്. കൊവിഡ് കാരണം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പരിപാടിയുടെ ഫിനാലെ ഏഷ്യാനെറ്റ് നടത്തി. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു വിജയിയെ കണ്ടെത്തിയത്. നടന്‍ മണിക്കുട്ടനാണ് മൂന്നാം സീസണില്‍ വിജയി ആയത്.

2

സായ് വിഷ്ണു രണ്ടാം സ്ഥാനത്തും ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനത്തും എത്തി. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് പിന്നാലെ തന്നെ ബിഗ് ബോസ് നാലാം സീസണ്‍ ഉണ്ടാകും എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ് നാലാം സീസണ്‍ എന്ന് തുടങ്ങും എന്നത് സംബന്ധിച്ചുളള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ആരൊക്കെ ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തും എന്നുളള ആകാംഷയിലാണ് പ്രേക്ഷകര്‍.

3

അതിനിടെ പ്രമുഖരായ പലരുടേയും പേരുകള്‍ ബിഗ് ബോസിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം നാലാം സീസണ്‍ നവംബറില്‍ എത്തുമെന്നും ചെന്നൈയില്‍ സെറ്റ് റെഡിയായിക്കഴിഞ്ഞു എന്നുമാണ് ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല മത്സരാര്‍ത്ഥികളായി ചിലരുടെ പേരുകളും യൂട്യൂബ് ചാനലുകള്‍ പുറത്ത് വിടുന്നുണ്ട്..

4

ബൈജു സോപാനം, സുജിത്ത് ഭക്തന്‍, ബിനു അടിമാലി, സുബി സുരേഷ്, സ്വാസിക, അനുമോള്‍, നിഷ സാരംഗ് അടക്കമുളളവര്‍ ബിഗ് ബോസ് നാലാം സീസണിലെത്തും എന്നാണ് ഒരു യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ങേ, ഞാനോ ഇതെപ്പോ എന്നാണ് സുബിയുടെ പ്രതികരണം. വാര്‍ത്തയോട് പ്രതികരിച്ച് സുബീ സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സുബി സുരേഷിന്റെ പ്രതികരണം.

5

നിരവധി പേരാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്. ബിഗ് ബോസിലേക്ക് പോയി ഉളള പേര് കളയരുത് എന്നാണ് കമന്റ് ബോക്‌സിലെ പൊതുവികാരം. ''ഇപ്പോൾ ഉള്ള വില കളയുന്നത് തന്നെ മിച്ചം.15പേരിൽ ഇപ്പോഴേ തന്നെ വിന്നറിനെയും സെലക്ട്‌ ചെയ്തിട്ടുണ്ടാവും'' എന്നാണ് ഒരാളുടെ കമന്റ്. ''എന്തായാലും ഞാൻ പോയി subi ആർമി ഉണ്ടാകട്ടെ, ബിഗ്ഗ്‌ബോസ് കഴിഞ്ഞാൽ ഗ്രൂപ്പ് വിറ്റ് ക്യാഷ് ആക്കാം'' എന്നാണ് മറ്റൊരു കമന്റ്.

6

''ആർക്കും പണിയൊന്നും ഇല്ലല്ലോ, 100 ദിവസം തിന്നും കുടിച്ചു കളിച്ചും പരസ്പരം കൊഞ്ഞനം കുത്തിയിരിക്കാം'' എന്നാണ് ഒരാളുടെ കമന്റ്. ''സുബിക്കു സർപ്രൈസ് ആയിക്കോട്ടെന്നു കരുതി ഏഷ്യാനെറ്റ് പറയാതിരുന്നതായിരിക്കും'' എന്നും കമന്റുണ്ട്. ''സുബി ചേച്ചി പോകരുത്.. സ്കിറ്റിൽലൂടെയും കുട്ടിപട്ടാളത്തിലൂടെയും... തമാശ ക്കാരി ചിരികുടുക്ക ചേച്ചിയെ എല്ലാർക്കും ഒരുപാട് ഇഷ്ടാണ്...... ഒരുപാട് സ്റ്റേജ് ഷോ ഒക്കെ ചേച്ചിക്ക് കിട്ടും ബിഗ്‌ബോസ് വൻ തുക തന്നാലും പോകരുത്.... നമ്മൾ എത്ര ശാന്തരായാലും ചിലപ്പോൾ പ്രതികരിക്കും ആ ഒരു പ്രതികരണം ആണ് ചർച്ച ചെയ്തു വലുതാക്കി ഗോസിപ് ആയി അതുകൊണ്ട് ബിഗ്‌ബോസ്ൽ വരരുത്'' എന്നാണ് ഒരാളുടെ പ്രതികരണം.

7

''ഞാൻ ലാലേട്ടൻ്റെ കട്ട ഫാൻ ആണ് പക്ഷെ ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ എന്താണാവോ ലാലേട്ടനോട് ദേഷ്യം വരും . സുബി ചേച്ചി നിങ്ങൾ ഇ മാതിരി പരിപാടിക്ക് പോയി ഉള്ള വില കളയരുത് പറഞ്ഞെന്നെ ഉള്ളൂ'' എന്നും കമന്റുണ്ട്. ''അവസരം കിട്ടിയാൽ പോകണം, മലയാളത്തിൽ ഇത്രയും റേറ്റിംഗ് ഉള്ള വേറെ ഷോ ഇല്ല'', ''പോകല്ലേ എന്നു കമന്റ്‌ ഇടുന്ന ഊളകൾ പോലും ഇത് കാണുന്നുണ്ട് എന്നത് ആണ് സത്യം എന്നും കമന്റുണ്ട്. ഇത് വെറും റിയാലിറ്റി ഷോ ആണെന്നെന്നു മനസിലാക്കാൻ പോലും കഴിയാത്ത മണ്ടൻമാർ ആണ് ഇവിടെ വന്നു വിമർശിക്കുന്നത്. ഒരു സിനിമ ചെയ്യതാൽ പോലും കിട്ടാത്ത റീച്ചും പബ്ലിസിറ്റിയുമാണ് ആണ് ബിഗ്ഗ് ബോസ്സ് കിട്ടുന്നത്'' എന്നും ആളുകൾ പ്രതികരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+