പള്ളിയിലെ ബാങ്ക് വിളിക്കെതിരെ നടി സുചിത്ര.. കൊന്നില്ലെന്നേ ഉള്ളൂ, സോഷ്യൽ മീഡിയ വലിച്ചുകീറുന്നു!!

  • By: Kishor
Subscribe to Oneindia Malayalam

പള്ളിയിൽ നിന്നുളള ബാങ്ക് വിളിക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ട നടിക്കെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. പുലര്‍ച്ചെ നാലേമുക്കാലിന് വീട്ടിലെത്തിയപ്പോൾ ചെവി പൊട്ടുമാറ് ഉച്ചത്തിൽ ബാങ്ക് വിളി കേട്ടതാണ് നടിയെ പ്രകോപിപ്പിച്ചത്. ഇത്തരം മതാചാരങ്ങള്‍ മോശമാണ് എന്നെഴുതി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു നടി.

ജീവിച്ചിരിക്കുമ്പോഴാണ് അച്ഛനും അമ്മയ്ക്കും തിന്നാൻ കൊടുക്കേണ്ടത്.. ജയറാമിന്റെ വാവുബലി ഫോട്ടോക്ക് സുഡാപ്പികളുടെ പൊങ്കാല.. ട്രോൾമഴ വേറെയും!!

ആണുങ്ങൾ സ്റ്റംപ്സിന് ഇടയിൽ ബോൾ എറിയുന്നത് മാത്രമല്ല ക്രിക്കറ്റ്.. തോറ്റ വനിതാ ടീമിന് രശ്മി നായരുടെ സപ്പോർട്ട്, കട്ടയ്ക്ക് സോഷ്യൽ മീഡിയ!!

നേരത്തെ ഗായകന്‍ സോനു നിഗമും സമാനമായ ഒരു അഭിപ്രായം പറഞ്ഞ് വിവാദത്തിൽ പെട്ടിരുന്നു. സുചിത്രയുടെ കാര്യവും വ്യത്യസ്തമല്ല, രാവിലെ നാലേമുക്കാലിനാണോ വീട്ടിൽ കയറിവരുന്നത് എന്ന ചോദ്യമടക്കമാണ് സുചിത്രയ്ക്കെതിരെ ആക്രോശങ്ങൾ ഉയരുന്നത്. കാണാം ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങൾ..

ആരാണീ സുചിത്ര കൃഷ്ണമൂർത്തി

ആരാണീ സുചിത്ര കൃഷ്ണമൂർത്തി

പ്രമുഖ ബോളിവുഡ് നടിയും ഗായികയും എഴുത്തുകാരിയുമാണ് സുചിത്ര കൃഷ്ണമൂർത്തി. 41 വയസ്സായി ഇവർക്ക്. മുംബൈ സ്വദേശിനിയാണ്. ജയറാമിന്റെ നായികയായി മലയാളത്തിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്. ടി വി സീരിയലുകളിലൂടെ അഭിനയം തുടങ്ങിയ ഇവർ ശേഖർ കപൂറിനെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞു. സുചിത്രയോട് ആളുകൾക്ക് ചോദിക്കാനുള്ളത് എന്തൊക്കെയെന്ന് നോക്കൂ.

നടി വർഗീയത പറയുന്നു?

നടി വർഗീയത പറയുന്നു?

മുസ്ലിങ്ങളുടെ പള്ളിയിൽ നിന്നും ഉയരുന്ന ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത സുചിത്ര എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങളിലെ ഭജനയ്ക്കെതിരെ പ്രതിഷേധിക്കുന്നില്ല എന്നാണ് ആളുകൾക്ക് അറിയേണ്ടത്. മുസ്ലിങ്ങളെ മാത്രം ടാർഗറ്റ് ചെയ്യുകയാണോ സുചിത്ര എന്നും ചോദ്യം ഉയരുന്നു. വർഗീയത പറയുകയാണ് താരം എന്ന് ട്വിറ്ററിൽ പോസ്റ്റുകൾ വേറെ.

ഇത്ര വൈകിയാണോ വീട്ടിൽ കേറുന്നത്

ഇത്ര വൈകിയാണോ വീട്ടിൽ കേറുന്നത്

എന്തുകൊണ്ടാണ് പെണ്ണുങ്ങൾ ഇത്ര വൈകി വീട്ടിൽ കയറുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. നല്ല പെണ്ണ് മോശം പെണ്ണ് എന്ന ലേബലൊന്നും ഇവിടെ വേണ്ട എന്ന് സുചിത്ര തന്നെ ഇതിന് മറുപടിയും കൊടുത്തി‍ട്ടുണ്ട്. ബാങ്ക് വിളിയൊക്കെ ആാകാം എന്നാൽ രാവിലെ 5 മണിക്ക് നാട്ടുകാരുടെ ഉറക്കം കളയുന്നത് ശരിയല്ലെന്ന് നടി ആവർത്തിക്കുന്നുണ്ട്.

ഫ്രീതിങ്കർ ഗ്രൂപ്പിൽ

ഫ്രീതിങ്കർ ഗ്രൂപ്പിൽ

നേരത്തിനും സമയത്തിനും വീട്ടിൽ കേറാത്തീന്റ കുഴപ്പമാണ് - മലയാളികളുടെ കൂട്ടായ്മയായ ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ ഈ വിഷയം ചർച്ചയായപ്പോൾ സുചിത്രയ്ക്ക് കിട്ടിയ ഒരു സർട്ടിഫിക്കറ്റ്. അവർ പറഞ്ഞ കാര്യമല്ല മറിച്ച് അവർ വീട്ടിലെത്തുന്നത് വൈകിയതാണ് ആളുകളുടെ പ്രശ്നം. ഇത് പോലെ ഒന്നല്ല ഒരുപാട് കമന്റുകളുണ്ട്. അതിൽ ചിലത് കൂടി കണ്ടുനോക്കൂ.

എന്നും ഈ സമയത്താണോ

എന്നും ഈ സമയത്താണോ

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ ആരും ശ്രദ്ധിക്കാതായി അപ്പോൾ ഇങ്ങനെയൊരു പോസ്റ്റിട്ടാൽ വിവാദങ്ങളിലൂടെ നാലാളറിയുമല്ലേ' വാട്ട് ആൻ ഐഡിയ അല്ലേ സർജീ, അല്ല ഒന്നു ചോദിച്ചോട്ടെ എപ്പോഴും പുലർച്ച 4 മണിക്കാണോ വീട്ടിൽ എത്താറ്.

പാകിസ്താനിൽ പോടീ

പാകിസ്താനിൽ പോടീ

വല്ലാണ്ടങ്ങു ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ കുന്തോം കുടച്ചക്രോം എടുത്തു പാകിസ്താനിൽ പോടീ. പള്ളിയിൽ നിനുന്നും, ചർച്ചിൽ നിന്നും, അമ്പലത്തിൽ നിന്നുള പാട്ടും ഞങ്ങൾ തുടർന്നു കൊണ്ടിരിക്കും - റിഷാദ് എടവണ്ണയുടെ വകയാണ് നടിക്ക് ഈ താക്കീത്.

എന്തിനാണ് ബാങ്ക് കൊടുക്കുന്നത്

എന്തിനാണ് ബാങ്ക് കൊടുക്കുന്നത്

അല്ലാഹുവും വിഷ്ണുവും കൃസ്തുവുമടക്കമുള്ള ദൈവങ്ങൾ പൊട്ടന്മാർ ആണ്, വെറും പൊട്ടന്മാർ.. ആ പൊട്ടന്മാർ എങ്ങനെയെങ്കിലും ഒന്ന് കേൾക്കുവാനാണ് വിശ്വാസികൾ മിടുക്കന്മാർ കണ്ടുപിടിച്ച ലൗഡ്സ്പീക്കർ കൊണ്ട് അലറുന്നത്. ഇവിടെ പലരും ചോദിക്കുന്നതു കണ്ടു. ബാങ്ക് എന്തിനാ മൈക്കിൽ കൊടുക്കുന്നത്? ദൈവം പൊട്ടനായതുകൊണ്ടാണോ എന്ന്. ദൈവം കേൾക്കാനല്ല നിസ്കാര സമയം അറിയിക്കാനാണ് ബാങ്ക് കൊടുക്കുന്നത്. - ചോദ്യവും ഉത്തരവും.

ക്ഷേത്രത്തിലെ പാട്ട് അസഹനീയം

ക്ഷേത്രത്തിലെ പാട്ട് അസഹനീയം

ബാങ്ക് വിളി കുറച്ചു സമയമേയുള്ളൂ. എന്നാൽ ക്ഷേത്രത്തിലെ പാട്ട് അസഹനീയമാണ്. എന്റെ പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ പോലും ഇപ്പോൾ വെറുപ്പാണ്. കുട്ടികൾക്ക് രാവിലെ ഇരുന്നു പഠിക്കാനും ബുദ്ധിമുട്ടാണ്, ഈ ഉച്ചഭാഷിണികൾ മൂലം.

വിവാഹബന്ധമൊക്കെയാണ് ചർച്ച

വിവാഹബന്ധമൊക്കെയാണ് ചർച്ച

സുചിത്ര നേരത്തെ സംവിധായകൻ ശേഖർ കപൂറിന്റെ ഭാര്യയായിരുന്നു. ഇവർ പിന്നീട് വേർപിരിഞ്ഞു - ഇതാണ് ചിലർക്ക് എടുത്തുപറയാനുള്ളത്. വാര്‍ത്തയിലെ വിഷയവുമായി ബന്ധമൊന്നും ഇല്ലാത്ത ഒരു കാര്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നിലെ ഉദ്ദേശം ഇപ്പോള്‍ മനസ്സിലായല്ലോ അല്ലേ - എന്ന് ചിലര്‍ ഇക്കാര്യം എടുത്തുപറയുന്നു.

ട്രോളാണോ എന്തോ

ട്രോളാണോ എന്തോ

നസ്രാണികൾ മൈക്കും ലൗഡ്സ്പീക്കറും ഒക്കെ കണ്ടു പിടിക്കുന്നതിനു മുൻപ് ഈ കാക്കാമാർ എങ്ങനെയാണ് ബാങ്ക് വിളിച്ചിരുന്നത്? - ഒരാളുടെ ചോദ്യം ഇങ്ങനെ. മ്മൾ ബാങ്ക് വിളിയെ അല്ല അല്ല കുറ്റം പറയേണ്ടത്. എന്തിനും ഏതിനും പൊതുജനശല്യമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയാണ്. ബാങ്ക് വിളി അതിലൊരു കാരണം മാത്രം.

English summary
Suchitra Krishnamoorthi tweeted about azaan, speaks out against forced religiousity
Please Wait while comments are loading...