സുജിത് ഭക്തനെ ചതിച്ച് എമിലും ഹാരിസ് അമീറലിയും? വിവാദങ്ങൾക്ക് മറുപടിയുമായി ഹാരിസ്
ഒരു ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ യാത്രകൊണ്ട് മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരരായി മാറിയ ഒരു കൂട്ടുകെട്ടാണ് സുജിത് ഭക്തൻ, എമിൽ ജോർജ്, ഹാരിസ് അമീറലി
യൂട്യൂബ് ഒരു വലിയ മാധ്യമമായി തന്നെ കൊണ്ടുനടക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. യുട്യൂബിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി വരുമാനം കണ്ടെത്തുന്ന നിരവധി മലയാളി വ്ലോഗർമാരാണ് ഇപ്പോഴുള്ളത്. ഇവർക്കിടയിലെ കൂട്ടായ്മയും ഭിന്നതെയുമെല്ലാം യുട്യൂബ് പ്രേക്ഷകർ സുപരിചിതവുമായിരിക്കും. പല വ്ലോഗർമാരും ഒന്നിച്ച് വീഡിയോസും യാത്രയുമെല്ലാം ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു ഇന്ത്യ-നേപ്പാൾ-ഭൂട്ടാൻ യാത്രകൊണ്ട് മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരരായി മാറിയ ഒരു കൂട്ടുകെട്ടാണ് സുജിത് ഭക്തൻ, എമിൽ ജോർജ്, ഹാരിസ് അമീറലി.

ഉറ്റ ചങ്ങാതിമാരായിരുന്ന മൂവരുടെയും കൂട്ടുകെട്ടും തമാശയുമെല്ലാം പ്രേക്ഷകർ നന്നായി തന്നെ ആസ്വദിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് മൂവരും ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് പെട്ടെന്ന് നിന്നു. സുജിത് ഭക്തനും മറ്റ് യുട്യൂബർമാരുമായുള്ള ചില വിഷയങ്ങൾ വലിയ ചർച്ചയാവുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് എമിൽ ജോർജും പുതിയതായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയത്. ഇതിന്റെ പ്രെമോഷൻ എന്ന രീതിയിൽ ഹാരിസ് അമീറലി ഒരു വീഡിയോ ചെയ്യുകയും ഇരുവരും ഒന്നിച്ചുള്ള യാത്ര പദ്ധതിയിടുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതാണ് ഏറ്റവും ഒടുവിൽ സുജിത്തുമായുള്ള ഭിന്നത വീണ്ടും ചർച്ചയാകാൻ കാരണം. ഹാരിസ് അമീറലിയുടെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് സുജിത് ഭക്തനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. ഇ ബുൾ ജെറ്റ്, മല്ലു ട്രാവലർ, അരുൺ സ്മോക്കി തുടങ്ങി മറ്റ് പല വ്ലോഗർമാരുമായി നേരത്തെയുണ്ടായ പ്രശ്നത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം ആളുകൾ സുജിത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം സുജിത്തിന്റെ ഫോളോവേഴ്സ് അദ്ദേഹത്തെ പിന്തുണച്ചുമെത്തി.

സംഭവം വിവാദമായതോടെ തങ്ങളുടെ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി ഹാരിസ് അമീറലി തന്നെ രംഗത്തെത്തി. ഇത്തരം തല്ലുപിടുത്തമൊക്കെ കോണ്ടന്റ് ആയി കൊണ്ടുവരാൻ താൽപര്യം ഇല്ലാത്ത വ്യക്തിയാണ് താനെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്. എന്നാൽ ഒരുപാട് കോമന്റുകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊന്ന് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുട്യൂബ് മേഖലയിൽ ആരുമായും ഒരു വിയോജിപ്പുമില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് സുജിത് ഭക്തനുമായി വിഡിയോ ചെയ്യുന്നില്ല എന്നതിന്റെ കാരണവും വെളിപ്പെടുത്തി.

ഹാരിസ് അമീറലി എന്ന ചാനലിൽ ഇതിന് മുൻപ് എത്രയോ പേരൊടൊപ്പം വീഡിയോ ചെയ്തിട്ടുണ്ടെന്നും എല്ലാവരോടും നമുക്ക് സ്നേഹമാണെന്ന് ഹാരിസ് പറഞ്ഞു. ഇതെല്ലാം ഓരോരുത്തരുടെ കഴിവാണെന്നും യുട്യൂബ് എന്ന വലിയ കടലിൽ വലയിട്ട് പിടിക്കാൻ പറ്റുന്നത്ര മീൻ പിടിക്കുകയെന്നെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നൂറ് സബ്സ്‌ക്രൈബേഴ്സുള്ളത് മുതൽ മില്ല്യൺ വ്യൂസ് ഉള്ളവരോട് വരെ ഒരേ സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുജിത് ഭക്തനുമായി ബന്ധപ്പെട്ട് വന്ന കമന്റുകൾ ഏറ്റവും ബാലിശമാണെന്ന് പറഞ്ഞ ഹാരിസ് ഒരു യാത്രയിൽ സുജിത് ഇല്ലെന്ന് പറഞ്ഞാൽ അയാളുമായി തല്ലി പിരിഞ്ഞെന്നല്ല അർത്ഥമെന്നും കൂട്ടിച്ചേർത്തു. നേരത്തെ തന്നെ ഒരു ലൈവ് വീഡിയോയിൽ സുജിത് വ്യക്തമാക്കിയതാണ് മറ്റ് യുട്യൂബർമാരുമായി കോളാബ് ചെയ്യില്ലെന്ന്. പിന്നെ നമ്മൾ പുറകെ പോയി ചോദിക്കേണ്ട കാര്യമില്ലെന്നും നമുക്കെല്ലാവർക്കും ഓരോ ചനലുണ്ടെന്നും ഹാരിസ് വ്യക്തമാക്കി.
Recommended Video

ഓരോ യുട്യൂബ് ചാനലിലും എന്താണ് വേണ്ടതെന്ന് അത് നടത്തുന്നവരാണ് തീരുമാനിക്കുന്നതെന്നും സുജിത് ഭക്തൻ നടത്തിയ മറ്റ് യാത്രകളിൽ ഹാരിസിനെയോ എമിലിനെയോ കൂട്ടിയില്ലെന്ന് ചോദിക്കത്തതെന്താണെന്നും ഹാരിസ് ചോദിച്ചു. എല്ലാത്തിലും എല്ലാവരും വേണമെന്ന് പറയുന്നത് ശരിയല്ലെന്നും കോണ്ടന്റിനെയാണ് ഇഷ്ടപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications