Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടനാഴിയില്‍ വച്ച് സണ്ണി ലിയോണിനെ, കാമുകനോടൊപ്പം ഉമ്മവയ്ക്കവേ പിടിച്ചു!!! അതും സ്വന്തം അച്ഛന്‍

ചെറുപ്പത്തില്‍ താന്‍ ഒരു ടോംബോയ് ആയിരുന്നു എന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്

സണ്ണി ലിയോണ്‍ എന്ന പേര് അറിയാത്തവര്‍ ഉണ്ടാവില്ല. ഇപ്പോഴും ഇന്ത്യക്കാര്‍ ഏറ്റവും അധികം ഇന്റര്‍നെറ്റില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നവരില്‍ പ്രധാനിയാണ് സണ്ണി ലിയോണ്‍.

അശ്ലീല സിനിമകളിലൊക്കെ അഭിനയിച്ച് തുടങ്ങും മുമ്പ് സാധാരണ ജീവിതം നയിച്ചിരുന്ന ആളാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോറ എന്ന പേരില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടി.

ഗോഗു എന്നാണ് സണ്ണിയെ വീട്ടില്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കാമുകനൊപ്പം ഉമ്മവച്ചുകൊണ്ടിരിക്കേ അച്ഛന്‍ കൈയ്യോടെ പിടികൂടിയിട്ടുണ്ട് സണ്ണി ലിയോണിനെ. ഹാനീ ചവാന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ഞെട്ടും.

ആദ്യ ചുംബനം, ബാല്യം, ആദ്യത്തെ 'ഹൃദയത്തകര്‍ച്ച'

യൂട്യൂബര്‍ ആയ ഹാനീ ചവാന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ തന്റെ പൂര്‍വ്വകാല ജീവിതത്തിലെ പല കാര്യങ്ങളും വെളിപ്പെടുത്തിയത്. അതില്‍ പ്രണയവും ചുംബനവും ബാല്യകാലവും ഒക്കെ കടന്നുവരുന്നുണ്ട്.

ഹൃദയഭേദകമായ ആ സംഭവം

സണ്ണി ലിയോണിന്റെ ജീവിതത്തില്‍ നടക്കുന്ന ആദ്യത്തെ ഹൃദയ ഭേദകമായ സംഭവം എന്താണെന്ന് അറിയാമോ? മിഷിഗണില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയതായിരുന്നു അത്. കാമുകനെ പിരിയേണ്ടിവന്നില്ലേ...

 പ്രണയലേഖനങ്ങള്‍ എഴുതുന്ന കാമുകന്‍

സ്ഥിരമായി മധുരതരങ്ങളായ പ്രണയലേഖനങ്ങള്‍ എഴുതുന്ന ഒരു കാമുകന്‍ ഉണ്ടായിരുന്നു സണ്ണി ലിയോണിന്- ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. കാലിഫോര്‍ണിയയിലേക്ക് പോയപ്പോള്‍ നഷ്ടപ്പെട്ടത് ആ കാമുകനെയാണ്.

ആദ്യമായി ഉമ്മവച്ച കാമുകന്‍

സണ്ണി ലിയോണ്‍ ആദ്യമായി ഉമ്മവച്ചതും ഈ കാമുകനെയാണ്. റോമിയോ ആന്റ് ജൂലിയറ്റ് എന്ന സിനിമ ഒരുമിച്ചിരുന്ന് കണ്ടതിന് ശേഷം ആയിരുന്നത്രേ ആ ആദ്യാനുഭവം.

ആദ്യത്തെ പ്രണയ ചുംബനം എപ്പോള്‍

ഹൈസ്‌കൂള്‍ കാമുകനുമായിട്ടാണ് തന്റെ ആദ്യ ചുംബനം എന്ന് സണ്ണി വ്യക്തമാക്കി. എന്നാല്‍ അത് എത്ര വയസ്സുള്ളപ്പോള്‍ ആയിരുന്നു എന്നറിയാമോ? 11-ാം വയസ്സില്‍

അതുക്കും മേലെ... അച്ഛന്‍ കൈയ്യോടെ പിടികൂടി

ഒരിക്കല്‍ സ്‌കൂളില്‍ ഇത്തിരി പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് മുങ്ങിയതായിരുന്നു സണ്ണി. സ്‌കൂളിലെ ഇടനാഴിയില്‍ കാമുകന്റെ മടിയില്‍ ഇരുന്ന് ഉമ്മവച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛന്‍ അത് വഴി വന്നത്... പിന്നത്തെ കാര്യം പറയണോ!!!

വീട്ടില്‍ പോകുമ്പോള്‍ അതിലപ്പുറം

അച്ഛന്‍ കാമുകനൊപ്പം കൈയ്യോടെ പിടികൂടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു ആദ്യം തോന്നിയത്. എന്നാല്‍ കാറില്‍ അച്ഛനോടൊപ്പം വീട്ടിലേക്ക് യാത്ര ചെയ്തപ്പോള്‍ മനസ്സിലായി ആദ്യത്തേത് 'രണ്ടാമത്തെ' വലിയ ദുരന്തം മാത്രമാണെന്ന്!!!

സണ്ണി ലിയോണ്‍ ഒരു 'ടോംബോയ്' ആയിരുന്നു

കുട്ടിക്കാലത്ത് താന്‍ ഒരു 'ടോംബോയ്' ആയിരുന്നു എന്നാണ് സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നത്. ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിക്കാനും ആണ്‍കുട്ടികളെ പോലെ പെരുമാറാനും അവരെ പോലെ കളിക്കാനും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി. കേട്ടാല്‍ അത്ഭുതം തോന്നുന്നുണ്ടോ!!!

ഉമ്മ വച്ചത് അപ്പോള്‍... സെക്‌സോ?

ആദ്യകാമുകനെ ആണ് സണ്ണി ലിയോണ്‍ ആദ്യമായി ഉമ്മ വച്ചത്. അന്ന് വയസ്സ് 11 ആണ് പ്രായം. സണ്ണി ലിയോണിന്റെ ആദ്യത്തെ ലൈംഗികാനുഭവം സംഭവിച്ചത് 16-ാം വയസ്സില്‍ ആയിരുന്നത്രെ.

വീട്ടുകാര്‍ക്കിഷ്ടമില്ലാത്ത ആ കാമുകന്‍

സണ്ണിയുടെ ആദ്യ കാമുകനെ വീട്ടുകാര്‍ക്ക് തെല്ലും ഇഷ്ടമുണ്ടായിരുന്നില്ല. കാരണം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ... അച്ഛന്‍ തന്നെ അല്ലേ കൈയ്യോടെ പിടികൂടിയത്!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+