'സുരഭി എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട്?' ചോദിച്ചവന്റെ കരണക്കുറ്റിക്ക് പൊട്ടിച്ച് നടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട 'പാത്തു' ആയ സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്.

സിനിമയിലെ കാസ്റ്റിങ് കൗച്ചും സ്ത്രീവിരുദ്ധതയും ഒക്കെ ചര്‍ച്ചയാകുന്ന കാലത്താണ് സുരഭിയുടെ പുരസ്‌കാര ലബ്ധി. തനിക്ക് നേരിടേണ്ടി വന്ന ഒരു ചോദ്യത്തെക്കുറിച്ച് സുരഭി തന്നെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ട് എന്നായിരുന്നു സുരഭിയോട് ഒരാള്‍ ചോദിച്ചത്. എന്നാല്‍ അയാള്‍ ഒരു സിനിമാക്കാരന്‍ ആയിരുന്നില്ല.

സെലിബ്രിറ്റികള്‍ക്കും രക്ഷയില്ലാത്ത കാലം

സെലിബ്രിറ്റികള്‍ക്കും രക്ഷയില്ലാത്ത കാലം

എത്ര വലിയ സെലിബ്രിറ്റിയാണെങ്കിലും സ്ത്രീയാണെങ്കില്‍ രക്ഷയില്ലാത്ത കാലമാണിത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിറകേ മഞ്ജു വാര്യരെ തടഞ്ഞ് വച്ച് വധഭീഷണി മുഴക്കുക വരെ ചെയ്തിരിക്കുന്നു.

 സുരഭിക്കും ദുരനുഭവങ്ങള്‍

സുരഭിക്കും ദുരനുഭവങ്ങള്‍

ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി ലക്ഷ്മിക്കും പല ദുരനുഭവങ്ങളും സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അത്തരം ഒരു അനുഭവാണ് സുരഭി ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്.

നീ എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ട്!!!

നീ എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ട്!!!

നീ എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ട് എന്നായിരുന്നു ഒരിക്കല്‍ സുരഭി അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യം. കാലടി സര്‍വ്വകലാശാലയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ആ ചോദ്യം ചോദിച്ചത്.

മുഖമടച്ച് അടി... പിന്നേയും അടി

മുഖമടച്ച് അടി... പിന്നേയും അടി

ചോദ്യം കേട്ടപ്പോള്‍, വേണം എന്ന് വച്ചിട്ടില്ല, ഒറ്റ ഒരെണ്ണം പൊട്ടിച്ചു എന്നാണ് സുരഭി പറയുന്നത്. അടികിട്ടി കറങ്ങി വന്നപ്പോള്‍ ഒരു അടി കൂടി കൊടുത്തുവത്രെ.

ഗുല്‍മോഹറില്‍ അഭിനയിച്ച കാലം

ഗുല്‍മോഹറില്‍ അഭിനയിച്ച കാലം

ജയരാജിന്റെ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച സമയം ആയിരുന്നു. സീനിയര്‍ ആയി പഠിച്ചിരുന്ന കക്ഷി സിനിമയെ കുറിച്ച് ചോദിച്ച് ചോദിച്ചാണ് ഒടുവില്‍ എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്ന ചോദ്യം ചോദിച്ചത്.

സാധാരണക്കാരിയായ പെണ്ണ്

സാധാരണക്കാരിയായ പെണ്ണ്

താന്‍ ഒരു സാദാ പെണ്ണാണെന്നാണ് സുരഭിയ്ക്ക് പറയാനുള്ളത്. സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകള്‍ ഏത് തരത്തിലുള്ള ചോദ്യം എറിയുന്നോ അതേ പോലെ തിരിച്ചും എറിയാന്‍ കഴിവുള്ള ആളാണ് താന്‍ എന്നും സുരഭി പറയുന്നു.

കൊഞ്ചിക്കുഴയാന്‍ ഇല്ല

കൊഞ്ചിക്കുഴയാന്‍ ഇല്ല

സിനിമാക്കാരുമായി ബന്ധം ഉണ്ടാക്കാനോ അവരുടെ നമ്പര്‍ വാങ്ങി അടുത്ത സിനിമയിലേക്ക് വിളിക്കണേ എന്ന് പറഞ്ഞ് കൊഞ്ചിക്കുഴയാനോ താനില്ലെന്നാണ് സുരഭി പറയുന്നത്. എന്നിട്ടും ഉണ്ടയി സുരഭിക്ക് ദുരനുഭവങ്ങള്‍.

നഗ്നചിത്രം

നഗ്നചിത്രം

തന്നെ ഒരു സംവിധായകന്‍ നഗ്ന ചിത്രം കാണിച്ച് അപമാനിച്ച കാര്യം സുരഭി തന്നെ ആണ് അടുത്തിടെ വെളിപ്പെടുത്തിയത്. പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ആരും അത് സംബന്ധിച്ച് പരാതി പോലും ഉന്നയിക്കാറില്ല എന്നതാണ് സത്യം.

തുണിയുടുക്കാത്ത ചിത്രം

തുണിയുടുക്കാത്ത ചിത്രം

ഒരു നടിയുടെ അല്‍പവസ്തര ചിത്രം കാണിച്ച് ഇതുപോലെയൊക്കെ ആകേണ്ടേ എന്നായിരുന്നു ചോദ്യം. അതിനും സുരഭി ഉരുളക്കുപ്പേരി കണക്കെ മറുപടി കൊടുത്തു. 18 വയസ്സുള്ള, പുഷ്ടിയുള്ള മകള്‍ക്ക് തന്നെ ആ കുപ്പായം ഇട്ടുകൊടുക്കാന്‍ ആയിരുന്നു സുരഭി പറഞ്ഞത്.

നല്ലതും ചീത്തയും

നല്ലതും ചീത്തയും

സമൂഹത്തില്‍ നല്ലതും ചീത്തയും ഉള്ളതുപോലെ തന്നെയേ സിനിമയിലും ഉള്ളൂ എന്നാണ് സുരഭിയുടെ അഭിപ്രായം. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.

ആണ്‍ സുഹൃത്തുക്കള്‍

ആണ്‍ സുഹൃത്തുക്കള്‍

ആണുങ്ങളെ കുറിച്ച് സുരഭിക്ക് മൊത്തത്തില്‍ മോശം അഭിപ്രായം ഒന്നും ഇല്ല. തന്റെ സുഹൃത്തുക്കളില്‍ 90 ശതമാനം പേരും പുരുഷന്‍മാരാണെന്നും സുരഭി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

English summary
Surabhi Lakshmi reveals her bad experience with a senior student. He asked Surabhi that with how many people she shared bed in Cinema.
Please Wait while comments are loading...