'എംപി ഫണ്ട് എല്ലാം തീർന്നു, സിനിമയിൽ നിന്ന് 5 കോടി വേണം..സുരേഷ് ഗോപി പറഞ്ഞു'; സംവിധായകന്റെ വാക്കുകൾ
കൊച്ചി; നടനും എംപിയുമായ സുരേഷ് ഗോപി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് നിരവധി പേർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ജോസ് തോമസിന്റെ വെളിപ്പെടുത്തൽ വൈറലാവുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സുരേഷ് ഗോപിയെന്ന നടനെ കുറിച്ചും മനുഷ്യ സ്നേഹിയെ കുറിച്ചും സംവിധായകൻറെ തുറന്നു പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഇടക്കാലത്ത് സുരേഷിന് സിനിമകൾ കുറഞ്ഞുവന്നു. അദ്ദേഹം നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേർ പണം കൊടുക്കാനുണ്ടായിരുന്നു. കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്.

എത്രയോ കുടുംബങ്ങളെ അദ്ദേഹം സാമ്പത്തികമായും എല്ലാതരത്തിലും സഹായിക്കുന്നുണ്ട്. എന്നോട അദ്ദേഹത്തിന്റെ സഹായം ലഭിച്ചവർ ഉൾപ്പെടെ എല്ലാവരും പറഞ്ഞിട്ടുണ്ട്. അദ്ദേഹം സിനിമയിലും രാഷ്‌ട്രീയത്തിലും ഒരുപാട് ഉന്നതങ്ങളിലേക്ക് പോകും. അതിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ച് കൊണ്ടിരിക്കുകയാണെന്നാണ്.

ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരെയാണ് സുരേഷ് ഗോപിയെന്ന വ്യക്തി സഹായിച്ചിട്ടുള്ളത്.അതൊന്നും അദ്ദേഹം കൊട്ടിപാടി നടക്കുകയോ പുറത്തുള്ളവരെ അറിയിക്കുകയോ ചെയ്തിട്ടില്ല. അവിടെയാണ് ഒരു മനുഷ്യന്റെ വ്യക്തിത്വവും മഹത്വവും നമ്മൾ മനസിലാക്കേണ്ടത്.

എന്നാൽ അദ്ദേഹം അദ്ദേഹത്തിന്റെ മേഖല വിപുലീകരിക്കുന്നതായി രാഷ്ട്രീയത്തിലേക്ക് പോകുകയും ഒരു ദേശീയ പാർട്ടിയിൽ അംഗമാകുകയും രാജ്യസഭ എംപിയാകുകയും ചെയ്തപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. ഒരുകാലത്ത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ കണ്ട് കൈയ്യടിച്ചവരിൽ ഒരു വിഭാഗം അദ്ദേഹത്തെ വിമർശിച്ച് തുടങ്ങി.

സുരേഷ് ഗോപിയുടെ സിനിമ കണ്ട് കൈയടിച്ചവർ അദ്ദേഹത്തെ മണ്ടനെന്നും പോക്കിരിയെന്നും ചാണകസംഘി എന്നൊക്കെ വിളിച്ച് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കാൻ തുടങ്ങി.സത്യത്തിൽ അത് കേട്ടപ്പോൾ തനിക്ക് വിഷമം തോന്നി. ഇതെഴുന്ന , ഇത് പറയുന്ന വ്യക്തികളെ മാനസിക അവസ്ഥ എന്താണ്.

ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്ന് വിമർശിക്കാനുള്ള മാനസികാവസ്ഥ എവിടെ നിന്നാണ് കൈവന്നത്. വ്യാജ ഐഡികളിലൂടെ ഇത്തരം വിമർശനം ഉന്നയിക്കപ്പെട്ടാലും ഇത് കണ്ട് വിഷമിക്കുന്ന നിരവധി പേർ ഉണ്ട്.

ഈ വിമർശനങ്ങളെ കുറിച്ച് ഞാൻ സുരേഷ് ഗോപിയോട് സംസാരിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത് ഇതിലൊന്നും എനിക്ക് ഒരു വേദനയൊന്നുമില്ലെന്നാണ്. ഞാൻ ചെയ്യുന്ന പ്രവർത്തികൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്തകാലത്തായി അദ്ദേഹം കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ പോകുകയാമ്. ഇതേകുറിച്ച് ചോദിച്ചപ്പോൾ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്

എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ എത്രയും പെട്ടെന്ന് എന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കണം എന്നാണ്. അദ്ദേഹത്തിന്റെ സിനിമയോടും നൻമ പ്രവർത്തനങ്ങളോടുള്ള അധമ്യമായ ആഗ്രഹം ഒരിക്കലും അവസാനിക്കുന്നില്ലെന്നാണ് ഇതിലൂടെ തനിക്ക് മനസിലായത്.












Click it and Unblock the Notifications