കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണും സ്റ്റഡി ടേബിളും എത്തും, സുരേഷ് സാര്‍ നിങ്ങള്‍ മഹാനായ ദൈവപുത്രനാണ്

Google Oneindia Malayalam News

കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസില്‍ എന്നും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും താരം സജീവമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം നടത്തുന്ന ഇടപെടല്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സുരേഷ് ഗോപി, സഹായ ഹസ്തം നീട്ടിയ നിരവധി പേരുണ്ട്. തന്നോട് സഹായം ചോദിക്കുന്ന ഒരാളെയും ഒരിക്കലും കൈവിടാത്ത മനസുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സുരേഷ് ഗോപി. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്. സിനിമകളെ പോലെ തന്നെ താരം ടെലിവിഷന്‍ ഷോയിലും ഒരുകാലത്ത് സജീവമായിരുന്നു.

നേതാക്കൾക്ക് പണി കൊടുക്കണം, പരിശീലനം വേണം: കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ 8 നിര്‍ദേശം: മുരളീ തുമ്മാരുകുടിനേതാക്കൾക്ക് പണി കൊടുക്കണം, പരിശീലനം വേണം: കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ 8 നിര്‍ദേശം: മുരളീ തുമ്മാരുകുടി

1

സുരേഷ് ഗോപി അവതാരകനായി എത്തിയ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടി വമ്പന്‍ ഹിറ്റായിരുന്നു. ടെലിവിഷന്‍ റേറ്റിംഗില്‍ ഏറ്റവും മുന്നിട്ട് നിന്ന ഷോയായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ താരം പുതിയ ഷോയില്‍ അവതാരകനായി എത്തിയിരിക്കുകയാണ്. അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരിപാടിയിലാണ് താരം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സുരേഷ് ഗോപി അവതാരകനായി എത്തിയതോടെ ഈ ഷോ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

എന്നാല്‍ ഇപ്പോഴിതാ ഈ പരിപാടിയുടെ ഒരു എപ്പിസോഡാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥി ദിവസക്കൂലിപ്പണിക്കാരനായ രാജേഷ് എന്ന മത്സരാര്‍ത്ഥിക്ക് സുരേഷ് ഗോപി വാഗ്ദാനം ചെയ്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന രാജേഷിന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണും അവര്‍ക്ക് ഇരുന്ന് പഠിക്കാന്‍ ഒരു മേശക്കായി തന്റെ പറമ്പിലെ മഹാഗണി നല്‍കാമെന്നായിരുന്നു സുരേഷ് ഗോപി വാഗ്ദാനം ചെയ്തത്.

3

കൂടാതെ എപ്പിസോഡില്‍ രാജേഷിനെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. തന്നെ പരിചയപ്പെടുത്തുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ എത്തുമ്പോള്‍ അച്ഛന്‍ ഉണ്ടായിരുന്നു, എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം താന്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ അച്ഛന്‍ തങ്ങള്‍ക്കൊപ്പമില്ലെന്നും രാജേഷ് പറഞ്ഞു. കണ്ണില്‍ നിന്ന് സങ്കടത്തുള്ളികള്‍ പൊഴിഞ്ഞുകൊണ്ടായിരുന്നു രാജേഷ് ഇത് പറഞ്ഞ് അവസാനിപ്പിച്ചത്.

4

ഒട്ടേറെ വൈകാരിക രംഗങ്ങള്‍ക്ക് സാക്ഷിയായ എപ്പിസോഡായിരുന്നു അത്. എന്നാലും മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് രാജേഷ് കാഴ്ചവച്ചത്. ഏറ്റവും നീളം കൂടിയ കെട്ടിടം എതാണെന്ന ചോദ്യത്തിന് അല്‍പം സമയം എടുത്താണെങ്കിലും രാജേഷ് ശരിയായ ഉത്തരം നല്‍കി. ഷോയില്‍ പങ്കെടുത്തുകൊണ്ട് രാജേഷ് പത്ത് ലക്ഷം രൂപ സ്വന്തമാക്കി.

5

അതേസമയം, ഇത്രയും അധികം നന്മയുള്ള കാര്യങ്ങള്‍ ചെയ്യുന്ന സുരേഷ് ഗോപിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത പരിപാടിയുടെ വീഡിയോയ്ക്ക് താഴെയാണ് അഭിനന്ദനവുമായി നിരവധി പേര്‍ എത്തുന്നത്. സഹജീവികളോട് ആത്മാര്‍ത്ഥമായി കരുണ കാണിക്കുന്ന കേരളത്തിലെ ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ എസ് ജി സര്‍, എനിക്ക് അനുഭവം ഉണ്ട് സത്യം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

6

സുരേഷ് ഏട്ടാ നിങ്ങളുടെ രാഷ്ട്രീയം എതുമായിക്കോട്ടെ പക്ഷെ നിങ്ങളിലുള്ള മനുഷ്യസ്‌നേഹം അത് എനിക്ക് ഇഷ്ടപ്പെട്ടു. സുരേഷ് ഗോപി സാര്‍ നിങ്ങള്‍ ഒരു മഹാനായ ദൈവ പുത്രന്‍ എന്നതില്‍ തര്‍ക്കമില്ല. കേരളത്തിന് താങ്കളുടെ സ്വാധീനം ആവശ്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി. എന്നൊക്കെയായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റ്.

'നല്ല നടൻ ഒക്കെ തന്നെ.. പക്ഷെ വകതിരിവ് വട്ട പൂജ്യം', മോഹൻലാലിന്റെ അമൃതാനന്ദമയി പോസ്റ്റിന് പൊങ്കാല'നല്ല നടൻ ഒക്കെ തന്നെ.. പക്ഷെ വകതിരിവ് വട്ട പൂജ്യം', മോഹൻലാലിന്റെ അമൃതാനന്ദമയി പോസ്റ്റിന് പൊങ്കാല

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
Suresh Gopi offers table and mobile phone to children of Rajesh In Anchinodu Inchodinchu Program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X