സൂര്യ ടിവി 'കുട്ടിപ്പട്ടാളം' നിര്‍ത്തി.. പരിപാടി നിര്‍ത്താന്‍ കാരണമായത് ബ്ലോഗറുടെ പരാതി!
സൂര്യ ടി വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തി. ബ്ലോഗറായ ഹാഷിം കൊളമ്പന്‍ നല്കിയ പരാതി ബാലാവകാശ കമ്മീഷന് പരിഗണിക്കുന്നതിനിടെയാണ് സൂര്യ ടി വി കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തിയിരിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം ടി വി പരിപാടികള്‍ നിയന്ത്രിക്കണമെന്നാണ് ഹാഷിം കൊളമ്പന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കുട്ടിപ്പട്ടാളം പരിപാടിക്കെതിരെ മലപ്പുറം ചൈല്‍ഡ് ലൈനിലും പിന്നീട് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. 2015 ജൂണ്‍ 13നാണ് ഹാഷിം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. മാറ്റങ്ങളോടെ കുട്ടിപ്പട്ടാളം തുടരാന്‍ ചാനലിന് കമ്മീഷന് അനുമതി നല്‍കിയിരുന്നെങ്കിലും പരിപാടി നിര്‍ത്തിയെന്ന് ചാനല്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു.

കമ്മീഷനെ സമീപിച്ചത്
കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന പരിപാടികള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാഷിം കൊളമ്പന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. ഉദാഹരണമായി സൂര്യ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളത്തിന്റെ ഉദാഹരണവും നല്‍കിയിരുന്നു.

കുട്ടിപ്പട്ടാളം എപ്പിസോഡ്
സിനിമാ താരം സുബി സുരേഷാണ് പരിപാടിയിലെ ആങ്കര്‍. കുട്ടികളോട് ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കലര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ഉദാഹരണങ്ങളും ഹാഷിം നല്കിയ പരാതിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ക്ക് മാനസിക പീഡനം നടക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലത്തെിയത്.

ഉദാഹരണങ്ങളില്‍ ചിലത്
അമ്മയും അമ്മമ്മയും കള്ളു കുടിക്കാറുണ്ടോ. അമ്മമ്മ എത്ര ഗ്ളാസ് കുടിക്കും, കുട്ടിയും കുടിക്കാറുണ്ടോ തുടങ്ങി കുട്ടികളോടുള്ള ചോദ്യങ്ങള്‍ പലതും ദ്വയാര്ഥമുള്ളവയാണെന്ന് കമ്മീഷനില്‍ ഹാഷിം നല്കിയ പരാതിയില്‍ പറയുന്നു.

ചാനലിന്റെ എതിര്‍വാദം
എന്നാല്‍ പരിപാടിയില്‍ കുഴപ്പമില്ല എന്നും പരാതിക്കാരന്റെ മാനസിക നിലയിലെ പ്രശ്നങ്ങള്‍ കൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നുമാണ് ചാനല്‍ അധികൃതര്‍ മറുപടി പറഞ്ഞത്. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാന്‍ നിര്‍ദേശം കിട്ടയിതിന് പ്രകാരമാണ് ഹാഷിം കമ്മീഷന് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍ നല്‍കിയത്.

പരിപാടി നിര്‍ത്തിവെച്ചു
അന്വേഷണത്തിനൊടുവില്‍ കുട്ടിപ്പട്ടാളം പരിപാടി ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. തുടര്‍ന്നാണ് പരിപാടി നിര്‍ത്തിയതായി അറിയിച്ച് സൂര്യ ടി വി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ടി വി സീരിയലുകളും ഇത്തരത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട് എന്ന അഭിപ്രായക്കാരനാണ് ഹാഷിം.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില












Click it and Unblock the Notifications