കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ തടവുകാരെ മോചിപ്പിച്ചതും ഞമ്മളാ.. സുഷമ സ്വരാജിനും മോദിക്കും ട്രോളോട് ട്രോള്‍!

  • By Desk
Google Oneindia Malayalam News

റംസാന്‍ പ്രമാണിച്ച് ഖത്തര്‍ ഭരണകൂടം തടവുകാരെ മോചിപ്പിച്ചതിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പണികിട്ടി. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച ഖത്തറിന് നന്ദി എന്ന് ട്വിറ്ററില്‍ പോസ്റ്റിട്ടതാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വിനയായത്.

മോദി സര്‍ക്കാരിന്റെ നേട്ടം എന്ന തരത്തില്‍ സംഭവം വാര്‍ത്താചാനലുകളും ഏറ്റുപിടിച്ചു. ബി ജെ പി നേതാക്കളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ മോദി അനുഭാവികളും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഖത്തര്‍ ഇതിന് മുമ്പും റംസാന്‍ പ്രമാണിച്ച് തടവുകാരെ വിട്ടയച്ചിട്ടുണ്ട്. സുഷമയ്ക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ആളുകള്‍ ചൂടോടെ തന്നെ ആഘോഷിക്കുകയും ചെയ്തു. അതിങ്ങനെ..

ബഹ്‌റൈനും കൂടി ഇട്ടാലോ

ബഹ്‌റൈനും കൂടി ഇട്ടാലോ

ബഹ്‌റൈനില്‍ തടവുകാര്‍ ജയില്‍ ചാടി രക്ഷപ്പെട്ടതാണ്. സുഷമാജി ട്വീറ്റ് ചെയ്ത ചതിക്കരുത്

നിങ്ങളെയല്ലേ ട്രോളുന്നത്

നിങ്ങളെയല്ലേ ട്രോളുന്നത്

ഖത്തറിലെ തമീം മുതലാളി തടവുപുള്ളികളെ വിട്ട കാര്യം പറഞ്ഞതിനാ.. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ സുഷമ സ്വരാജായപ്പോള്‍

തള്ള് അല്ല

തള്ള് അല്ല

താങ്ക് യു ഖത്തര്‍.. എന്ന് സുഷമ പറയുമ്പോള്‍ മോദി - പുതിയ തള്ളാണോ..

മോദിയെ പുകഴ്ത്താന്‍ മാത്രം

മോദിയെ പുകഴ്ത്താന്‍ മാത്രം

ഇന്നത്തെ കാലത്ത് മോദിയെ പുകഴ്ത്താന്‍ വേണ്ടി മാത്രം ആരേലും ട്വിറ്റര്‍ ഉപയോഗിക്കുമോ. സുഷമ സ്വരാജിനെയാണോ

ഏത് ക്രെഡിറ്റാണ് മോദിക്ക്

ഏത് ക്രെഡിറ്റാണ് മോദിക്ക്

രണ്ട് രീതിയിലാണ് ഖത്തറില്‍ തടവുകാരെ വെറുതെ വിടുന്നത്. ഇതില്‍ ഏത് ക്രെഡിറ്റാണ് മോദിക്ക് വേണ്ടത്

എല്ലാം തള്ളല്ലേ

എല്ലാം തള്ളല്ലേ

മാഡം ഇട്ട പോസ്റ്റ് തള്ളാണ് എന്ന് സംഘികള്‍ക്ക് മനസിലായി. കാരണം അവരും ഇതാണല്ലോ ചെയ്യുന്നത്

ഇന്ത്യ അവിടെയുണ്ടോ

ഇന്ത്യ അവിടെയുണ്ടോ

സുഷമ സ്വരാജിന്റെ തള്ള് കഴിഞ്ഞപ്പോള്‍ ഇന്ത്യ അവിടെത്തന്നെയുണ്ടോ എന്ന് മോദി അമേരിക്കയില്‍ നിന്നും നോക്കുന്നു

ട്വിറ്റര്‍ ഫുള്‍ കണ്‍ട്രോളില്‍ ആണ്

ട്വിറ്റര്‍ ഫുള്‍ കണ്‍ട്രോളില്‍ ആണ്

ഖത്തറില്‍ ഒന്നും കണ്‍ട്രോളില്‍ അല്ലെങ്കിലും ട്വിറ്റര്‍ ഫുള്‍ കണ്‍ട്രോളില്‍ ആണ് - ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

സ്വാതന്ത്ര്യം തന്നതിന് നന്ദി

സ്വാതന്ത്ര്യം തന്നതിന് നന്ദി

1947 ല്‍ മോദിയുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തന്ന ഇംഗ്ലണ്ടിനും നന്ദി

വീണ്ടും പണികിട്ടി

വീണ്ടും പണികിട്ടി

സുഷമ സ്വരാജിന്റെ ട്വീറ്റ് വിവാദമായതോടെ വീണ്ടും പണികിട്ടിയത് മോദിക്ക് തന്നെ.. ഒരു കിലുക്കം ട്രോള്‍

സൗദിയുടെ മുകളിലൂടെ

സൗദിയുടെ മുകളിലൂടെ

സൗദിയില്‍ പൊതുമാപ്പ് കൊടുക്കുന്നു എന്ന് കേട്ടു. ഒന്ന് അതിന് മുകളിലൂടെയും പോയി വരട്ടെ

ഗംഗയും നന്ദി പറഞ്ഞു

ഗംഗയും നന്ദി പറഞ്ഞു

മണിച്ചിത്രത്താഴിലെ ശോഭന വരെ മോദിജിയോട് നന്ദി പറയുന്നത് കേള്‍ക്കൂ

ട്വീറ്റ് ചെയ്താ പോരായിരുന്നോ

ട്വീറ്റ് ചെയ്താ പോരായിരുന്നോ

മോദി വിളിച്ചുപറയേണ്ട കാര്യം ഉണ്ടായിരുന്നില്ല, ഒന്ന് ട്വീറ്റ് ചെയ്താല്‍ ഖത്തര്‍ അവരെയെല്ലാം വേറുതെ വിട്ടേനെ

ഇതാണോ ഇല്ലാത്ത കാര്യം

ഇതാണോ ഇല്ലാത്ത കാര്യം

ഇതിലെന്താ ഇല്ലാത്ത കാര്യം. ഞാന്‍ പറഞ്ഞിട്ടാ അവരെ മോചിപ്പിച്ചത് - ഇങ്ങനെ മോദി സുഷമ സ്വരാജിനോട് പറയുമോ

രണ്ട് ദിവസം കഴിയട്ടെ

രണ്ട് ദിവസം കഴിയട്ടെ

മോദി പോയിക്കഴിഞ്ഞ തുറന്നുവിട്ടോളൂ, ഇല്ലെങ്കില്‍ ഇതിന്റെ ക്രെഡിറ്റും മോദി അടിച്ചോണ്ട് പോകും

മാപ്പ് കൊടുത്ത രാജാവ്

മാപ്പ് കൊടുത്ത രാജാവ്

മാപ്പ് കൊടുക്കുന്ന ഖത്തര്‍ രാജാവും കുടുംബവും. അതിന്റെ ക്രെഡിറ്റ് ആരാനും കൊണ്ടുപോയപ്പോള്‍

അസ്സലായിട്ടുണ്ട്

അസ്സലായിട്ടുണ്ട്

സുഷമാജിയുടെ പുതിയ തള്ള് അസലായിട്ടുണ്ട് പക്ഷേ സംഘികളുടെ തള്ള് ഇപ്പോഴും പഴയ പോലെ തന്നെ

English summary
Sushma Swaraj thanks Qatar for releasing Indian prisoners. See how social media react to her tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X