ആർഎസ്എസ് നേതാവിനെ കൊന്നത് ബിജെപി എന്ന് തോക്കുസ്വാമി.. സംഘികളുടെ തെറി, മറുപടി സ്വാമിയുടെ പൂരത്തെറി!!!

  • By: Kishor
Subscribe to Oneindia Malayalam

കേരള സംസ്ഥാന ബി ജെ പിയുടെ അഴിമതി മറയ്‌ക്കാൻ ബി.ജെ.പിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റർ കുമ്മനം നിങ്ങൾ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കും? - സ്വാമി ഹിമവൽ ഭദ്രാനന്ദ എന്ന തോക്ക് സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യമാണിത്.

സ്വന്തം മൊഴി വിനയായി.. കാവ്യ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.. സുനിയല്ല, പണികൊടുത്തത് ഈ കള്ളം!!

തിരുവനന്തപുരത്ത് ആർ എസ് എസ് നേതാവിനെ കൊലപ്പെടുത്തിയത് ബി ജെ പിക്കാരാണെന്നാണ് പോസ്റ്റിലെ ആക്ഷേപം. ഇതിന് കാരണമായി പറയുന്നതോ, ബി ജെ പിയുടെ പേരിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും. ഹിമവൽ ഭദ്രാനന്ദയുടെ പോസ്റ്റിൽ ആക്ഷേപങ്ങൾ കൊണ്ട് പൊങ്കാലയിടുകയാണ് സംഘികൾ, സ്വാമിജിയും മോശമില്ല, കട്ടയ്ക്ക് നിന്ന് തെറി പറയുന്നുണ്ട്. ഹിമവൽ ഭദ്രാനന്ദയുടെ പോസ്റ്റിന് കീഴിലെ ചില കമന്റുകൾ.

ഇതോ ആർഷഭാരത സംസ്കാരം

ഇതോ ആർഷഭാരത സംസ്കാരം

മുമ്പ് സംഘികൾക്ക് അനുകൂലിച്ച് പോസ്റ്റിട്ടപ്പോൾ സംഘികൾക്ക് സ്വാമി വേണ്ടപ്പെട്ടവൻ. ഇന്ന് സ്വാമി ഒരു സത്യം പറഞ്ഞപ്പോ സ്വാമിക്ക് സംഘികളുടെ വക ആർഷഭാരത സംസ്കാരം അണപൊട്ടി ഒഴുകുന്ന കമന്റുകൾ. എന്തായിത്, ആര്‍ഷഭാരത സംസ്കാരം നിറഞ്ഞൊഴുകുകയാണല്ലാ തോക്ക് സ്വാമിയുടെ പോസ്റ്റിൽ.

കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

മെഡിക്കല്‍ കോളേജ് കോഴ മറയ്ക്കാൻ ബി ജെ പി നേതൃത്വം ബലി കൊടുത്തത് സ്വയം സേവകനെ തന്നെ. ആലപ്പുഴയിലും കാസർഗോഡും തൃശൂരും ബി ജെ പ്പി ക്കാർ തന്നെ അല്ലെ ബി ജെ പ്പിക്കാരെ കൊന്നിട്ട്‌ ഹർത്താൽ നടത്തിയത്‌. അപ്പോ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ.

എന്തും ചെയ്യാൻ മടിയില്ലാത്തവരോ?

എന്തും ചെയ്യാൻ മടിയില്ലാത്തവരോ?

കൊല്ലപ്പെട്ട സഹോദരന് ആദരാഞ്ജലികൾ. ബി ജെ പി പ്രതിസന്ധിയിലാകുന്ന സന്ദർഭങ്ങളിലെല്ലാം ബലിദാനികളും ഹർത്താലുകളും ഉണ്ടാകുന്നുണ്ട് എന്നതാണ് വാസ്തവം. ആർ എസ് എസ് എന്ത് നാറിയ കളിയും കളിക്കും നാടിന്റെ സമാധാനം തകർക്കാൻ. എന്തും ചെയ്യാൻ മടിയില്ലാത്ത വർഗീയ ഭീകരരുടെ സംഘമാണ് ആർ എസ് എസ്.

മാപ്പ് തരൂ സ്വാമി

മാപ്പ് തരൂ സ്വാമി

അപ്രിയസത്യങ്ങൾ വിളിച്ചു പറയുന്ന താങ്കളോട് ഇപ്പോൾ ബഹുമാനം തോന്നുന്നു. ഇതിനു മുമ്പ് താങ്കളും ഒഴുക്കിനൊത്തു നീന്തുന്ന ഒരു സ്വാമിയായെ കരുതിയുള്ളൂ. മാപ്പ്.

ഇങ്ങനെ ഒരു നാടകം വേണോ?

ഇങ്ങനെ ഒരു നാടകം വേണോ?

ഇത്രയും നീചമായ ഒരു പ്രഖ്യാപനം നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചില്ല. ഇടതു പക്ഷത്തിന്റെ വാലു പിടിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ എപ്പോൾ അകത്തുപോയി എന്നു പറഞ്ഞാൽ മതി. പക്ഷെ അവരെ സുഖിപ്പിക്കാനായി ഇത്തരം നാടകം വേണോ.

English summary
Swami Himaval Bhadraanand Facebook post about RSS worker murder in Thiruvananthapuram.
Please Wait while comments are loading...