സുന്ദരിയാണ്, ഗ്ലാമറാണ്, ലോകപ്രശസ്തയാണ്... പക്ഷേ ഇതൊന്നും വേണ്ട നിങ്ങൾ തൊഴുതുപോകും ഈ മോഡലിനെ, കാരണം??
എന്താണ് നവോമി ചെയ്തത് എന്ന് കാണണ്ടേ..
മോഡലുകൾക്ക് തലക്കെട്ടുകൾ സൃഷ്ടുിക്കാൻ അധികം കാരണങ്ങൾ ഒന്നും വേണ്ട. സൗന്ദര്യ മത്സരങ്ങൾ മുതൽ വിവാദങ്ങൾ വരെയുളള ഒരുപാട് കാരണങ്ങൾ അതിനുണ്ടാകും. കഴിഞ്ഞ ദിവസം ഒരു മോഡൽ വാർത്ത സൃഷ്ടിച്ചത് ഗ്ലാമർ അധികമായതിന് ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കപ്പെട്ടതിനാണ്.
എന്നാല്‍ ഈ കഥയിലെ നായികയായ മോഡൽ വേറെ ലെവലാണ്. തെരുവിൽ തണുത്ത് വിറച്ച് ജീവിച്ചിരുന്ന ഒരു വയസ്സനെ സംരക്ഷിക്കാനുള്ള മനസ് കാണിച്ച മോഡൽ - അവളുടെ പേരാണ് നവോമി ഫിറ്റ്സ്ജെറാൾഡ്. എന്താണ് നവോമി ചെയ്തത് എന്ന് കാണണ്ടേ.. ഇതാ വായിച്ചുനോക്കൂ...

പരിചയപ്പെട്ടത് ഇങ്ങനെ..
വീടില്ലാത്ത ഒരു പ്രായം ചെന്ന ആൾക്ക് നവോമി ഫിറ്റ്സ്ജെറാൾഡ് സ്ഥിരമായി പ്രഭാതഭക്ഷണം കൊടുക്കുമായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം ഈ വയസ്സനെ കാണാതെയായി. 2015 ലാണ് നെഡ് എന്ന ഇയാളെ താൻ ആദ്യമായി കണ്ടത് എന്ന് നവോമി ഫിറ്റ്സ്ജെറാൾഡ് പറയുന്നു.

വിചിത്രമായ കഥ
ഒരു മോശം വാർത്ത കേട്ട് ദുഖാർത്തനായി ഇരിക്കുകയായിരുന്നു നെഡ് അപ്പോള്‍. തുർക്കിയില്‍ ജനിച്ച് ജർമനിയിൽ ജീവിച്ച് പിന്നീട് ഓസ്ട്രേലിയയിലേക്ക് താമസം മാറ്റിയതായിരുന്നു ഇയാൾ. നെഡിന്റെ കഥ കേട്ട് മനസലിഞ്ഞ നവോമി ഫിറ്റ്സ്ജെറാൾഡ് എല്ലാ ദിവസവും ഇയാൾക്ക് ഭക്ഷണം കൊടുക്കുമായിരുന്നു.

കാണാതായി, കണ്ടെത്തി
പെട്ടെന്ന് ഒരു ദിവസം നെഡിനെ കാണാതായി. ഒന്നും രണ്ടും ദിവസമല്ല എട്ട് ദിവസത്തോളം. സിഡ്നിയിലെ തണുപ്പുകാലത്തെ നെഡ് എങ്ങനെ അതിജീവിക്കും എന്നായിരുന്നു നവോമി ഫിറ്റ്സ്ജെറാൾഡിന് പേടി. എന്നാൽ കുറേ പേരുടെ സഹായത്തോടെ നവോമി ഫിറ്റ്സ്ജെറാൾഡ് നെഡിനെ കണ്ടത്തുക തന്നെ ചെയ്തു.

ആശുപത്രിയിലേക്ക്
എട്ട് ദിവസമായി നെഡിന് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല. അയാൾ വളരെ ക്ഷീണിതനായിരുന്നു. ശ്വാസം എടുക്കാൻ പോലും പ്രയാസം. അങ്ങനെയാണ് നവോമി ഫിറ്റ്സ്ജെറാൾഡ് നെഡിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഡ് തന്‍റെ മുന്നിൽ ആദ്യമായി കരഞ്ഞു എന്നും തന്നോട് പോകരുത് എന്നാവശ്യപ്പെട്ടു എന്നും നവോമി ഫിറ്റ്സ്ജെറാൾഡ് പറയുന്നു.

വീഡിയോ പോസ്റ്റ് ചെയ്തു
ഞായറാഴ്ചയാണ് നെഡിനെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കുി നവോമി ഫിറ്റ്സ്ജെറാൾഡ് സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ മുൻ ഭാര്യയും കുട്ടികളും ജർമനിയിലാണ്. മറ്റ് മക്കൾ തുര്‍ക്കിയിലും ജർമനിയിലും ഇംഗ്ലണ്ടിലും കഴിയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നെഡിന് ഈയാഴ്ച തന്നെ സർജറി വേണ്ടിവരും.


Click it and Unblock the Notifications