'കബാലി ഡാ...' രജനികാന്ത് തന്നെ ആകാശത്തും താരം... ഇത് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യം!

ചെന്നൈ: ഒരു സിനിമയിറങ്ങുമ്പോള്‍ എങ്ങനെയൊക്കെയായിരിക്കും അത് പ്രമോട്ട് ചെയ്യുക. പലരും പല രീതിയും ഇതിന് വേണ്ടി സ്വീകരിക്കാറുണ്ട്. പടം പിടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അതിന്റെ പ്രമോഷനും. വേണ്ട പോലെ പ്രമോഷന്‍ കിട്ടാത്തതിനാല്‍ തീയറ്ററില്‍ പൊട്ടി പൊടിയായിപ്പോയ പടങ്ങള്‍ ഇഷ്ടം പോലെ. പ്രമോഷന്റെ ഗുണമൊന്ന് കൊണ്ട് മാത്രം 'കയ്ച്ചലായിപ്പോയ' പടങ്ങളെടുത്താലോ അതും ഇഷ്ടംപോലെയുണ്ട്.

പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ അത് ഹിറ്റാക്കുന്നതില്‍ നമ്പര്‍ വണ്‍ അന്നും ഇന്നും സ്റ്റൈല്‍മന്നന്‍ രജനീകാന്ത് തന്നെ. പുതിയ ചിത്രമായ കബാലിയിലും രജനി പതിവ് തെറ്റിക്കുന്നില്ല, കബാലി ഡാ എന്ന ഞെരിപ്പന്‍ ഡയലോഗുമായെത്തിയ ടീസറിന് പിന്നാലെ സിനിമാ പ്രമോഷന് ഒരു വിമാനം തന്നെ പറത്തിയാണ് കബാലി സിനിമാ പ്രേമികളെ ഞെട്ടിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സിനിമാ പ്രമോഷന്‍.

kabali-flight

കബാലിയുടെ ചിത്രങ്ങള്‍ പതിച്ച പ്രത്യേക വിമാനങ്ങളാണ് ചിത്രത്തെ റിലീസിന് മുന്നേ വീണ്ടും വാര്‍ത്തകളിലെ താരമാക്കുന്നത്. കബാലിയുടെ ഒഫീഷ്യല്‍ പാര്‍ട്ണറായ എയര്‍ ഏഷ്യയാണ് ചിത്രത്തെ വിമാനത്തില്‍ പതിച്ചിരിക്കുന്നത്. നേരത്തെ ഇറങ്ങി വന്‍ ഹിറ്റായ കബാലി തീമുകളാണ് വിമാനത്തില്‍ പതിക്കുന്നത്. കബാലി തീം വിമാനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

kabali-flight

കബാലിയുടെ റിലീസ് ദിവസം കബാലി സ്‌പെഷ്യല്‍ വിമാനത്തില്‍ ചെന്നൈയിലേക്ക് പറക്കാനും ആരാധകര്‍ക്ക് പറ്റും. ബെംഗളൂരു, ഗോവ, പൂനൈ, കൊച്ചി തുടങ്ങി പത്ത് നഗരങ്ങളിലാണ് കബാലി സ്‌പെഷല്‍ വിമാനങ്ങള്‍ ഇറങ്ങുക. ജൂലൈ 15 നാണ് കബാലിയുടെ റിലീസ്. എയര്‍ ഏഷ്യ തന്നെയാണ് കബാലി സ്‌പെഷല്‍ വിമാന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+