10 മാസം ചുമന്ന കണക്ക് പറഞ്ഞ പെറ്റമ്മയ്ക്ക് വടിവേലുവിന്റെ സൂപ്പര്‍ മറുപടി, വീഡിയോ വൈറല്‍!
നിന്നെയൊക്കെ പത്ത് മാസം ചുമന്ന് നടന്ന് പ്രസവിച്ച എന്നെ വേണം തല്ലാന്‍ - തമാശയ്‌ക്കെങ്കിലും ഇങ്ങനെ പറയാത്ത ഏതെങ്കിലും അമ്മമാരുണ്ടാകുമോ. സാധ്യത കുറവാണ്. അമ്മത്തം എന്ന് പറഞ്ഞാലേ ഈ പത്ത് മാസത്തെ ചുമക്കലും പിന്നീടുള്ള പ്രസവവേദനയുമാണ് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഈ പറയുന്ന 10 മാസം വയറ്റിനകത്ത് കഴിയുന്ന മക്കളുടെ സ്ഥിതിയോ.
അങ്ങനെ ഒരു കാര്യം ആരെങ്കിലും ഇത് വരെ ആലോചിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇതാ, വടിവേലു ആലോചിച്ചിട്ടുണ്ട്. ഇവനെ പത്ത് മാസം ചുമന്നു പെറ്റ ഈ വയറിനെ പെരണ്ട കൊണ്ട് അടിക്കണം എന്ന് പറഞ്ഞ അമ്മയോട് വടിവേലു പറയുന്ന ക്ലാസിക്ക് മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വാട്‌സ് ആപ്പിലും മറ്റും ഇതിന്റെ ഓഡിയോയും വീഡിയോയും പറന്നുനടക്കുകയാണ് ഇപ്പോള്‍...

ഇങ്ങനെയാണ് തുടക്കം
വടിവേലു പറയുന്നത് തമിഴിലാണ്. മലയാളത്തിലാക്കിയാല്‍ ഏകദേശം ഇങ്ങനെ വരും. എന്താണ് ഇത്ര വലിയ പത്ത് മാസത്തെ കഷ്ടപ്പാട്. അകത്ത് ആകെ ഇരുട്ട്. ഒരു ലൈറ്റില്ല, എ സിയില്ല, കുറച്ചൊന്ന് വിസ്തരിച്ച് കെടക്കാന്‍ ഒരു ബെഡ്ഡ് പോലും ഇല്ല.

വേറെന്തുണ്ട്
അത് മാത്രമോ, മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഒരൊറ്റ ആളില്ല. ദാഹിച്ച് തൊണ്ട വറ്റുമ്പോള്‍ വെള്ളം തരാന്‍ പോലും ആരുമില്ല. എടുത്ത് കുടിക്കാമെന്ന് വെച്ചാല്‍ ഒരു പാത്രം പോലുമില്ല.

കഷ്ടപ്പാടാണ് പോലും കഷ്ടപ്പാട്.
കണ്ണ് കെട്ടി കാട്ടില് വിട്ടത് പോലെയാണ്. വടക്കേത്, കിഴക്കേത് എന്നറിയാതെ ജയിലില്‍ കിടക്കുന്ന പോലെയാണ് കിടപ്പ്. 10 മാസം കുരങ്ങിനെ പോലെ ഒടിഞ്ഞുതൂങ്ങി കുത്തി ഇരുന്ന്. കുറച്ച് നേരം നിങ്ങളങ്ങനെ ഇരുന്നു നോക്കിയേ കാണട്ടേ.

സിനിമയിലാണ്
സംഭവം റിയല്‍ ലൈഫിലെ കാര്യമാണെങ്കിലും ഒരു സിനിമയിലാണ് വടിവേലു ഇത് പറയുന്നത്. 2006 ല്‍ പുറത്തിറങ്ങിയ കുരുക്ഷേത്രം എന്ന ചിത്രത്തില്‍. സത്യരാജും റോജയും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജയഭാരതി.
ഇതാണ് വീഡിയോ
വടിവേലുവിന്റെ സൂപ്പര്‍ ഡയലോഗ് സോഷ്യല്‍ ആളുകളെ കുടുകുടാ ചിരിപ്പുക്കുന്ന ആ ഡയലോഗ് ഇതാണ്. വീഡിയോ കാണൂ..












Click it and Unblock the Notifications