ഈ യുവാവ് ദേശീയപതാക കത്തിക്കുകയാണോ, ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറല്‍!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ ദേശീയ പതാക തലതിരിഞ്ഞ് കെട്ടിയ നിലയില്‍ കാണപ്പെട്ടത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അത്രയ്ക്ക് പ്രധാനമാണ് നമ്മള്‍ ദേശീയ പതാകയ്ക്ക് കൊടുക്കുന്നതെന്ന് സാരം. ദേശീയ പതാക എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് രാജ്യത്ത് ഇന്ത്യന്‍ പതാകാ നിയമം തന്നെ നിലവിലുണ്ട്.
ദേശീയപതാകയെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്നിരിക്കേ, ഒരാള്‍ ദേശീയ പതാക കത്തിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടാല്‍ എങ്ങനെയിരിക്കും. ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ ഈ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ ഈ യുവാവ് ദേശീയ പതാക കത്തിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ആരോപിക്കുന്നത്. ചിത്രങ്ങള്‍ കാണൂ...

ആരാണീ യുവാവ്
ദിലീപന്‍ മഹേന്ദ്ര എന്ന പ്രൊഫൈലില്‍ നിന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഇതാണ് പോസ്റ്റ് ഉടമയുടെ പ്രൊഫൈല്‍

പെരിയാര്‍ ദ്രാവിഡ കഴകം
പെരിയാര്‍ ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രവര്‍ത്തകനാണത്രെ ദിലീപന്‍ മഹേന്ദ്ര എന്ന ഈ ചെറുപ്പക്കാരന്‍

നാഗപ്പട്ടണത്ത് വിദ്യാര്‍ഥി
തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്തെ ഒരു കോളേജില്‍ പഠിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

രോഹിത് വെമുലയ്ക്ക് ഐക്യദാര്‍ഢ്യം
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടാണ് ഇയാളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications