സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ ? എങ്കില്‍ സൂക്ഷിക്കണം
കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയകള്‍ ആശയങ്ങളും വേറിട്ട ചിന്തകളും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും പങ്കുവെയ്ക്കാനുള്ള ഇടമാണ്.
ദിവസത്തില്‍ മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചെലവഴിക്കുന്ന പുതിയ തലമുറയിലുള്ള പലര്‍ക്കും ഇതിന് പിന്നിലുള്ള നിയമപരമായ പ്രശ്നങ്ങള്‍ അറിയില്ല. പബ്ലിഷ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ കൂടി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

വംശീയ അധിക്ഷേപങ്ങള്‍
സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വരുന്ന വംശീയ അധിക്ഷേപങ്ങള്‍, ഗ്രാഫിക് ചിത്രങ്ങള്‍, അപക്വമായ തമാശകള്‍ എന്നിങ്ങനെയുള്ള ശിക്ഷാര്‍ഹമായ കാര്യങ്ങള്‍ ഒഴിവാക്കണം.

വിശ്വാസം നേടിയെടുക്കാന്‍
വ്യക്തികളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നതും വ്യക്തികളെ പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പൂര്‍ണ്ണമായി ഒഴിവാക്കണം. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹായിക്കും.

അവകാശവാദങ്ങള്‍
മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍, ഉദ്ധരണികള്‍, ആശയങ്ങള്‍ സ്വന്തമാണെന്ന് അവകാശവാദമുന്നയിച്ച് എടുത്ത് ഉപയോഗിക്കാതിരിക്കുക. പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍പ്പെടുന്ന ഇത്തരം കാര്യങ്ങള്‍ നിയമനടപടികളിലേക്ക് നയിക്കും.

അസഭ്യമായ പോസ്റ്റുകള്‍
മേലുദ്യോഗസ്ഥനെക്കുറിച്ചും സഹപ്രവര്ത്തകരെക്കുറിച്ചുമുള്ള അസഭ്യമായ പോസ്റ്റുകള്‍ക്കുള്ള ഇടമല്ല സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍.

ട്രിപ്പുകള്‍
അവധിദിനങ്ങളില്‍ പോകാന്‍ പദ്ധതിയിടുന്ന ബിസിനസ് ട്രിപ്പുകള്‍, പോകാനിരിക്കുന്ന ദിവസങ്ങള്‍, ദിവസങ്ങളുടെ പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത്. ഇത്തരം വിവരങ്ങള്‍ അപരിചിതര്‍ക്ക് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ഇടയാക്കും.

അനുമതിയോടെ മാത്രം
അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ പരസ്യപ്പെടുത്തരുത്. സോഷ്യല്‍ മീഡിയയില്‍ സംഭാഷങ്ങല് പോസ്റ്റ് ചെയ്യുമ്പോള്‍ അവരില്‍ നിന്ന് അനുമതി തേടുക.

അതിക്രമങ്ങളെ ഭയക്കണം
സോഷ്യല്‍ മീഡിയയില്‍ ഒരു തരത്തിലുമുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വ്യക്തികളെ തിരിച്ചറിയാനും ആക്രമണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഇത്.

ക്രെഡിറ്റ് കാര്‍ഡ് നമ്പറും
ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്തരുത്.

വിവാദങ്ങള്‍ക്ക് ഇട നല്‍കരുത്
വിവാദവും സെന്‍സേഷനലുമായ പോസ്റ്റുകളോ ലിങ്കുകളോ ഷെയര്‍ ചെയ്യരുത്. തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനുള്ള ഉദാഹരണമാണ്.

സ്ക്രീന്‍ ഷോട്ടുകള്‍
ഓണ്‍ലൈനില്‍ ഒരിക്കലും നിലനില്ക്കരുതെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കരുത്. നിങ്ങള്‍ ഡിലീറ്റ് ചെയ്തുകഴിഞ്ഞാലും ഇത്തരം പോസ്റ്റുകള്‍ സ്ക്രീന്‍ഷോട്ടുകളായി പ്രചരിക്കും.
-
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications