Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയിക്കെതിരെ ആക്ഷേപപ്രവാഹം.. വീഡിയോ വൈറലാക്കി ടിജി മോഹൻദാസ്.. കേരളം ഒരു ഹരിയാനയാകുമോ?

Recommended Video

cmsvideo
    അമൃതാനന്ദമയിയെ ആക്ഷേപിച്ച് ബാലുശ്ശേരി, വീഡിയോ പ്രചരിപ്പിച്ച് മോഹന്‍ദാസ് | Oneindia Malayalam

    മുസ്ളീം മതപ്രബോധനമെന്ന പേരിൽ ഭാരത സംസ്കാരത്തെയും മറ്റുമതങ്ങളെയും അധിക്ഷേപിക്കുന്നവർ, ഇവിടെ കേരളത്തിലും കൂടിവരുന്നു എന്ന് പറഞ്ഞ് ടി ജി മോഹൻദാസ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ വൈറലാകുന്നു. മാതാ അമൃതാനന്ദമയിയെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ച മുജാഹിദ് ബാലുശേരിയുടെ പ്രസംഗത്തിലെ ഭാഗങ്ങളാണ് ടി ജി മോഹൻദാസ് ഷെയർ ചെയ്തത്. ഇതിപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

    ബാക്കിപത്രത്തിലൂടെ

    ബാക്കിപത്രത്തിലൂടെ

    ജനം ടിവിയിൽ അവതരിപ്പിച്ച ബാക്കിപത്രം എന്ന പരിപാടിയുടെ ഒരു വീഡിയോ ആണ് ടി ജി മോഹൻദാസ് ഷെയർ ചെയ്തത്. ടി ജി മോഹൻദാസ് തന്നെയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. കേരളത്തിലുടനീളം മതപ്രഭാഷണങ്ങൾ നടത്തുന്ന മുജാഹിദ് ബാലുശ്ശേരിയുടെ ഒരു പ്രസംഗമാണ് ടി ജി മോഹൻദാസിന്റെ പരിപാടിയിലെ വിഷയം.

    ആരുടെ അമ്മയാണ്

    ആരുടെ അമ്മയാണ്

    ഇന്നലെ അമ്പത്തിയെട്ടാം പിറന്നാളായിരുന്നു. ആരുടെ. അമ്മയുടെ. ആരുടെ അമ്മ. അറിയില്ല. ആരുടെ അമ്മയാണ് അവർ. അറിയില്ല. ഭാര്യയായാലേ അമ്മയാകൂ. - മാതാ അമതൃതാനന്ദമയിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് മുജാഹിദ് ബാലുശേരി നടത്തി പരാമർശങ്ങളാണ് വൈറലായിരിക്കുന്നത്.

    കേന്ദ്രമന്ത്രിമാർക്കും കൊട്ട്

    കേന്ദ്രമന്ത്രിമാർക്കും കൊട്ട്

    മുജാഹിദീൻ ബാലുശേരിയുടെ പഴയൊരു പ്രസംഗമാണ് ടി ജി മോഹൻദാസ് കീറിമുറിക്കുന്നത്. അമൃതാനന്ദമയിയുടെ അടുത്തെത്തിയ കേന്ദ്രമന്ത്രിമാരെയും ഒ രാജഗോപാലിനെയും എം പി വീരേന്ദ്രകുമാറിനെയുമെല്ലാം മുജാഹിദ് ബാലുശ്ശേരി കണക്കിന് കളിയാക്കുന്നുണ്ട്. ഇവർ അമ്മയുടെ മുന്നിൽ കിടക്കുകയും കാൽപാദങ്ങൾ ചുംബിക്കുകയും ചെയ്തത്രെ.

    ഉന്നം അമൃതാനന്ദമയി

    ഉന്നം അമൃതാനന്ദമയി

    എന്താ ഒരു പവർ എന്നാണ് ടി ജി മോഹൻദാസ് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെക്കുറിച്ച് ചോദിക്കുന്നത്. ഇവരുടെയെല്ലാം ഉന്നം മാതാ അമൃതാനന്ദമയിയാണ്. അത് എന്ത് കൊണ്ടാണെന്ന് തനിക്കറിയില്ല. ആ അമ്മയാകട്ടെ ആരെയും ഉപദ്രവിക്കാനും പോകാറില്ല. ഇയാളും ചെയ്യുന്നത് ഇത് തന്നെ.

    തലയ്ക്ക് വെളിവില്ലേ?

    തലയ്ക്ക് വെളിവില്ലേ?

    പ്രസവിക്കാതെ എങ്ങനെ അമ്മയാകും എന്ന് ചോദിക്കാൻ ഇയാൾക്കൊന്നും തലയ്ക്ക് വെളിവിലേ്ല എന്നാണ് ടി ജിയുടെ അടുത്ത ചോദ്യം. ഗൗരിയമ്മയെ അമ്മ എന്ന് വിളിക്കുന്നത് പ്രസവിച്ചിട്ടാണോ. അവർക്ക് മക്കളില്ലല്ലോ. എന്നാലും എല്ലാവരും അവരെ ഗൗരിയമ്മേ എന്നല്ലേ വിളിക്കുന്നത് - ടി ജി തുടരുന്നു.

    മലയാളികൾ സഹിക്കണോ

    മലയാളികൾ സഹിക്കണോ

    പ്രായം കുറഞ്ഞ ആളുകളെ ബഹുമാനിക്കണോ എന്നാണ് ഇയാൾ ചോദിക്കുന്നത്. ഇതാണ് ലോജിക്കെങ്കിൽ ആർക്കെങ്കിലും ഉണ്ണികൃഷ്ണനെ തൊഴാൻ പറ്റുമോ. ഉണ്ണിയേശുവിനെ ആരാധിക്കാൻ പറ്റുമോ. താടിയും നീട്ടി ഇതാണ് ഇസ്ലാമെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി ഭോഷ്കും വിളിച്ച് പറഞ്ഞ് നടക്കുന്ന ഇവരെയൊക്കെ നിയന്ത്രിക്കാൻ വഴിയുണ്ടോ എന്ന് മോഹൻദാസിന്റെ മറ്റൊരു ചോദ്യം.

    കാളകൂട വിഷമെന്ന്

    കാളകൂട വിഷമെന്ന്

    ഇതൊക്കെ നിയന്ത്രിച്ചില്ലെങ്കിൽ ഈ കാളകൂടവിഷം കേരളം മൊത്തം പരക്കും. ഇതാണ് ഇസ്ലാമിൽ പറഞ്ഞിട്ടുള്ളതെങ്കിൽ ഹാ കഷ്ടം എന്നേ പറയാൻ പറ്റൂ. ഇതൊക്കെ ഇസ്ലാമില്‍ എഴുതിവെച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മോഹൻദാസ് പറയുന്നു. മതം പ്രചരിപ്പിക്കുന്നതൊക്കെ കൊള്ളാം എന്നാൽ മറ്റ് മതങ്ങളെ ദുഷിക്കുന്നതിന് ചികിത്സ കൂടിയേ തീരൂ.

    വൈറലാകുന്ന പോസ്റ്റ്

    വൈറലാകുന്ന പോസ്റ്റ്

    മൂവായിരത്തിൽപരം പേർ ടി ജി മോഹൻദാസിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാൽ അതിലും അധികം പേർ ഇത് ഷെയർ ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്യുന്നു. ടി ജി മോഹൻ‌ദാസിനെ അനുകൂലിച്ചും കളിയാക്കിയും ഉള്ള കമന്റുകൾ വേറെയും. കമൻറുകൾ ഇതാ ഇങ്ങനെ പോകുന്നു.

    ആർക്കും വിവരമില്ലേ?

    ആർക്കും വിവരമില്ലേ?

    എന്നെ അതിശയിപ്പിക്കുന്നത് വേറെ ഒന്നാണ്. ഈ വിവരദോഷിയുടെ പ്രസംഗം കേൾക്കാനിരിക്കുന്ന ഒറ്റ ഒരുത്തനു പോലും വിവരമില്ലല്ലോ എന്നാണ്. ഇവനെപോലെയുള്ളവർ ആണ് ഇവർക്കൊക്കെ മതപണ്ഡിതർ. പിന്നെ ഇവരൊക്കെ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഞാൻ ഇയാളുടെ നാലഞ്ചു വീഡിയോ കണ്ടിട്ടുണ്ട്. കോമഡി തന്നെയാണ്. കഷ്ടം. പരമകഷ്ടം.

    ബാലുശ്ശേരിയെ അനുകൂലിക്കുന്നവർ

    ബാലുശ്ശേരിയെ അനുകൂലിക്കുന്നവർ

    മുജാഹിദ് ബാലുശ്ശേരി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ആദ്യം അമൃതാനതമായി സായിബാബ തുടങ്ങിയ ആൾദൈവങ്ങളെ ശക്തിയുകതം വിമർശിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ആൾദൈവങ്ങൽ മനുഷ്യനെ ചൂഷണം ചെയ്‌തു ജീവിക്കുന്നവരാണ് എന്ന് വലിയ തർക്കമുണ്ടാവില്ല.

    ടി ജിയുടെ പോസ്റ്റ് കാണാം

    മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം ആധാരമാക്കി ടി ജി മോഹൻദാസ് ജനം ടിവിയിൽ അവതരിപ്പിച്ച് ഫേസ്ബുക്കിൽ ഷെയർ ചെയ്ത് വീഡിയോ കാണാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+