ആ വാട്‌സ്ആപ് മെസേജ് തെറ്റായിരുന്നു... സക്കര്‍ബര്‍ഗ്ഗ് പറയുന്നു!!!
കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് കാണിച്ച് വാട്‌സ്ആപില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ഫേസ്ബുക്ക് സ്ഥിരീകരണം. ഫേസ്ബുക്കിലെ സ്വകാര്യ പോസ്റ്റുകളും ഫോട്ടോകളും ഫേസ്ബുക്ക് പരസ്യപ്പെടുത്തുന്നുവെന്നും സൂക്ഷിക്കണമെന്നും ചൂണ്ടിക്കാണിച്ച് കൊണ്ടാണ് വ്യാജ മെസേജ് വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നത്.
ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജ് സേവനമായ വാട്‌സ്ആപ് വഴി പ്രചരിച്ച മെസേജ് തെറ്റാണെന്നറിയിച്ച് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ലൈവ് വീഡിയോയില്‍ രംഗത്തെത്തുകയും ചെയ്തു. വാര്‍ത്ത സത്യമല്ലെന്ന് അറിയിച്ച സക്കര്‍ബര്‍ഗ്ഗ് തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കി.

ഒരു പൊതു കമ്പനിയായിട്ടുള്ള ഫേസ്ബുക്കിന്റെ സ്വകാര്യത നയങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും, പരസ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയോ ഫേസ്ബുക്ക് ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ ഉപയോഗിക്കില്ലെന്ന് ഫേസ്ബുക്ക് സാക്ഷ്യപ്പെടുന്നു. എന്നാല്‍ ഈ വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇപ്പഴോ, ഭാവിയിലോ ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് എന്റെ ഏതെങ്കിലും ഫോട്ടോകളോ വിവരങ്ങളോ പോസ്റ്റുകളോ ഉപയോഗിക്കാന്‍ അനുമതി നല്‍കിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മെസേജില്‍ ഇത് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ നോട്ടീസയക്കുമെന്നും വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വകാര്യത ലംഘിക്കുന്ന പക്ഷം നിയമനടപടികള്‍ക്ക് വിധേയമായിരിക്കുമെന്നും മെസേജ് വ്യക്തമാക്കുന്നു.


Click it and Unblock the Notifications