കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസി 100 ലെ ഒരീസം രാവിലെ പരശുരാമന്‍ വന്നിട്ട് പറയാണ്... ജ്ജാണ് ഇനി മുതല്‍ ശബരിമല തന്ത്രി!!! ട്രോളുകൾ

Google Oneindia Malayalam News

ശബരിമല ക്ഷേത്രത്തിലെ തന്ത്രിപദവി ബിസി 100 ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്നാണ് താഴമണ്‍ കുടുംബം പറയുന്നത്. തന്ത്രി എന്നത് ദേവസ്വം ബോര്‍ഡിന്റെ ജോലിക്കാരന്‍ ആണെന്ന വാദത്തിനുള്ള മറുപടിയായിട്ടായിരുന്നു ഇത്.

പക്ഷേ, അതങ്ങനെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ട്രോളന്‍മാര്‍ക്ക് പറ്റുമോ! ബിസി 100 ല്‍ ആണെങ്കില്‍ വാവര് സ്വാമി എങ്ങനെ ഉണ്ടായി എന്നൊക്കെയാണ് ട്രോളന്‍മാരുടെ ചോദ്യം.

എഡി ആറാം നൂറ്റാണ്ടിലാണല്ലോ ഇസ്ലാം മതം തന്നെ രൂപീകരിക്കുന്നത്. പക്ഷേ, അത് മാത്രമല്ല പ്രശ്‌നം, അയ്യപ്പന്റെ ജനനവും പരശുരാമ മഹര്‍ഷിയുടെ കാലവും ഒക്കെ പ്രശ്‌നങ്ങളാണ്!

ഒന്നല്ല... ചറപറ തന്ത്രിമാര്‍

ഒന്നല്ല... ചറപറ തന്ത്രിമാര്‍

ഇതിപ്പോള്‍ ശബരിമലയിലെ തന്ത്രിയെ മാത്രം തീരുമാനിച്ചാല്‍ പോരല്ലോ! കേരളം ഉണ്ടാക്കാന്‍ മഴുവിനോടൊപ്പം തന്ത്രിമാരുടെ ലിസ്റ്റും ചറപറാ എറിയേണ്ടി വന്നു എന്നാണ് തോന്നുന്നത്!

ഖേദം കാണും

ഖേദം കാണും

അടിസ്ഥാനപരമായി ക്ഷത്രിയമന്‍മാരെ കണ്ടുകൂടാത്ത ആളാണ് പരശുരാമന്‍. ബ്രാഹ്മണരോടും അത്ര താത്പര്യം ഇല്ല. എന്നിട്ടും എന്തിനാണ് ശബരിമലയിലെ തന്ത്രിയായി താഴമണ്‍ കുടുംബത്തെ നിശ്ചയിച്ചത് എന്ന് ചോദിച്ചാല്‍ ഇതല്ലാതെ എന്ത് പറയാന്‍!

അപ്പോള്‍ അങ്ങനെ ആയിരുന്നല്ലേ

അപ്പോള്‍ അങ്ങനെ ആയിരുന്നല്ലേ

സത്യത്തില്‍ താഴമണ്‍ കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ആരായിരുന്നു അറിയാമോ... അത് പരശുരാമന്‍ ആയിരുന്നത്രെ!

ഇതായിരുന്നു അവസ്ഥ

ഇതായിരുന്നു അവസ്ഥ

സത്യത്തില്‍ ശബരിമലയുടെ ഉടമസ്ഥര്‍ മലയരയര്‍ ആണെന്നല്ലേ പറയുന്നത്. അന്ന് ഇങ്ങനെ മരവും ചാരി നിന്ന ആളുകള്‍ ആയിരുന്നത്രെ ഇവര്‍!

അയ്യപ്പന്‍ അവതരിച്ചത് പോലും!

അയ്യപ്പന്‍ അവതരിച്ചത് പോലും!

ഇത്രയൊക്കെ തള്ളാമെങ്കില്‍ പിന്നെ അയ്യപ്പന്‍ ഭൂമിയില്‍ അവതരിച്ചത് പോലും തങ്ങളോട് ആലോചിച്ചിട്ടാണെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ!

കണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ

കണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ

അയ്യപ്പന്റെ കൂട്ടുകാരന്‍ ആയ വാവര് ജനിച്ചത് എപ്പോഴാ... ഒരു ഏഴാം നൂറ്റാണ്ടെങ്കിലും ആയിക്കാണില്ലേ... അപ്പോള്‍ പിന്നെ തന്ത്രി പറയുന്ന കണക്ക് എങ്ങനെ ശരിയാകാനാണ്!

ചോദിച്ച് പോകും

ചോദിച്ച് പോകും

ആട് സിനിമയില്‍ കൈപ്പുഴ കുഞ്ഞച്ചന്‍ ചോദിച്ചത് പോലെ പരശുരാമനും ഇനി നേരിട്ട് വന്ന് തന്ത്രിയോട് ഇതുപോലെ ഒക്കെ ചോദിക്കുമോ എന്നാണ് സംശയം!

ബിസി 100 അപാരത

ബിസി 100 അപാരത

തന്ത്രി ഇങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പരശുരാമന്‍ നേരിട്ട് വന്ന് തന്ത്രിസ്ഥാനം അങ്ങ് കൊടുത്തത്. അതും ബിസി 100 ല്‍!

ടൈം ട്രാവല്‍

ടൈം ട്രാവല്‍

ഇതിപ്പോള്‍ എങ്ങനെയാണ് താഴമണ്‍ കുടുംബം കണ്ടുപിടിച്ചത് എന്നറിയാമോ... 24 വാച്ച് വഴി ടൈം ട്രാവല്‍ ചെയ്തതാ. അപ്പോള്‍ തന്നെ എല്ലാം മനസ്സിലായി!

അങ്ങ് ആന്ധ്രയില്‍

അങ്ങ് ആന്ധ്രയില്‍

ബിസി 100 ല്‍, അങ്ങ് ആന്ധ്രയിലെ ഒരു പ്രഭാതം.... പടിപ്പുര തുറന്ന് കാര്യസ്ഥന്‍ വന്ന് നിന്നതേയുള്ളൂ. അപ്പോള്‍ തന്നെ തന്ത്രി സ്ഥാനം കൊടുത്തു എന്നാണ് കേള്‍വി!

കൈരേഖ

കൈരേഖ

പരശുരാമന്‍ തന്ത്രിസ്ഥാനം നല്‍കിയതിന് വല്ല രേഖയും ഉണ്ടോ എന്നൊന്നും ചോദിക്കരുത്. കൈരേഖ എടുത്ത് കാണിക്കാന്‍ ആണ് സാധ്യത!

അയ്യപ്പനും മുമ്പേ

അയ്യപ്പനും മുമ്പേ

പരശുരാമനില്‍ നിന്ന് തന്ത്രി പദവി കിട്ടുമ്പോള്‍ അവിടെ ശബരിമല ക്ഷേത്രം ഉണ്ടായിരുന്നോ എന്നൊന്നും ചോദിക്കരുത്. അയ്യപ്പനും മുമ്പേ ക്ഷേത്രം ഉണ്ടായിരുന്നു എന്നൊക്കെ തള്ളിക്കളയും!

ആന്ധ്രയില്‍ നിന്ന് വന്നവര്‍

ആന്ധ്രയില്‍ നിന്ന് വന്നവര്‍

19-ാം നൂറ്റാണ്ടില്‍ ആന്ധ്രയില്‍ നിന്ന് വന്നവരാണ് താഴമണ്‍ കുടുംബം എന്നല്ലേ പറയുന്നത്. അപ്പോള്‍ പിന്നെ ബിസി 100 ല്‍ പരശുരാമന്‍ എവിടെ ചെന്നായിരിക്കും ഈ തന്ത്രി സ്ഥാനം കൊടുത്തത്!

ഇതാണ് നടന്നത്!

ഇതാണ് നടന്നത്!

സത്യത്തില്‍ ഇതാണത്രെ അന്ന് നടന്നത്- ബിസി 100 ലെ ഒരീസം രാവിലെ പരശുരാമന്‍ വന്നിട്ട് പറയാണ്... ജ്ജാണ് ഇനി മുതല്‍ ശബരിമല തന്ത്രി

ആരാ പറഞ്ഞത്

ആരാ പറഞ്ഞത്

തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ആരാ പറഞ്ഞത്... തന്ത്രി കുടുംബം തന്നെ! ഇനിയൊന്നും പറയാനില്ല!

പരശുറാം എക്‌സ്പ്രസ്

പരശുറാം എക്‌സ്പ്രസ്

ബിസി 100 ല്‍ തന്ത്രി സ്ഥാനം കൊടുക്കാന്‍ വേണ്ടി കേരളത്തില്‍ നിന്ന് പരശുരാമന്‍ ആന്ധ്രയിലേക്ക് പോയത് തീവണ്ടിയില്‍ ആയിരുന്നത്രെ. ആ തീവണ്ടിയാണ് പിന്നീട് പരശുറാം എക്‌സ്പ്രസ് ആയി മാറിയത്!

ഐ ആം ദ ആന്‍സര്‍!!!

ഐ ആം ദ ആന്‍സര്‍!!!

കുടുംബപരമായിട്ടാണ് അവകാശം കിട്ടിയത് എന്നല്ലേ പറയുന്നത്. അത് എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു മറുപടി!

English summary
Thazhamon family's claim on Thanthri post in Sabarimala- Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X