'ഇങ്ങേരുടെ മുന്നില്‍ നീയൊരു മുയലിനെ പോലെ മൃദുലം!!!' ഈ ചിത്രം വരച്ചതാര്?
സോളാര്‍ കേസ് കത്തി നില്‍ക്കുന്ന കാലം. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നു. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വന്‍ ആരോപണങ്ങള്‍ ഉയരുന്നു. പക്ഷേ ഉമ്മന്‍ ചാണ്ടി ഒന്നിനേയും വകവച്ചില്ല. അന്ന് മലയാളികള്‍ പറഞ്ഞു' എന്തൊരു തൊലിക്കട്ടി' എന്ന്.
ആ സമയത്ത് മിക്ക ഇടതുപക്ഷക്കാരും ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കുകയും ഏറെ പ്രചരിപ്പിയ്ക്കുകയും ചെയ്ത ഒരു ചിത്രമുണ്ടായിരുന്നു. ഒരു കണ്ടാമൃഗത്തിന്റെ ചിത്രം. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും- ഉമ്മന്‍ ചാണ്ടി എന്ന മലയാളം എഴുത്ത് തന്നെയാണ് ആ കണ്ടാമൃഗ ചിത്രമെന്ന്.
ആ ചിത്രം വരച്ചത് ആരാണ്? എന്താണ് അയാള്‍ക്ക് പറയാനുള്ളത്? സജീഷ് നാരായണ്‍ എന്ന പ്രവാസി ആയിരുന്നു ആ ചിത്രം വരച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ തൊലിക്കട്ടി
ആരോപണങ്ങള്‍ ശരങ്ങളെ പോലെ വന്ന് പതിച്ചിട്ടും അല്‍പം പോലും പതറാതെ പിടിച്ചു നിന്ന ഒരേയൊരു രാഷ്ട്രീയ നേതാവേ കേരളത്തില്‍ ഉണ്ടാകൂ. അതാണ് ഉമ്മന്‍ ചാണ്ടി.

കണ്ടാമൃഗം
ഉമ്മന്‍ ചാണ്ടിയെ കണ്ടാമൃഗത്തോട് ഉപമിയ്ക്കുന്ന ചിത്രമായിരുന്നു അത്. ഉമ്മന്‍ ചാണ്ടി എന്ന മലയാളം എഴുത്തക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ഒരു 'കണ്ടാമൃഗചിത്രം'.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ആര് വരച്ചതാണെന്നറിഞ്ഞിരുന്നില്ലെങ്കിലും സംഗതി രണ്ട് വര്‍ഷം മുമ്പേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പലരും ഇത് പ്രൊഫൈല്‍ ചിത്രം വരെ ആക്കി.

വരച്ചതാര്?
സജീഷ് നാരായണ്‍ എന്ന പ്രവാസിയാണ് ഈ ചിത്രം വരച്ചത്. തലശ്ശേരി പാനൂര്‍ സ്വദേശിയായ സജീഷ് ദുബായില്‍ ഡിസൈനര്‍ ആണ്.

സോളാര്‍ കാലം
രണ്ട് വര്‍ഷം മുമ്പാണ് സജീഷ് ഈ ചിത്രം വരച്ചത്. അന്ന് സോളാര്‍ വിവാദം കത്തി നില്‍ക്കുന്ന സമയം ആയിരുന്നു.

വീണ്ടും ഹിറ്റ്
സജീഷ് വരച്ച കണ്ടാമൃഗ ചിത്രം ഇപ്പോള്‍ വീണ്ടും ഹിറ്റ് ആയിക്കൊണ്ടിരിയ്ക്കുകയാണ്. കാരണം അന്നത്തേക്കാള്‍ ഗുരുതരമായ ആരോപണങ്ങളാണല്ലോ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിടുന്നത്.

സജീഷിന്റെ തെറ്റിദ്ധാരണ!!!
ഈ ചിത്രം വരയ്ക്കുന്ന കാലത്ത് സജീഷിന് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നത്രെ. കണ്ടാമൃഗമാണ് തൊലിക്കട്ടിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജീവി എന്നതായിരുന്നു അത്.
|
കണ്ടാമൃഗമേ മാപ്പ്
'കണ്ടാമൃഗമേ മാപ്പ്... ഇങ്ങേരുടെ മുന്നില്‍ നീയൊരു മുയലിനെ പോലെ മൃദുലം...!!!' സോളാര്‍ കേസ് വീണ്ടും കത്തി നില്‍ക്കുമ്പോള്‍ സജീഷ് ആ പഴയ ചിത്രം ഒരിയ്ക്കല്‍ കൂടി ഷെയര്‍ ചെയ്ത് എഴുതിയ കുറിപ്പ് അവസാനിപ്പിയ്ക്കുന്നത് ഇങ്ങനെയാണ്.


Click it and Unblock the Notifications
