വധുവിനെയും വരനെയും എടുത്തുയർത്തി; പൊടുന്നനെ താഴെയിട്ടു; ശേഷം സംഭവിച്ചത്!!!

വിവാഹ വേദികളിൽ ചില രസകരമായ മുഹൂർത്തങ്ങൾ സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരം വീഡിയോകൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടുന്നതും പതിവാണ്. ഒരല്പം കൗതുകവും എന്നാൽ ഏറെ സന്തോഷിക്കാനും ചിരിക്കാനും വക നൽകുന്നതാണ് ഇത്തരം ദൃശ്യങ്ങൾ. ഇപ്പോഴിതാ, നവവരനെയും വധുവിനെയും ഒരാൾ എടുത്തുപൊക്കി അപ്രതീക്ഷിതമായി താഴെയിടുന്ന ദൃശ്യങ്ങൾ എങ്ങും പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുകയാണ്.

1

സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി വൈറലായി ഓടുകയാണ് ഈ ചിരി വീഡിയോ. വിവാഹവേദിയിൽ ചടങ്ങിനിടെ വരനും വധുവും പരസ്പരം എടുത്തു പൊക്കുകയായിരുന്നു. അതിനിടെയാണ് പെട്ടെന്ന് മറ്റൊരാൾ വന്ന് ഇവർ രണ്ടുപേരെയും ഒരുമിച്ചെടുത്ത് പൊക്കാൻ ശ്രമിക്കുന്നത്. ഇതിനിടെ വധുവും വരനും താഴെ വീഴുന്നതും വീഡിയോയിലുണ്ട്. കണ്ടുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും പൊട്ടിച്ചിരിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

അതേസമയം, ഒരല്പം വ്യത്യസ്ത കാഴ്ച വിവാഹത്തിനെത്തിയവർക്കായി ഒരുക്കാൻ ശ്രമിച്ച വധുവിനും വരനും നേരത്തെ സംഭവിച്ച അപ്രതീക്ഷിത അപകടത്തെ കുറിച്ചുള്ള സംഭവവും മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നതാണ്. നൃത്തച്ചുവടുകളുമായി വേദിയിലേക്ക് പാഞ്ഞെത്തുന്ന വധു- വരന്മാർക്കാണ് പിന്നീട് അപകടമുണ്ടായത്. കൈകൾ കോർത്ത് പിടിച്ച് ചെറുനൃത്ത ചുവടുകളുമായി വേദിയിലേക്ക് എത്തുകയാണ് വധുവും വരനും. നൃത്തച്ചുവടുകൾ ഒരല്പം വേഗത്തിലാക്കാൻ തുടങ്ങി. വിവാഹത്തിനെത്തിയവർ ഇതു കണ്ട് ഇരുവരെയും പ്രോത്സാഹിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

3

എന്നാൽ, ഈ ആഘോഷത്തിനിടയ്ക്ക് പെട്ടെന്ന് വധുവിനെ വരൻ തൻ്റെ പുറത്തേക്ക് കയറ്റുന്നു. മൂന്ന് തവണ വധുവുമായി വരൻ ചാടി നൃത്തംവയ്ക്കുന്നു. നാലാമത്തെ ചാട്ടത്തിന് അപ്രതീക്ഷിതമായി പൊടുന്നനെ രണ്ടുപേരും താഴെ വീഴുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ടു നിന്നവർ പെട്ടെന്ന് ഞെട്ടിപോയി.എന്നാൽ, രണ്ടുപേരും പെട്ടെന്ന് നിലത്തുവീണെങ്കിലും ഇത് കണ്ടെത്തുന്ന കാഴ്ചക്കാരിൽ നിന്ന് മറയ്ക്കാൻ യുവതി നൃത്തം തുടരുകയും ചെയ്യുന്നുണ്ട്. ഇതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, നൃത്തത്തിനിടെ വീണ സ്ഥലത്ത് നിന്ന് വരനെ എഴുന്നേൽക്കാൻ അല്പസമയം വേണ്ടി വന്നു. വരൻ വീണുകിടക്കുന്നത് ശ്രദ്ധിക്കാതിരിക്കാനാണ് വധു നൃത്തം തുടരുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതിൽ വധു മദ്യപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ ചർച്ചയാവുകയാണ്.

4

വിവാഹാഘോഷങ്ങളിൽ ഇത്തരം പലതരത്തിലുള്ള വ്യത്യസ്തതകൾ ചടങ്ങുകളുടെ ഭാഗമായി കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുണ്ട്. കഴിഞ്ഞ മാസം തൃശ്ശൂരിലെ ഒരു വിവാഹവേദിയിൽ വരനും വധുവും വേദിയിൽ നിൽക്കുന്ന സമയത്ത് അവർക്കായി ഇവൻറ് മാനേജ്മെൻറ് സംഘത്തിലെ ഒരാൾ കൊണ്ടുവന്ന 'വെഡിങ് കേക്ക്' പെട്ടെന്ന് താഴെവീണ് ഇല്ലാതാകുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

5

എന്നാൽ, പെട്ടെന്ന് ഞെട്ടിയ ആളുകളുടെയും വധുവിൻ്റെയും വരൻ്റെയും ബന്ധുക്കളുടെയും മുന്നിൽ അപ്രതീക്ഷിതമായി മുകളിൽ നിന്ന് ഒരു കേക്ക് താഴേക്ക് കെട്ടിയിറക്കുകയായിരുന്നു. ഒരു നിമിഷം വിവാഹത്തിനെത്തിയ മുഴുവനാളുകളും അമ്പരന്ന വേദിയിൽ വീണ്ടും സന്തോഷം പ്രകടമാകുകയായിരുന്നു. എല്ലാവരും നിറഞ്ഞ ചിരികളോടെ ആഘോഷം തുടരുകയുമായിരുന്നു.

 6

പിന്നീട്, ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച വെഡിങ് സംഘത്തിലെ പ്രധാനിയായ കക്ഷി പറഞ്ഞത് ഇതൊക്കെ ഇവൻ്റ് മാനേജ്മെൻ്റ് സംഘത്തിൻ്റെ 'സർപ്രൈസി'ൻ്റെ ഭാഗമാണെന്നായിരുന്നു. ഈ സംഘത്തിലെ ഒരാൾക്കും വിവാഹ സംഘത്തിലെ അടുത്ത രണ്ടുപേർക്കും മാത്രമായിരുന്നു തൃശൂരിൽ നടന്ന 'വെഡിങ് കേക്ക് ' സംഭവത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+