ഒളിഞ്ഞു നോട്ടക്കാരെയും പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെയും ഫേസ്ബുക്ക് കണ്ടുപിടിക്കുമോ..? സത്യമിതാണ്...
ഫേസ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെയും നിങ്ങളെ ആരാധിക്കുന്നവരെയും കണ്ടെത്താം എന്ന അവകാശ വാദവുമായി നിരവധി സൈറ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലരും അവ പരീക്ഷിച്ച് തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. അവയില്‍ മിക്കതും ഒരു കൗതുകത്തിനു വേണ്ടിയുള്ളതാണ്. ആധികാരികമായ റിപ്പോര്‍ട്ടല്ല അവയിലൂടെ ലഭിക്കുന്നത്.
എന്നാല്‍ ഫേസ്ബുക്കിനകത്തു തന്നെ നമ്മെ ഫോളോ ചെയ്യുന്നവരെയും നിരന്തരം പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെയും കണ്ടെത്താനുള്ള സംവിധാനമുണ്ട് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ സത്യമാണോ..? യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കിന് നമ്മുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെയും ഫോളോ ചെയ്യുന്നവരെയും കണ്ടെത്താനാകുമോ?

ഇത്തരം കെണികളില്‍ വീഴരുതെന്നാണ് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഫേസ്ബുക്ക് സെറ്റിങ്ങ്‌സിലെ ബ്ലോക്കിങ്ങ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ ബ്ലോക്ക്ഡ് യൂസേഴ്‌സ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് follow me എന്ന് അടിച്ചുകൊടുക്കുക, അപ്പോള്‍ നിങ്ങളെ ഫോളോ ചെയ്യുന്നവരെ കാണാം എന്നാണ് വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഫോളോ, മി എന്നീ വാക്കുകള്‍ പ്രൊഫൈലില്‍ ആഡ് ചെയ്തിരിക്കുന്നവരുടെ ലിസ്റ്റ് ആണ് ഇവിടെ കാണിക്കുക എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.












Click it and Unblock the Notifications