നിങ്ങൾക്കറിയില്ല ഞങ്ങളുടെ കുട്ടിയെ... കോലിയുടെ വായടപ്പിച്ച് ബോളിവുഡ് ഗായകൻ
വീഡിയോയെ വിമര്‍ശിച്ചവര്‍ക്കെല്ലാം എതിരെ ബോളിവുഡ് ഗായകരായ തോഷിയും ഷാരിബ് സാബ്രിയും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്
അമ്മയുടെ മുന്നിൽ തൊഴുതു കരയുന്ന മൂന്ന് വയസുകാരിയെ അത്ര വേഗം ആർക്കും മറക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോ കണ്ടവരുടെ മനസിലെല്ലാം ആ കുഞ്ഞിന്റെ കരച്ചിൽ ഒരു നീറ്റലാകുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങ്, വിരാട് കോലി, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ വരെ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും വ്യാപക വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വീഡിയോക്കെതിരെ വിമർശനം ഉന്നയിച്ചവർക്കെല്ലാം മറുപടിയായി ബോളിവുഡ് ഗായകരായ തോഷിയും ഷാരിബ് സാബ്രിയും രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ മരുമകളാണ് കുട്ടി.പേര് ഹയ. വയസ്സ് മൂന്ന്. കുറുമ്പുകാരിയായ ഹയയെ തല്ലിയാല്‍ മാത്രമേ അവള്‍ പഠിക്കൂ എന്നാണ് ഇവരുടെ പക്ഷം. കുട്ടിയുടെ അച്ഛനെ കാണിക്കാന്‍ അമ്മയെടുത്ത വീഡിയോ ആണിത്. ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ പുറത്ത് പോകുകയും, തുടര്‍ന്ന് വൈറലാവുകയുമായിരുന്നു.

കോലിക്കും ധവാനും ഞങ്ങളെ കുറിച്ചും ഞങ്ങളുടെ കുഞ്ഞിനെ കുറിച്ചും അറിയില്ല. എന്നാൽ അവളെ കുറിച്ച് ഞങ്ങള്‍ക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. അവളോട് സ്നേഹത്തോടെ പറഞ്ഞാൽ പഠിക്കില്ല.ദേഷ്യത്തോടെ പറഞ്ഞാലേ അവൾ പഠിക്കൂ എന്നാണ് ഗായകര്‍ പറയുന്നത്. നഴ്സറിയില്‍ നിന്ന് നല്‍കിയ ഹോം വര്‍ക്കാണിത്. അത് പഠിച്ചില്ല. എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങളാണിതെന്നും തോഷിയും സാബ്രിയും പറയുന്നു.ഇവരുടെ മറുപടിയേയും വിമര്‍ശിച്ച് ഇപ്പോള്‍ നിരവധി പേര്‍ രംഗത്തിട്ടുണ്ട്. മൂന്നു വയസ് പ്രായമുള്ള ഒരു കുഞ്ഞിനെ തല്ലിപ്പഠിപ്പിക്കേണ്ട കാര്യമില്ലെന്നാണ് എല്ലാവരുടെയും പറയുന്നത്












Click it and Unblock the Notifications