'ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ്'.. ദിലീപിന് എട്ടിന്റെ പണി കൊടുത്തത് ഉറ്റസുഹൃത്ത് തന്നെ?
ദിലീപിന് സുഹൃത്ത് പണി കൊടുത്തു എന്ന് പറയണോ അതോ സുഹൃത്തിന് ദിലീപ് പണികൊടുത്തു എന്ന് പറയണോ. - സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയെ പറ്റിയുളള തര്‍ക്കമാണ് ഇപ്പോള്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ദിലീപിനെ വിവാദങ്ങള്‍ വിട്ടൊഴിയാത്ത സമയമാണിത്. അപ്പോഴാണ് സിനിമിയില്‍ ദിലീപിന്റെ പരാജയകാരണം എന്ത് എന്ന് ചോദിച്ച് ഒരു വീഡിയോ വൈറലാകുന്നത്.

എന്തിനാണ് ഈ വീഡിയോ
ഈ ഊളക്കെല്ലാം അറിയാം ദിലീപിന്റെ പേരില്‍ എന്തെങ്കിലും ഒരു കോപ്പുവീഡിയോ ഇറക്കിയാല്‍ കുറച്ചു വ്യൂസ് കിട്ടുമെന്ന്. ദിലീപിന്റെ എത്ര പടങ്ങള്‍ പൊട്ടി - ഈ അടുത്ത കാലത്ത് സെന്‍ട്രല്‍ ജയില്‍ കുറച്ചു കളക്ഷന്‍ കമ്മിയായിരിന്നു - 2 കണ്‍ട്രീസെല്ലാം ആരുണ്ടായിട്ടാ - പുലിമുരുഗന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനായ ചിത്രമാണത് - ഈ വീഡിയോയ്ക്ക് താഴെ ഒരു ദിലീപ് ഫാന്‍ ചോദിക്കുന്നു.

വിശ്വസിക്കാവുന്ന താരമാണ് ദിലീപ്
നിര്‍മാതാക്കള്‍ക്ക് എക്കാലത്തും വിശ്വസിക്കാവുന്ന താരമാണ് ദിലീപ് - ഇതു പോലുള്ള മഞ്ഞ ചാനലുകള്‍ എത്ര ശ്രമിച്ചിട്ടും ജോര്‍ജേട്ടന്‍സ് പൂരം വിജയിച്ചില്ലേ - 50 ല്‍ പരം തീയറ്ററുകളില്‍ 25 ദിവസമായി ഓടിക്കൊണ്ടിരിക്കുന്നു. വെറുതെ പാര പണിയാതെ - ഇനിയെങ്കിലും ഇതൊക്കെ ഒന്നു നിര്‍ത്തിക്കൂടെ - ഒരു പാരകള്‍ തല കുത്തി നിന്നാലും ദിലീപിനെ തകര്‍ക്കാന്‍ കഴിയില്ല - എങ്ങനെയുണ്ട് ഈ കമന്റ്.

മഞ്ജുവിന്റെ ശാപമോ
ദിലീപിന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തുടരെ തുടരെ പരാജയങ്ങളാകാന്‍ കാരണം എന്നാല്‍ മഞ്ജു വാര്യരുടെ ശാപമാണ് എന്നാണ് സോഷ്യല്‍ മീഡിയ കുറേ കാലമായി പറയുന്നത്. ദിലീപിന് വേണ്ടി സിനിമ ഒഴിവാക്കിയ മഞ്ജുവിനെ ഉപേക്ഷിച്ച് മറ്റൊരു നടിയെ ദിലീപ് വിവാഹം ചെയ്തു എന്നൊക്കെയാണ് ആരോപണം. മഞ്ജുവിനെ ചതിച്ച ദിലീപ് ഗതി പിടിക്കില്ലെന്നൊക്കെയാണ് മഞ്ജു ആരാധകര്‍ പറയുന്നത്.

ഹരിശ്രീ അശോകനാണോ
എന്നാല്‍ മഞ്ജുവിന്റെ ശാപമൊന്നുമല്ല, ഹരിശ്രീ അശോകനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതാണ് ദില്ീപിന്റെ സിനിമകള്‍ പൊട്ടാനുളള കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ പറയുന്നത്. ദിലീപ് ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നപ്പോഴൊക്കെ ജനപ്രിയ നായകനെ തേടി വമ്പന്‍ ജയങ്ങളും എത്തി എന്നാണ് ഉദാഹരണങ്ങള്‍ സഹിതം വീഡിയോ പറയുന്നത്

ഉറ്റസുഹൃത്തുക്കളാണോ
ദിലീപിന് പണികൊടുത്തത് ആര് എന്ന കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് സോഷ്യല്‍ മീഡിയ. കൂടെ നിന്ന പലരും തന്നെ ചതിച്ചിട്ടുണ്ട് എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹരിശ്രീ അശോകന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണോ. രണ്ടുപേരുടെയും അഭിനയം കണ്ടാല്‍ അങ്ങനെ തോന്നിയേക്കാം എന്ന് വെച്ച് സിനിമക്ക് പുറത്ത് അവരങ്ങനെ തന്നെയാണോ. ഊള കോമാളി അഭിനയം പ്ലസ് കട്ടചളി ഇതാണ് ദിലീപ് - ഇത്രേയുള്ളു ദിലീപ് എന്നാണ് വീഡിയോയ്ക്ക് കമന്റായി ആളുകള്‍ പറയുന്നത്.

ഏതാണ്ട് എത്ര ശതമാനം വരും
ദിലീപിന്റെ തകര്‍ച്ചയുടെ അന്‍പത് ശതമാനത്തോളം ഉത്തരവാദിത്തമാണ് ഹരിശ്രീ അശോകന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. ദിലീപിന് ചവിട്ട് പടിയായി നിന്ന അശോകന്‍ ഇല്ലാതായതോടെ ദിലീപിന്റെ പടങ്ങളും പൊട്ടാന്‍ തുടങ്ങി. അടൂര്‍ ഭാസിയ്ക്കും നസീറിനും ശേഷം മലയാളം കണ്ട ഏറ്റവും മികച്ച ഓണ്‍സ്‌കീന്‍ കൂട്ടുകെട്ട് എന്ന് വരെ ഇവരെ പറയുന്നുണ്ട്.

ഏതൊക്കെയാണ് ആ ചിത്രങ്ങള്‍
പഞ്ചാബി ഹൗസ്, ഈ പുഴയും കടന്ന്, ഈ പറയക്കും തളിക, റണ്‍വെ, ലയേണ്‍, മാനത്തെ കൊട്ടാരം, ബോഡി ഗാര്‍ഡ്, സിഐഡി മൂസ, ക്രേസി ഗോപാലന്‍, ചെസ്സ്, കല്യാണ സൗഗന്ധികം, കുബേരന്‍, കൊച്ചി രാജാവ്, പാണ്ടിപ്പട, ട്വന്റി 20, ആലഞ്ചേരി തമ്പ്രാക്കള്‍, കളേഴ്സ്, ദീപസ്തംഭം മഹാശ്ചര്യം, തിളക്കം, ത്രീമെന്‍ ആര്‍മി, ഉദയപുരം സുല്‍ത്താന്‍ - ഇവയൊക്കെയാണ് ദിലീപും അശോകനും ഒന്നിച്ച പടങ്ങള്‍.

പഞ്ചാബി ഹൗസും പറക്കും തളികയും
ദിലീപും ഹരിശ്രീ അശോകനും ഒന്നിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ വിജയങ്ങളായിരുന്നു എന്നാല്‍ ഇതില്‍ എടുത്തു പറയേണ്ട രണ്ട് ചിത്രങ്ങളാണ് പഞ്ചാബി ഹൗസും ഈ പറക്കും തളികയും. മലയാളത്തിലെ സമീപകാല കോമഡി ചിത്രങ്ങളില്‍ ഈ രണ്ടും എടുത്തുപറയാതെ തരമില്ല. ദിലീപും ഹരിശ്രീ അശോകനും ചേര്‍ന്ന് നോണ്‍ സ്‌റ്റോപ് തമാശകളാണ് ഈ ചിത്രങ്ങളില്‍ ഒരുക്കിയത്.

ഇങ്ങനെയൊക്കെ പറയാമോ
കാര്യങ്ങള്‍ ശരിയൊക്കെ തന്നെ. ഹരിശ്രീ അശോകന്‍ ദിലീപിന്റെ ഭാഗ്യമാണെന്ന് കരുതി എല്ലാ ചിത്രങ്ങളിലും ഇവര്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ കഴിയുമോ എന്നാണ് മറുചോദ്യം. ദിലീപ് മറ്റ് പല ഹാസ്യതാരങ്ങളെയും കൊണ്ടു വന്നത് ഹരിശ്രീ അശോകനെ തഴഞ്ഞാണ് എന്നൊക്കെ പറയുന്നത് ശരിയാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. എല്ലാ സിനിമകളിലും ഹരിശ്രീ അശോകന് വേഷം കൊടുക്കണം എന്നൊക്കെ പറഞ്ഞാല്‍ അത് കുറച്ച് കൂടുതലല്ലേ.

മീശമാധവന്‍ മുതല്‍
മീശ മാധവന്‍ എവിടെ പോയി. അതല്ലായിരുന്നോ ആദ്യം പറയേണ്ടിയിരുന്നത്. പണ്ട് മോഹന്‍ ലാലും ശ്രീനിവാസനും അടാര്‍ കോമ്പിനേഷന്‍ ആയിരുന്നു എന്നും പറഞ്ഞു പില്‍ക്കാലത്തു ഇറങ്ങിയ പടങ്ങളില്‍ ഒരുമിച്ചു ഉണ്ടായിരുന്നില്ല ചുമ്മാതല്ല എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ദാസ - വിജയന്മാര്‍ അന്ന് പറഞ്ഞത്. ഇതൊക്കെ കാലത്തിന്റെ മാറ്റവും അനിവാര്യതയുമാണ്. - ഒരാള്‍ കമന്റില്‍ പറയുന്നത് ഇങ്ങനെ.


Click it and Unblock the Notifications
