ആ സിനിമ ഇന്നുവരെ റിലീസ് ആയിട്ടില്ല; ഇപ്പോഴും നിരവധി വ്യാജ ഓഡിഷനുകള്‍ നടക്കുന്നു: നടന്‍ ദീപക്
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി അര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത നിരവധി താരങ്ങളില്‍ ഒരാളാണ് ദീപക്. ആദ്യ ചിത്രത്തിലെ വേഷം അത്ര ശ്രദ്ധേയമായിരുന്നില്ലെങ്കിലും പിന്നീട് വന്ന നിരവധി സിനിമകളില്‍ വലിയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ ദീപക്കിന് സാധിച്ചു.
ഏറ്റവും ഒടുവില്‍ നായകനായി അഭിനയിച്ച ലാസ്റ്റ് ടു ഡെയ്സ് എന്ന ചിത്രം മികച്ച പ്രതികരണം നേടിയതിന്‍റെ സന്തോഷത്തിലുമാണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തന്‍റെ സിനിമാ അനുഭവങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായി ദീപക് പങ്കുവെക്കുന്നത്.
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ഇന്നും ആരാധകര്‍ ഏറെ ഓര്‍ക്കുന്ന തന്‍റെ കഥാപാത്രമാണ് തട്ടത്തിന്‍ മറയത്തിലേത്. പാര്‍ട്ടി ഓഫീസിലെ ആ സീന്‍ ആളുകള്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ആ സീന്‍ ഇപ്പോഴും ആളുകളുടെ ഓര്‍മ്മയില്‍ ഉണ്ട് എന്നുള്ളത് വലിയ കാര്യമാണ്. തട്ടത്തിന്‍ മറയത്ത് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അവര്‍ ആ കഥാപാത്രത്തെ ഓര്‍ക്കുന്നു. ലാസ്റ്റ് ടു ഡേയ്സ് എന്ന ചിത്രത്തിന് ശേഷവും പലരും തട്ടത്തിന്‍ മറയത്തിലെ കഥാപാത്രത്തെ കുറിച്ചും പറയുന്നു.

ലാസ്റ്റ് ടു ഡേയ്സിന് മികച്ച രീതിയിലുള്ള അഭിപ്രായമാണ് ലഭിച്ചത്. അണ്‍ലോക്ക് സമയത്തായിരുന്നു ഷൂട്ടിങ്. അപ്പോഴും വലിയ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യാനുണ്ടായിരുന്ന സാഹചര്യം പരിമിതമായിരുന്നു. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നായിരുന്നു ഷൂട്ടിങ്. കാണുന്ന ആളുകള്‍ അതും കൂടി മനസ്സില്‍ വെക്കുന്നുണ്ട്. വിളിച്ച് അഭിനന്ദിക്കുന്നവര്‍ അതും പ്രത്യേകം എടുത്ത് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

സിനിമ കണ്ട് ജിത്തു ജോസഫ് ഉള്‍പ്പടെ പലരും അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അത്തരമൊരു അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് ചിന്തിച്ച ഒരു സിനിമയാണ് ഇത്. അതിന്‍റേതായ കുറവുകള്‍ ഒക്കെ അതിനുമുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് അല്ലെങ്കില്‍ ചിത്രം കുറച്ചുകൂടെ വലുതാക്കാമായിരുന്നു എന്ന് ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

നല്ല കുറേ ക്യാരക്ടേഴ്സ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സിനിമയില്‍ യാതൊരു മുന്‍പരിചയവും ഉണ്ടായിരുന്ന ആളായിരുന്നില്ല ഞാന്‍. മലര്‍വാടിയുടെ ഓഡീഷന് പോയി. അതിന് ശേഷം 3 ദിവസത്തെ ക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പിലെ അനുഭവങ്ങള്‍ കൂടുതല്‍ ഗുണം ചെയ്തു. പിന്നീട് അഭിനയത്തിലടക്കം വിനീത് ശ്രീനിവാസന്‍റെ ഇടപെടല്‍ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു ബസ് മിസ്സായതാണ് താന്‍ സിനിമയിലേക്ക് എത്താനുണ്ടായ കാരണമെന്നും അദ്ദേഹം പറയുന്നു. എംസിഎയ്ക്ക് പഠിക്കുമ്പോള്‍ സ്ഥിരമായി ഒരു ബസിലാണ് പോവാറുണ്ടായിരുന്നത്. ഒരുദിവസം ആ ബസ് കിട്ടാതായപ്പോള്‍ തൊട്ടുപിറകെ വന്ന ബസില്‍ കയറി. ആ ബസില്‍ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവനാണ് മലര്‍വാടിയെ കുറിച്ച് പത്രത്തില്‍ വന്ന പരസ്യത്തെക്കുറിച്ച് പറയുന്നത്.

ആ ബസ് അന്ന് മിസ്സായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ വിനീത് ശ്രീനിവാസനെ പരിചയപ്പെടുകയോ സിനിമയില്‍ എത്തുകയോ ചെയ്യില്ലായിരുന്നു. സിനിമ ഭയങ്ക ആഗ്രഹമായിരുന്നു. എംസിഎ പഠിക്കുമ്പോഴും അത് തന്നെയായിരുന്നു ആഗ്രഹം. മലര്‍വാടിയില്‍ അഭിനയിച്ചില്ലായിരുന്നില്ലെങ്കില്‍ ഇപ്പോഴും ഞാന്‍ ഒരു പക്ഷെ ഇപ്പോഴും സിനിമയില്‍ അഭിനയം ചോദിച്ച് നടക്കുന്ന ആളായിരുന്നേനെയെന്നും ദീപക് പറയുന്നു.

സിനിമ അല്ലാതെ വേറെ ഒരു പണിയും അറിയില്ല. അത് തന്നെ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്. തുടക്ക കാലത്ത് നിരവധി ഓഡീഷന്‍സിന് പോയിട്ടുണ്ട്. അപ്പോഴൊക്കെ വലിയ സ്വപ്നങ്ങളായിരുന്നു കണ്ടിരുന്നത്. എന്നാല്‍ പലതും നടന്നില്ല. ഓഡീഷന് പോയി സെലക്ടായി പിന്നീട് ആ പ്രോജക്ട് ഇല്ലാ എന്ന് അറിയുമ്പോള്‍ വലിയ വിഷമം ഉണ്ടായിട്ടുണ്ട്.

സിനിമയിലേക്ക് വരുന്നത് മുമ്പ് ആല്‍ബത്തിന്‍റെ ഓഡീഷനൊക്കെ പോയി പെട്ടുപോയ ഒരു സാഹചര്യമുണ്ടായിട്ടുണ്ട്. അഭിനയിക്കാം എന്ന് പറഞ്ഞ് പൈസ വാങ്ങി നടത്തുന്ന നിരവധി വ്യാജ ഓഡീഷന്‍സ് ഉണ്ട്. അന്നത്തെ കാലത്ത് ഞാന്‍ ഫുട്ബോള്‍ ഫ്രണ്ട്സ് എന്ന സിനിമയുടെ ഒരു ഓഡീഷന് വേണ്ടി പോയിരുന്നു. അതൊന്നും ഇതുവരെ റിലീസ് ആയിട്ടില്ല. പല പ്രമുഖ നടന്‍മാരുടെ ഫോട്ടോയൊക്കെ വെച്ചിട്ടാവും ഇത്തരം ഓഡീഷന്‍സ് നടത്തുക. എന്നാല്‍ ഈ നടന്‍മാര്‍ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല ഇത്തരം ഓഡീഷന്‍ നടക്കുന്നത്.

എനിക്ക് അറിയുന്ന ഒരാള്‍ ഫേക്ക് ഓഡീഷന് പോയിട്ട് അമ്പതിനായിരം രൂപയോളം നഷ്ടമായി. നടന്‍മാരുടെ പേര് പറഞ്ഞിട്ടാണ് ആ ഫേക്ക് ഓഡീഷന്‍ നടന്നത്. പൈസ കൊടുത്ത് അഭിനയിക്കുക എന്ന് പറയുന്ന സംഭവം ഇല്ല. പൈസ കിട്ടാന്‍ വേണ്ടിയാണ് അഭിനയിക്കുന്നത്. തുടക്ക സമയത്ത് വലിയ പൈസയൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് ചെയ്യുന്ന ജോലിക്ക് കൃത്യമായ പൈസ ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍












Click it and Unblock the Notifications