മകളെ എടുക്കാന്‍ വികലാംഗനായ അച്ഛന്‍ കണ്ടെത്തിയ വഴി, ഹൃദയസ്പര്‍ശിയായ വീഡിയോ
ആവശ്യകതകള്‍ക്കനുസരിച്ചാണ് മനുഷ്യന്‍ പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ളത്. ഇവിടെ ഒരച്ഛന്‍ തന്റെ മകളെ എടുക്കുന്നതിന് വേണ്ടിയും ഒരു കണ്ടുപിടിത്തം നടത്തി. എല്ലാവരേയും പോലെ സ്വന്തം മകളെ എടുത്തുകൊണ്ട് നടക്കാന്‍ അദ്ദേഹത്തിന് കഴിയില്ല അതിനാല്‍ തന്നെ മകളെ എടുക്കാന്‍ ഈ അച്ഛന്‍ കണ്ടെത്തിയ വഴി കാണുന്നവര്‍ക്ക് അല്‍പ്പം വേദന ഉണര്‍ത്തുന്നതാണ്.
ഭിന്നശേഷിയുള്ള യുവാവാണ് എല്ലാവരേയും പോലെ സ്വന്തം മകളെ എടുത്തുകൊണ്ട് നടക്കാന്‍ ആഗ്രഹിച്ചത്. മറ്റുള്ളവരെപ്പോലെ തനിയ്ക്കതിന് കഴിയില്ലെന്ന് നാല്‍പ്പത്തിമൂന്ന്കാരനായ നോയല്‍ ഇസോയ്ക്ക് അറിയാം. അതുകൊണ്ടെന്താ തന്റെ ഇരുപത് മാസം പ്രായമുള്ള മകളെ അദ്ദേഹം ക്രച്ചറില്‍ ചുമന്ന് കൊണ്ട് നടന്നു.

നാലാം വയസില്‍ പോളിയോ ബാധിച്ചതോടെ അദ്ദേഹത്തിന്റെ കാലുകള്‍ തളര്‍ന്നു. ക്രച്ചറിന്റെ സഹായമില്ലാതെ നടക്കാനാകില്ല. എന്നാല്‍ മകളെ എടുക്കാനും താലോലിയ്ക്കാനുമൊക്കെയുള്ള അച്ഛന്റെ ആഗ്രഹങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. തന്റെ ക്രച്ചറില്‍ മകളേയും ചുമന്ന് ഇഷ്ടമുള്ള സ്ഥലത്തെല്ലാം അദ്ദേഹം പോകും. ഇങ്ങനെ ഒരു ഷോപ്പിംഗ് മാളിലൂടെ പോകുമ്പോള്‍ ആരോ അത് പകര്‍ത്തി. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഇതില്‍ നോയലും സന്തോഷവാനാണ്.












Click it and Unblock the Notifications