ഗൂഗിളിനെ കടത്തിവെട്ടാന്‍ ഫേസ്ബുക്കിന്റെ സെര്‍ച്ച് എഞ്ചിന്‍
ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിനെ കടത്തിവെട്ടാന്‍ ഫേസ്ബുക്ക് സ്വന്തമായി സെര്‍ച്ച് എഞ്ചിനുമായി എത്തുന്നു. മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ഇന്‍ ആപ്പ് സെര്‍ച്ച് എന്ന പുതിയ സംവിധാനമാണ് ഫേസ്ബുക്ക് പുറത്തിറക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ ഇനിമുതല്‍ തിരച്ചിലിനായി പുറത്തുപോകേണ്ടിവരില്ല.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് അതിനുള്ളില്‍ നിന്നുകൊണ്ടുതന്നെ തിരച്ചിലിന് സാധ്യമാകുമെന്നു മാത്രമല്ല ലിങ്കുകളും മറ്റും ഷെയര്‍ ചെയ്യാനും എളുപ്പമാകും. ഗൂഗിള്‍ തിരച്ചില്‍ പോലെ ഏറ്റവും സുഗമമായിരിക്കും ഫേസ്ബുക്ക് സെര്‍ച്ച് എഞ്ചിനും. തിരഞ്ഞു കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാധ്യമാക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ഉദ്ദേശം.

നിലവില്‍ ഫേസ്ബുക്ക് സ്മാര്‍ട് ഫോണില്‍ ഉപയോഗിക്കുന്നരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരില്‍ ഭൂരിപക്ഷം പേരും ഫേസ്ബുക്കിലേക്ക് ആവശ്യമായ ചിത്രങ്ങളും ആര്‍ട്ടിക്കിളുകളും കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായമാണ് തേടുന്നത്. ഇവരെയെല്ലാം തങ്ങളുടെ സെര്‍ച്ച് എഞ്ചിനില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ.
സംഗതി ക്ലിക്കാവുകയാണെങ്കില്‍ ഭാവിയില്‍ സ്വതന്ത്ര സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാനും ഫേസ്ബുക്കിന് പരിപാടിയുണ്ട്. അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഓപ്ഷന്‍ ലഭ്യമാക്കിയശേഷം പുതിയ സംവിധാനം ലോകത്തെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കളിലെത്തും.












Click it and Unblock the Notifications