ഇത് സഹിക്കാവുന്നതിലും അപ്പുറം: മകള്‍ക്കെതിരായ സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍
വിവാദങ്ങളിൽ അകപ്പെടാതെ മാറിനിൽക്കാൻ ഇഷ്ടപ്പെടുകയും അതിനായി പരമാവധി പരിശ്രമിക്കുകയും ചെയ്യുന്ന സിനിമാലോകത്തെ പ്രമുഖരിൽ ഒരാളാണ് അഭിഷേക് ബച്ചൻ. ഏറ്റവും വിഷമകരമായ സാഹചര്യങ്ങളിലും തന്റെ നിയന്ത്രണം നഷ്ടപ്പെടാത്ത പ്രതികരിക്കുന്ന അദ്ദേഹം ബോളിവുഡ് നടന്‍മാരിലെ ഏറ്റവും ശാന്തനെന്നും അറിയപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അദ്ദേഹത്തിനെതിരെ അങ്ങേയറ്റം വ്യക്തപരവും നികൃഷ്ടവുമായ കമന്റുകള്‍ ഉണ്ടായപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു.

ഒന്നുകില്‍ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുന്ന അദ്ദേഹം ചില കമന്റുകള്‍ക്ക് മറുപടി നല്‍കേണ്ടി വന്നിട്ടുണ്ടെങ്കിലും അതിലൊന്നും മാന്യതയുടെ അതിർ വരമ്പുകള്‍ ഒരിക്കലും ഭേദിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ അഭിഷേകില്‍ നിന്നും മാറി മകള്‍ക്ക് നേരെ ചിലർ അധിക്ഷേപവുമായി എത്തിയപ്പോള്‍ കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
കഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍

അഭിഷേകിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകളായ ആരാധ്യ ബച്ചൻ നേരത്തേയും പലപ്പോഴും ട്രോളുകൾക്ക് ഇരയായിരുന്നു. അവളുടെ നടത്തം, അല്ലെങ്കില്‍ പൊതുചടങ്ങുകളില്‍ മകളെ ഐശര്വ കെയർ ചെയ്യുന്ന ദൃശ്യങ്ങള്‍ പോലും ട്രോള്‍ ചെയ്യപ്പെട്ടു. എന്തിനേറെ പറയുന്നു ജന്മദിനത്തിൽ മേക്കപ്പ് ചെയ്തതിനും താരപുത്രിയെ സൈബർ ലോകം അധിക്ഷേപിക്കുന്ന പ്രവണതയുണ്ടായി.

ഇതോടെയാണ് മകൾ ആരാധ്യയ്ക്കെതിരേയുള്ള ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് അഭിഷേക് ബച്ചന്‍ രംഗത്ത് എത്തിയത്. തന്റെ പുതിയ ചിത്രമായ 'ബോബ് ബിസ്വാസു'മായി ബന്ധപ്പെട്ട് ബോളിവുഡ് ലൈഫിനു നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.

തന്നെക്കുറിച്ചുള്ള ട്രോളുകൾ സഹിക്കുമെന്നും, എന്നാൽ മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകൾ ക്ഷമിക്കാനാവില്ലെന്നുമായിരുന്നു അഭിഷേകിന്റെ വാക്കുകള്‍. "ഇത് തികച്ചും അസ്വീകാര്യവും ഞാൻ സഹിക്കാത്തതുമായ കാര്യമാണ്. ഞാൻ ഒരു സെലിബ്രറ്റിയാണ്, അതു കൊണ്ട് എനിക്കെതിരെ നടക്കുന്ന കാര്യങ്ങളെ ന്യായീകരിക്കാം. എന്നാല്‍ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, എന്നോട് വന്ന് പറയൂ"- അഭിഷേക് ബച്ചന്‍ പറഞ്ഞു.

പ്രേക്ഷകർ തന്റെ അഭിനയത്തിൽ ഒരു പിഴവ് കണ്ടെത്തിയാൽ അത് മെച്ചപ്പെടുത്താൻ താൻ ബാധ്യസ്ഥനാണ്. അത് ന്യായമായ കാര്യമാണെന്നും അഭിമുഖത്തിൽ അഭിഷേക് പറഞ്ഞു. താര മാതാപിതാക്കളുടെ മകനായി ജനിച്ചില്ലായിരുന്നെങ്കിൽ താൻ സിനിമയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് ട്രോളന്മാർ പറഞ്ഞാൽ ശരിയാണെന്നും അദ്ദേഹം തമാശയായി സമ്മതിക്കുന്നു.

ഇതിന് മുമ്പും മകളെ അനാവശ്യ ട്രോളുകളിലും മറ്റും ബന്ധപ്പെടുത്തുന്നതിനെതിരേ അഭിഷേകും ഐശ്വര്യയും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഐശ്വര്യയും അഭിഷേകും മകളുടെ പത്താം പിറന്നാൾ മാലിദ്വീപിൽ ആഘോഷിച്ചത്. 'നിന്റെ അമ്മ പറയുന്നത് പോലെ നീ ഞങ്ങളുടെ ലോകം കൂടുതൽ മെച്ചപ്പെട്ടതാക്കി' എന്നായിരുന്നു അന്ന് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭിഷേക് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇത് പൊളിച്ചല്ലോ അനന്യക്കൂട്ടീ..: നടി അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു












Click it and Unblock the Notifications