കേരളത്തിലെ ഏറ്റവും നല്ല എംഎല്‍എ ആര്... തോമസ് ഐസക് അന്ന് പറഞ്ഞത് ഇന്ന് വൈറലാകുന്നു!
ആരാണ് കേരളത്തിലെ ഏറ്റവും നല്ല എം എല്‍ എ. കക്ഷി രാഷ്ട്രീയവും ഗ്രൂപ്പിസവും മാറ്റി വെച്ച് ഒരു ഉത്തരം പറയാന്‍ ആവശ്യപ്പെട്ടാല്‍ ഭൂരിഭാഗം പേരും പിന്തുണക്കുക ആലപ്പുഴ എം എല്‍ എ ആയ ഡോ. തോമസ് ഐസകിന്റെ പേരാണ്. എന്നാല്‍ തോമസ് ഐസക് പറയുക മറ്റൊരു എം എല്‍ എയുടെ പേരാണ് എന്ന് മാത്രം. ഡോ തോമസ് ഐസകിനെയും അത്ഭുതപ്പെടുത്തിയ ആ സൂപ്പര്‍ എം എല്‍ എയാണ് നിയുക്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്.
കേരളത്തിലെ ഏറ്റവും നല്ല എം.എല്‍.എയെ തിരഞ്ഞെടുക്കാന്‍ എന്നോടാണ് ആവശ്യപ്പെടുന്നതെങ്കില്‍ പറയുക പ്രൊഫ.രവീന്ദ്രനാഥ് എം.എല്‍.എ യുടെ പേരായിരിക്കും. തന്റെ മണ്ഡലത്തില്‍ നടപ്പാക്കിയ സമഗ്ര വികസന പരിപാടിയെ കുറിച്ച് ' സുസ്ഥിര സമഗ്ര വികസനത്തിന്റെ ജനകീയ മുഖം' എന്ന പേരില്‍ ഒരു ഗ്രന്ഥം ഡി.സി. ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഞാനിത് വായിക്കണമെന്ന് ഏവരോടും ശുപാര്‍ശ ചെയ്യുകയാണ്. - എന്ന് തുടങ്ങി 2015 സെപ്തംബര്‍ മാസത്തില്‍ ഡോ തോമസ് ഐസക് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പുതുക്കാട് നിന്നും വിജയിച്ചുവന്ന പ്രൊഫ. സി രവീന്ദ്രനാഥാണ് എല്‍ ഡി എഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുക. എല്‍ ഡി എഫ് മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ചുവടുവെപ്പ് എന്നാണ് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഈ തീരുമാനത്തെക്കുറിച്ച് ആളുകള്‍ പറയുന്നത്. ജനകീയാസൂത്രണത്തിന്റെയും സാക്ഷരതാ പ്രവര്‍ത്തനത്തിന്റെയും നേതൃത്വം വഹിച്ചയാളാണ് അധ്യാപകന്‍ കൂടിയായ പ്രൊഫ. സി രവീന്ദ്രനാഥ്. തോമസ് ഐസക്കിന്റെ കഴിഞ്ഞ വര്‍ഷത്തെ ആ പോസ്റ്റ് വായിക്കൂ...












Click it and Unblock the Notifications