'പുലി' മുരുകനാകുമോ...? 'തോപ്പില്‍' ജോപ്പനുണ്ടാകുമോ...? ഇറങ്ങും മുമ്പേ പൊളിച്ച് ബ്രോസ്!!!

ഏറെ കാലത്തെ ഇടവേളക്ക് ശേഷം രണ്ട് മെഗാസ്റ്റാറുകളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തീയേറ്ററുകളില്‍ എത്തുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം ആരാധക സംഘങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് തങ്ങളുടെ പ്രിയ താരങ്ങള്‍ക്ക് വേണ്ടി യുദ്ധത്തിലാണ്.

എന്തായാലും കേരളത്തിലെ സിനിമ വ്യവസായത്തിന് ഇത് പുത്തന്‍ ഉണര്‍വ്വ് നല്‍കും എന്നത് ഉറപ്പാണ്. വ്യവസായത്തിന് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ ട്രോളേഴ്‌സിനും ഇനി കൊയ്ത്ത് കാലം ആയിരിക്കും.

മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തീയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ലോകത്ത് ട്രോളുകളുടെ പെരുമഴയാണ്... ഇനിയിപ്പോ സിനിമ കണ്ട് കഴിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കുമോ ആവോ!!!

ജോപ്പനില്‍ മുഴുവന്‍ ഇങ്ങനെ ആകുമോ?

ജോപ്പനില്‍ മുഴുവന്‍ ഇങ്ങനെ ആകുമോ?

ട്രെയ്‌ലറൊക്കെ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലാവും ഇക്കാര്യം. കള്ളില്ലാത്ത സീനുകള്‍ കുറവായിരിക്കും. അപ്പോ പിന്നെ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലാതെ പറ്റില്ലല്ലോ അല്ലേ!!!

കൂവാനുള്ളവര്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കേണ്ടതാണ്

കൂവാനുള്ളവര്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കേണ്ടതാണ്

മമ്മൂക്കയുടെ തോപ്പില്‍ ജോപ്പന്‍ ആകട്ടെ, ലാലേട്ടന്റെ പുലിമുരുകന്‍ ആകട്ടെ... ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ കയറുന്നവരില്‍ ആരാധകര്‍ മാത്രമല്ല, ഹേറ്റേഴ്‌സും ഉണ്ടാകും. എന്തിനാ... കൂവിത്തോല്‍പിക്കാന്‍ തന്നെ!!!

ഇതാണ് യുദ്ധം... ഓണ്‍ലൈന്‍ യുദ്ധം

ഇതാണ് യുദ്ധം... ഓണ്‍ലൈന്‍ യുദ്ധം

വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍ എല്ലാ റെക്കോര്‍ഡുകളും മുരുകന്റെ പേരിലായിരിക്കും എന്ന് ഒരാള്‍...... ആ തോന്നല്‍ നിന്റെ തലച്ചോറില്‍ നിന്ന് പ്രവഹിക്കുന്നതിന്റെ മൂന്നിലൊന്ന് സമയം കൊണ്ട് അച്ചായാന്‍ വീട്ടീക്കൊണ്ടോവും എന്ന് മറുപടി!!!

ഇനി ഇപ്പോള്‍ ആരൊക്കെ മരിക്കും എന്ന് കണ്ടറിയണം

ഇനി ഇപ്പോള്‍ ആരൊക്കെ മരിക്കും എന്ന് കണ്ടറിയണം

രണ്ട് സൂപ്പര്‍ ചിത്രങ്ങളല്ലേ റിലീസ് ചെയ്യുന്നത്. അപ്പോ പിന്നെ കൂട്ടുകാരന്റെ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ പലതവണ മരിക്കാന്‍ സാധ്യതയുണ്ട്.

ആ ടിക്കറ്റ് അങ്ങനെ പോയി

ആ ടിക്കറ്റ് അങ്ങനെ പോയി

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ കാര്യത്തില്‍ ഇമ്മാതിരി സഹായങ്ങള്‍ ചെയ്ത് കൊടുത്താല്‍ പണികിട്ടുമെന്ന കാര്യം ഉറപ്പാണ്. അപ്പോള്‍ എല്ലാവരും സൂക്ഷിച്ചോളൂ...

ഇനി തള്ളല്‍ വാരം ആയിരിക്കുമോ ആവോ?

ഇനി തള്ളല്‍ വാരം ആയിരിക്കുമോ ആവോ?

ഇനി കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് തുറക്കാതിരിക്കുകയാവും നല്ലത്. കാരണം ഏട്ടന്‍ ഫാന്‍സിന്റേയും ഇക്ക ഫാന്‍സിന്റേയും ഫേസ്ബുക്ക് തള്ളലുകള്‍ അത്രയധികമാകും.

ഏട്ടന്‍ ഫാന്‍സിനും ഇക്ക ഫാന്‍സിനും ഉള്ള ഉപദേശം

ഏട്ടന്‍ ഫാന്‍സിനും ഇക്ക ഫാന്‍സിനും ഉള്ള ഉപദേശം

ഏട്ടന്‍ ഫാന്‍സ് പുലിമുരുകന്‍ ഫസ്റ്റ് ഡേ തന്നെ കാണുക, തോപ്പില്‍ ജോപ്പന്‍ ഡീഗ്രേഡ് ചെയ്യാതിരിക്കുക. ഇക്ക ഫാന്‍സ്, പുലിമുരുകന്‍ ഡീഗ്രേഡ് ചെയ്യാതിരിക്കുക, പറ്റുമെങ്കില്‍ തോപ്പില്‍ ജോപ്പന്‍ തീയേറ്ററില്‍ പോയി തന്നെ കാണുക!!!

ഇക്കാ ഫാന്‍സിനെ കീറാന്‍ കാത്ത്

ഇക്കാ ഫാന്‍സിനെ കീറാന്‍ കാത്ത്

അടുത്ത കാലത്തൊന്നും മമ്മൂടിയ്ക്ക് വലിയ ഹിറ്റുകളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ആക്ഷേപം. അപ്പോപ്പിനെ ഇ്ക ഫാന്‍സ് ഇങ്ങനെയൊക്കെ ഉറക്കത്തില്‍ പറയാനും സാധ്യതയുണ്ട്.

ഇതിപ്പോ ആരാ മുരുകന്‍ ആരാ ജോപ്പന്‍

ഇതിപ്പോ ആരാ മുരുകന്‍ ആരാ ജോപ്പന്‍

ഈ സീനില്‍ നേരെ തിരിച്ചും സംഭവിക്കാവുന്നതേയുള്ളൂ. മലയാളികള്‍ തീയേറ്ററില്‍ പോയി തീരുമാനിക്കും. അല്ല പിന്നെ...

അടിപിടി.. ചവിട്ട്, കുത്ത്... റെക്കോര്‍ഡ്

അടിപിടി.. ചവിട്ട്, കുത്ത്... റെക്കോര്‍ഡ്

ഫസ്റ്റ് ഡേ കളക്ഷനില്‍ റെക്കോര്‍ഡ് ഇടാനാണത്രെ പുലിമുരുകനും തോപ്പില്‍ ജോപ്പനും ശ്രമിക്കുന്നത്. എന്തായാലും ഫാന്‍സ് റെക്കോര്‍ഡ് ഇടും എന്ന് ഉറപ്പാണ്.

അങ്ങനെ ആയാല്‍ എന്ത് രസമായേനെ...

അങ്ങനെ ആയാല്‍ എന്ത് രസമായേനെ...

അച്ഛന്‍ ലാലേട്ടന്‍ ഫാന്‍... പുലിമുരുകന് പോകാന്‍ കാശ് തന്നു. അമ്മ മമ്മൂക്ക ഫാന്‍... തോപ്പില്‍ ജോപ്പന്‍ കാണാന്‍ കാശ് തന്നു. എന്ത് മനോഹരം ആയിരിക്കും അല്ലേ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+