മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാറായി കത്തികയറി ആവർത്തന; അഭിനന്ദനവുമായി മമ്മൂട്ടി.. വൈറൽ ഓഡിയോ

കൊച്ചി; ടിക്ക് ടോക്കിലെ വൈറൽ താരമാണ് ഏഴ് വയസുകരിയായ ആവർത്തന. നേരത്തേ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയേയും മുഖ്യമന്ത്രി പിണറായി വിജയനേയുമെല്ലാം അവതരിപ്പിച്ച് ആവർത്തന കൈയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ നരസിംഹം എന്ന സിനിമയിലെ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ എന്ന അഭിഭാഷ കഥാപാത്രത്തിന്റെ ഡയലോഗ് അവതരിപ്പിച്ച് വീണ്ടും കൈയ്യടി നേടുകയാണ് ഈ കൊച്ചുമിടുക്കി.

'എന്റെ പവർബാങ്ക്';ഗോപി സുന്ദറിനൊപ്പം അതീവ ഗ്ലാമറസ് ലുക്കിൽ അവാർഡ് വേദിയിൽ അഭയ ഹിരൺമയി..വൻ വൈറൽ ചിത്രങ്ങൾ

1

കോടതി രംഗത്തിൽ പറയുന്ന 'ഷാൾ ഐ റിമൈന്ഡ് യു സംത്തിങ്' എന്ന ഡയലോഗാണ് ആവർത്തന പറയുന്നത്. അതേസമയം സംഭവം വൈറലായതോടെ മമ്മൂട്ടി തന്നെ ആവർത്തനയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഭിനന്ദിച്ച് കൊണ്ടുള്ള മമ്മൂട്ടിയുടെ സന്ദേശത്തിന്റെ ഓഡിയോയും ആവർത്തനയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

2

അഭിനയം തുടരണമെന്നും നന്നായിട്ടുണ്ടെന്നുമാണ് മമ്മൂട്ടിയുടെ വാക്കുകൾ. മമ്മൂട്ടി പറഞ്ഞത് 'ആവർത്തന വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും ആവർത്തിക്കാം. ഇതല്ലാതെ സ്വന്തമായും നല്ല അഭിനയ പാടവം കാഴ്ചവെക്കണം. എന്നിട്ട് വലിയൊരു ഒരു നടിയായി അറിയപ്പെടണം. പക്ഷേ അതിനുള്ളിൽ പഠിത്തമൊക്കെ പാസ്സായി അഭിനയ തൊഴിൽ അല്ലാതെ മറ്റെന്തെങ്കിലും തൊഴിൽ പഠിച്ചതിന് ശേഷമാണ് സിനിമാ അഭിനയം തൊഴിലാക്കേണ്ടത്. നന്നായി വരണം, നന്നായി വരും കേട്ടോ'.

3

നേരത്തേ കെ കെ ശൈലയുടെ ഏറെ ചർച്ചയായ നിയമസഭയിലെ ഒരു പ്രസംഗമായിരുന്നു ആവർത്തന അഭിനയിച്ചത്.നിയമസഭയില്‍ കെ.എം. ഷാജിയോട് 'പെണ്ണിനെന്താ കുഴപ്പം' എന്ന ചോദിക്കുന്ന ഭാഗമായിരുന്നു ആവർത്തന മനോഹരമായി അഭിനയിച്ചത്. മന്ത്രിയുടെ രൂപസാദൃശ്യത്തിനായി അതുപോലെ സാരിയും കണ്ണടയുമെല്ലാം ആവർത്തന ധരിച്ചിരുന്നു.
വീഡിയോ വൈറലായതോടെ ആവർത്തനയെ ആരോഗ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

Recommended Video

cmsvideo
    കേരള: മഴക്കെടുതി; മെഡിക്കൽ സേവനങ്ങളും അടിസ്ഥാനസഹായങ്ങളുമായി മമ്മൂട്ടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+