മോദിജി പിന്മാറി... ട്രംപ് ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍!!! അറഞ്ചും പുറഞ്ചം പൊങ്കാല
നരേന്ദ്ര മോദിയ്ക്ക് പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിച്ചു എന്ന് പ്രചരിപ്പിച്ചവരെ പോലെ തന്നെയാണ് ചില ട്രോളേഴ്സിന്റേയും സ്ഥിതി. അവര്‍ക്കും കാര്യം ശരിക്കും പിടികിട്ടിയിട്ടില്ല.
നരേന്ദ്ര മോദിയ്ക്ക് ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിച്ചു എന്ന് പ്രചരിപ്പിച്ചത് അദ്ദേഹം ആയിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അനുയായികള്‍ അത് നന്നായി പ്രചരിപ്പിച്ചു.
പക്ഷേ 'ശരിക്കും' പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. മോദിയെ റീഡേഴ്സ് പോള്‍ ആണ് തിരഞ്ഞെടുത്തത്.
എന്നാല്‍ മോദി ഫാന്‍സ് അതൊന്നും ശരിക്കും വായിച്ചില്ലെന്ന് തോന്നുന്നു. മോദിയേയും മോദി ഫാന്‍സിനേയും ട്രോളാന്‍ അവസരം കിട്ടിയാല്‍ പിന്നെ വെറുതേയിരിക്കുമോ!!!

പ്രതീക്ഷ
മോദി തന്നെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ എന്ന് ഉറപ്പിച്ച് ടൈം മാഗസിന് വാങ്ങാന്‍ ചെന്നതാ... അപ്പോഴതാ ഇരിക്കുന്ന കോട്ടൊക്കെ ഇട്ട് വേറെ ഒരാള്‍!!!

തേപ്പാണ്
നരേന്ദ്ര മോദി എന്തായാലും അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹവും മനുഷ്യനല്ലേ... പ്രതീക്ഷിച്ച് കാണും. ഇനിയിപ്പോ അംബാനി ഇങ്ങനെ ഒരു പണി കൊടുക്കുമോ

യുനെസ്കോ
ഇതിപ്പോള്‍ ഏതാണ്ട് പ്രാഞ്ചിയേട്ടന്റെ അവസ്ഥയായി എന്നാണ് ട്രോളേഴ്സ് പറയുന്നത്. ഇനി ആ യുനെസ്കോ പുരസ്കാരം നോക്കാമെന്നാണത്രെ തള്ളല്‍ ഫാന്‍സ് പറയുന്നത്.

ടൈം
നോട്ട് നിരോധനത്തിന് പിറകേ ഇന്ത്യയില്‍ സമയം ചോദിക്കുന്നതും നിരോധിക്കുകയാണത്രെ. ടൈം എന്ന് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ, സമയം എന്ന് പറഞ്ഞാല്‍ കുഴപ്പം ഉണ്ടാകുമോ?

ടൈം ടേബിള്‍
ടൈം ഉള്ള എല്ലാം ഇനി നിരോധിക്കേണ്ടി വരുമോ എന്നാണ് സംശയം. എന്തൊക്കെ കാണണം അല്ലേ!!!

നിശബ്ദ ട്രോള്‍
വീണ്ടും അതാ പ്രാഞ്ചിയേട്ടന്.... മോദിജിയാവില്ല, അദ്ദേഹത്തിന്റെ കട്ടഫാന്‍സ് ആരെങ്കിലും ആകും ഇങ്ങനെ വീണിട്ടുണ്ടാവുക!!!

ഫോട്ടോ വരെ
മോദിയുടെ ചിത്രം വച്ചിട്ടുളള ടൈം മാഗസിന്റെ കവര്‍ വരെ തയ്യാറാക്കി വച്ചവരുണ്ടായിരുന്നത്രെ. ഇനി പറഞ്ഞിട്ടെന്താ...

അമ്പാടിമുക്ക്
മോദിക്ക് കേരളത്തില്‍ കൂടുതല്‍ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ടാവുക ഇതുപോലെയുള്ള ചിലരായിരിക്കും. ഇനിയിവര് വേറെ വല്ല പുരസ്കാരവും നല്കി നാണം കെടുത്തുമോ?

കയറിയിട്ടില്ല
ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദ ഇയര്‍ എന്നും പറഞ്ഞ് ഒരുപാട് തള്ളിയതായിരുന്നു പലരും. പക്ഷേ അവര്‍ വിചാരിച്ച ആള്‍ക്ക് മാത്രം കിട്ടിയില്ല.

അങ്ങോട്ട് ചെല്ലുമോ
എന്തായാലും അവാര്‍ഡ് കിട്ടിയില്ല. ഇനി അവാര്‍ഡ് കിട്ടിയ ആളെ ഒരു അനുമോദിക്കാന്‍ വേണ്ടി ഫ്ലൈറ്റും പിടിച്ച് അങ്ങോട്ട് പോകുമോ? ട്രംപ് എന്ത് പറയുമോ ആവോ

അവര്‍ കാണുന്നത്
സാധാരണ ജനങ്ങള്‍ ട്രംപിന്റെ പോട്ടോ കണ്ട് ട്രംപ് എന്ന് തന്നെ പറയും. പക്ഷേ സംഘ് സുഹൃത്തുക്കള്‍ക്ക് അത് കണ്ടാല്‍ മോദിയാണെന്ന് തോന്നും!!!

പറയണ്ട
ഇപ്പോള്‍ സംഘ് സുഹൃത്തുക്കളെ കാണുമ്പോള്‍ പലരും വെറുതേ 'ടൈം' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണത്രെ. എന്തൊരു കഷ്ടമാണെന്ന് നോക്കിക്കേ...

എന്ത് പറയാന്‍
കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ സംഭവിച്ചത് ഇങ്ങനെയല്ലേ... അപ്പോള്‍ പിന്നെ ഇതല്ലാതെ എന്ത് ചെയ്യാന്‍.

ആരാ
എത്ര ആവേശത്തോടെയായിരുന്നു പറഞ്ഞ് നടന്നിരുന്നത്. എന്നിട്ടിപ്പോള്‍ എന്തായി... ചിരി മാത്രം ബാക്കി.

അപമാനിക്കരുത്
പ്രാഞ്ചിയേട്ടന് പത്മശ്രീ കിട്ടാതിരുന്നപ്പോള്‍ സംഭവിച്ചതുപോലെ ഒക്കെ ആണത്രെ ഇപ്പോള്‍ ബിജെപി ആസ്ഥാനത്ത് സംഭവിക്കുന്നത്.

അത്താഴത്തിനെങ്കിലും
അന്ന് ഗോവയില്‍ വികാര നിര്‍ഭരനായി പ്രസംഗിച്ചതോടെ മോദിയ്ക്ക് വേറേയും പേരുകള്‍ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അതും പറഞ്ഞാണ് പരിഹാസം.

എങ്കിലും
ഡൊണാള്‍ഡ് ട്രംപിന് ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ കിട്ടിയതില്‍ മോദി വിരുദ്ധര്‍ക്ക് വലിയ സന്തോഷം ഒന്നും ഇല്ല. പക്ഷേ മോഗിക്ക് കിട്ടാതെ പോയതില്‍ ആണ് ആശ്വാസം.

പ്രാധാന്യം
ഇന്ത്യയെ കുത്തുപാള എടുപ്പിക്കുന്നവനേക്കാള് അമേരിക്കയെ കുത്തുപാള എടുപ്പിക്കുന്നവനല്ലേ പ്രാധാന്യം... എങ്ങനെയുണ്ട് കണ്ടെത്തല്‍.

പകച്ചുപോയി
പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ദാനത്തിന് ക്ഷമിക്കാന്‍ വന്നതാ... പക്ഷേ തെറ്റിദ്ധരിച്ച് പോയി. അവാര്‍ഡ് കൊടുക്കാനാണത്രെ ക്ഷണം.

ചാകേണ്ടിവരും
അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഒരാളുള്ളപ്പോള്‍ വേറെ ഒരാള്‍ക്ക് ടൈം പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരമോ...

വിഷമം
പുരസ്കാരം കിട്ടാത്തതില്‍ വിഷമം വരുമ്പോള്‍ എന്ത് ചെയ്യും? പഴയ ലൈവ് ഷോ മൊബൈലില്‍ കാണും, പിന്നേ വിഷമം വന്നാല്‍ പൈലറ്റിനേയും കൂട്ടി ഒരു ട്രിപ്പ് അങ്ങ് പോകുമെന്ന്!!!

റണ്ണര്‍ അപ്പ്
ട്രോള്‍ ഉണ്ടാക്കുന്നവര്‍ക്കും അല്പം വിവരം ആകാം. സംഗതി എന്താണെന്ന് ഇവര്‍ക്ക് ഇപ്പോഴും പിടികിട്ടിയില്ല!!!

ശാപം
എന്തൊക്കെ പ്രതീക്ഷിച്ചിരുന്നതാ... ഇപ്പോള്‍ ടൈം മാഗസിനെ ശപിച്ച് സമയം കളയുകയാണത്രെ.

മിണ്ടിപ്പോകരുത്
പാര്‍ലമെന്റില്‍ എങ്കിലും ഒന്ന് ചെല്ലുമോ ആവോ... പക്ഷേ ടൈം മാഗസിനെ കുറിച്ച് ആരും മിണ്ടരുതത്രെ.

കണാരന് മോഡല്‍
കണാരന് പിന്മാറി നെഹ്റു പ്രധാനമന്ത്രി എന്ന് പറഞ്ഞതുപോലെ ആയി ഇത്. എന്തൊക്കെ ട്രോളുകള്‍ സഹിക്കണം!!!
-
ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സമയപരിധി നീട്ടി ട്രംപ്; 'ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications